കിണറ്റിൽ വീണ പോത്തിനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

കിണറ്റിൽ വീണ പോത്തിനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

മാമം റോയൽ ക്ലബിന് സമീപമുള്ള കിണറ്റിൽ പോത്ത് വീണു. വിരാട് ഹോട്ടലിലെ സ്റ്റാഫിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് കിണറ്റിൽ വീണത്. ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയും അവർ എത്തി കിണറ്റിൽ വെള്ളം നിറച്ചു പോത്തിനെ പുറത്തെടുത്തു. ഏകദേശം 6 അടിയോളം താഴ്ച്ചയാണ് കിണറ്റിനുള്ളത്.

എന്റർപ്രെനെർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

എന്റർപ്രെനെർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

ജില്ലാ വ്യവസായ കേന്ദ്രം തിരുവനന്തപുരം, ജില്ലയിലെ സംരംഭകർക്കായി 15 ദിവസം നീണ്ടു നിൽക്കുന്ന ഒരു എന്റർപ്രെനെർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം നടത്തുകയാണ്. നിലവിൽ സംരംഭം നടത്തുന്നവർക്കും സംരംഭം നടത്തുവാൻ ആഗ്രഹിക്കുന്നവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുകാവുന്നതാണ്.

വിവിധ സർക്കാർ വകുപ്പുകളിലെയും, സംരംഭ മേഖലയിലെയും വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.. പരിശീലനം പൂർത്തിയാക്കുന്നവർക് ബാങ്ക് വായ്പ ലഭിക്കുന്നതിനു ആവശ്യമായ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. പരിശീലനം തികച്ചും സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്കു ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ വ്യവസായ വികസന ഓഫീസർമാർക്കോ അപേക്ഷ നൽകാവുന്നതാണ്. തിരഞ്ഞെടുത്ത 30 പേർക്ക് ആണ് ട്രെയിനിംഗ് പ്രവേശനം ലഭിക്കുക.

പരിശീലന മേഖലകൾ

1. സംരംഭകത്വം
2. ലൈസൻസുകൾ
3. സർക്കാർ സഹായങ്ങൾ
4. മാർക്കറ്റിംഗ്
5. വിവിധ ലോണുകൾ
6. സംരംഭകരുമായുള്ള ചർച്ചകൾ

പരിശീലന വേദി : ഡോക്യൂമെന്റഷൻ ഹാൾ,ജില്ലാ വ്യവസായ കേന്ദ്രം, വെള്ളയമ്പലം
തിയ്യതി :23-06-2025 to 09-07-2025
സമയം: 10.30 am to 4 pm
ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
താല്പര്യം ഉള്ളവർ ഇതോടൊപ്പം നൽകുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സമർപിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപെടുക: 9447324887

https://docs.google.com/forms/d/e/1FAIpQLScMvvFU5E2J_I_VTQB-VZnVm-4u31S7WzG7vj-p1C3gzNZVWQ/viewform?usp=header

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ പിടിയിൽ

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ പിടിയിൽ

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ പിടിയിൽ. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42കാരനെ അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന് ഇന്നലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയിരൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയം വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പൊലീസ് അറിയിച്ചു.

ദേവരാജൻ (75) അന്തരിച്ചു

ദേവരാജൻ (75) അന്തരിച്ചു

ആറ്റിങ്ങൽ കടുവയിൽ വാവറ വിള വീട് സുനിത വിലാസത്തിൽ ദേവരാജൻ (75) അന്തരിച്ചു.

ഭാര്യ: രാധ
മക്കൾ: സുനിത, സുരേഷ് ഉണ്ണിക്കൃഷ്ണൻ, ശുഭ.
മരുമക്കൾ: കുമാർ സുരേഷ്, ഷീജ, വിനീത.

മൻ കീ ബാത്ത് പകരുന്നത് ജീവിതവിജയപാഠങ്ങൾ: വി.മുരളീധരൻ

മൻ കീ ബാത്ത് പകരുന്നത് ജീവിതവിജയപാഠങ്ങൾ: വി.മുരളീധരൻ

ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ‘ചെയ്യാൻ കഴിയും’ എന്ന മനോഭാവം വളർത്തുന്നതിൽ മൻ കീ ബാത്ത് പ്രഭാഷണ പരമ്പര വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ.
സാധാരണക്കാരായ എത്രയോ സൂപ്പർ ഹീറോകളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് മൻ കീ ബാത്തിലൂടെ കാണിച്ചു തന്നു. ജീവിത വിജയം കൈവരിക്കാൻ പ്രചോദനമായി വിദ്യാർത്ഥികൾ അവയെ കാണണമെന്നും പരിശ്രമത്തിലൂടെ ഉയരത്തിലെത്തണമെന്നും വി.മുരളീധരൻ പറഞ്ഞു.

മേരാ യുവ ഭാരതും ഗ്ലോബൽ ഗിവേഴ്സ് ഫൌണ്ടേഷനും സംഘടിപ്പിച്ച മൻ കി ബാത്ത് ക്വിസ് മത്സരത്തിൽ വിജയികളായ ചിറയിൻകീഴ് താലൂക്കിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമയത്തെ എങ്ങനെ വിനിയോഗിക്കാം, കഴിവുകൾ എങ്ങനെ തിരിച്ചറിയാം, എന്തുകൊണ്ട് നമ്മൾ കഠിനാധ്വാനം തുടരണം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി പങ്കുവക്കുന്ന വിജയമന്ത്രങ്ങൾ വിദ്യാർത്ഥികൾ പിന്തുടരണമെന്നും മുൻ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജഡ്ജി എസ്.മനു പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ജീവിത വിജയം ഉറപ്പാക്കും എന്ന മനോഭാവത്തോടെ വിദ്യാർത്ഥികൾ മുന്നേറണമെന്ന് എസ്. മനു പറഞ്ഞു.പോസിറ്റിവ് ചിന്തകളിലേക്ക് പൗരന്മാരെ നയിക്കാൻ മൻ കീ ബാത്തിന്
സാധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.എ. രാധാകൃഷ്ണന്‍ നായര്‍, എം. അനില്‍കുമാര്‍ തുടങ്ങിയവരും ആറ്റിങ്ങൽ ജ്യോതിസ് പബ്ലിക്ക് സ്കൂളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ പിടിയിൽ

പോലീസ് തുണയായി; യുവാവിന്റെ വിലപ്പെട്ട ജീവൻ തിരികെ ലഭിച്ചു

ഡ്രൈവിങ്ങിനിടെ നെഞ്ച് വേദന എടുത്ത യുവാവിന് നഗരൂർ പോലീസിന്റെ
സംയോജിതമായ ഇടപെടലിൽ ആണ് പുതു ജീവൻ ലഭിച്ചത്. നെടുംപറമ്പ് നന്ദായ് വനം സ്വദേശി ഷാനവാസാണ് പോലീസിന്റെ ചടുലമായ നീക്കത്തിൽ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ 3. 15 ഓടെ നന്ദായ് വനം ജംഗ്ഷനിലാണ് സംഭവം. നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി വന്ന പോലീസ് ഉദ്യോഗസ്ഥരാണ് യുവാവിനെ കേശവപുരം ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചത്