by Midhun HP News | Jun 4, 2025 | Latest News, ജില്ലാ വാർത്ത
പാപ്പാല എല്‍.പി സ്‌കൂളിന്റെ പുതിയ ബഹുനില മന്ദിരം വെറും ഒരു കെട്ടിടം മാത്രമല്ല, നാടിന്റെ വിദ്യാഭ്യാസ പ്രതിബദ്ധതയുടെ അടയാളമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളിന്റെ വളര്‍ച്ചയ്ക്കായി ഒറ്റക്കെട്ടായി മുന്നോട്ട് വന്ന നാട്ടുകാരുടെയും സ്‌കൂള്‍ അധികൃതരുടെയും പഞ്ചായത്ത് ഭരണത്തിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ശ്രമം കൊണ്ടാണ് ഈ കെട്ടിടം യാഥാര്‍ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. പാപ്പാല എല്‍.പി.എസ് സ്‌കൂൾ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കെട്ടിടം പൂര്‍ത്തിയായത് ഒരു പുതിയ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെയാണെന്നത് വളരെ പ്രതീക്ഷയേകുന്ന കാര്യമാണ്. പുതിയ വാതായനങ്ങളിലേക്ക് വിദ്യാര്‍ഥികളെ നയിക്കാന്‍ ഈ കെട്ടിടം വഴിതെളിയിക്കും. വിദ്യാഭ്യാസം ഒരു വ്യക്തിയെ മാത്രമല്ല, ഒരു സമൂഹത്തെയും രൂപപ്പെടുത്തുന്നു. അങ്ങനെയുള്ള ഭാവിയിലേക്ക് ഓരോ സ്‌കൂളും നമ്മെ നയിക്കുകയാണ്. അത്തരമൊരു മഹത്തായ ദൗത്യത്തിനായി പാപ്പാല എല്‍.പി. സ്‌കൂള്‍ ഇനി കൂടുതല്‍ കരുത്തോടെ മുന്നേറട്ടെയെന്നും മന്ത്രി ആശംസിച്ചു.

നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല മുന്നോട്ട് കുത്തിക്കുകയാണെന്നും സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട്, വിദ്യാര്‍ഥികള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളിലൊന്നാണ് ഇന്ന് നാടിനു സമര്‍പ്പിച്ച സ്‌കൂള്‍ മന്ദിരം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാപ്പാല എല്‍.പി.എസിന്റെ ബഹുനില മന്ദിരത്തിനായി ഒരു കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പും ആറു ലക്ഷം രൂപ ഗ്രാമ പഞ്ചായത്തും വിനിയോഗിച്ചാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്.
ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സലില്‍, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.പി. മുരളി, ജില്ലാപഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണന്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സിബി എന്നിവര്‍ പങ്കെടുത്തു.
by Midhun HP News | Jun 3, 2025 | Latest News, ജില്ലാ വാർത്ത
ജിഎച്ച്എസ്എസ് നഗരൂർ നെടുംപറമ്പ് സ്കൂളിൽ HST MATHS, HST ENGLISH & HST PHYSICAL SCIENCE തസ്തികളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലിക നിയമനത്തിന് അധ്യാപകരെ ആവശ്യമുണ്ട്. 05/06/2025 വ്യാഴം രാവിലെ 10.am നാണ് ഇന്റർവ്യൂ. അസ്സൽ രേഖകൾ, സെൽഫ് അറ്റെസ്റ്റഡ് കോപ്പികൾ എന്നിവയുമായി അന്നേദിവസം രാവിലെ 10.am ന് മുൻപ് സ്കൂൾ ഓഫീസിൽ എത്തിച്ചേരുക.
കൂടുതൽ വിവരങ്ങൾക്ക്.+91 80784 27831ഈ നമ്പറിൽ ബന്ധപ്പെടുക
by Midhun HP News | Jun 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്. ഇന്ന് രാത്രി കപ്പല്‍ വിഴിഞ്ഞം പുറംകടലിലെത്തും. എന്നാല്‍ ബര്‍ത്തിലടുക്കുന്നത് ആറാം തീയതിയാണ്. സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ആദ്യമായാണ് ഐറീന എത്തുന്നത്.
സിംഗപ്പൂരില്‍ നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. മലയാളിയായ തൃശ്ശൂര്‍ സ്വദേശി വില്ലി ആന്റണിയാണ് പടുകൂറ്റന്‍ കപ്പലിന്റെ ക്യാപ്റ്റന്‍. കണ്ണൂര്‍ സ്വദേശി അഭിനന്ദ് ഉള്‍പ്പെടെ 35 ജീവനക്കാരുണ്ട്. മെഡിറ്റേറിയന്‍ ഷിപ്പിങ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍.
എംഎസ്സി ഐറീനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണു ഐറിന വിഴിഞ്ഞം ബെര്‍ത്തില്‍ പ്രവേശിക്കുന്നത്. 24,346 ടിഇയു കണ്ടെയ്‌നര്‍ ശേഷിയുണ്ട്. 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതില്‍ ഏറ്റവും ശേഷിയുള്ള കപ്പല്‍. ലൈബീരിയന്‍ ഫ്‌ലാഗുള്ള ഐറീന 2023 ല്‍ നിര്‍മ്മിച്ച് നീറ്റിലിറക്കിയതാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള നിര്‍മ്മിതിയാണ്. ആറ് സഹോദരി കപ്പലുകളില്‍ എംഎസ്‌സി തുര്‍ക്കിയും മിഷേല്‍ കപ്പലിനിയും നേരത്തെ തന്നെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു.
by Midhun HP News | Jun 3, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെൻ്റ് പോളിടെക്‌നിക് കോളേജിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന തുടർവിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന താഴെ പറയുന്ന കോഴ്‌സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊളളുന്നു.
വിദ്യാഭ്യാസ യോഗ്യത
എസ് എസ് എൽ സി
1. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫ്രഞ്ച് ലാംഗ്വേജ് (4 മാസം)
2. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം)
3. മൊബൈൽ ഫോൺ ടെക്നോളജി (3 മാസം)
4. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇലക്ട്രിക്കൽ വയറിംഗ് (10 മാസം)
അപേക്ഷ ഫോറവും വിശദ വിവരങ്ങളും പോളിടെക്‌നിക് കോളേജിൻ്റെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ഫോൺ നമ്പർ : 6235557495, 9567271987
by Midhun HP News | Jun 3, 2025 | Latest News, ജില്ലാ വാർത്ത
ഗവൺമെന്റ് എൽ.പി.എസ് കൂന്തള്ളൂരിൽ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് 1982 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത ആർ, സ്കൂൾ ഭാരവാഹികൾ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jun 3, 2025 | Latest News, ജില്ലാ വാർത്ത, മരണം
കുമ്മിൾ കുശവൂർക്കോണം ചരുവിള വീട്ടിൽ സരസ്വതി അമ്മ (77) അന്തരിച്ചു.
ഭർത്താവ്: ജെ. മാധവൻ പിള്ള
മക്കൾ: ഷീജ എസ്, അനിൽകുമാർ എം
മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗായത്രി
Recent Comments