by Midhun HP News | Jul 13, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിനു മുന്നോടിയായി ശ്രീരാമ വിഗ്രഹ ഘോഷയാത്ര ജൂലൈ 16 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ, കൊല്ലമ്പുഴ, മുള്ളിയൻകാവ് ജംഗ്ഷൻ, വിളയിൽമൂല ജംഗ്ഷൻ, തിനവിള വഴി രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെത്തിച്ചേരുന്നു. രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണ പാരായണം വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ദയവായി മുൻകൂട്ടി ബുക്ക് ചെയ്യുക.

by Midhun HP News | Jul 10, 2026 | Latest News, ജില്ലാ വാർത്ത
വെട്ടൂർ റാത്തിക്കൽ മൗണ്ട് മുക്ക് നാസിയ മൻസിലിൽ നാസിയ (19) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. കിടപ്പ് മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച നാസിയയെ വീട്ടുകാർ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു.
അതീവ ഗുരുതരാവസ്ഥയിൽ ആയതിനാൽ പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. നാസിയയുടെ ഭർത്താവ് ഗൾഫിലാണ്. ഇക്കഴിഞ്ഞ മേയ് 10നാണ് നാസിയയുടെ വിവാഹം കൊല്ലം പരവൂർ സ്വദേശിയായ യുവാവിനോപ്പം നടന്നത്.

by Midhun HP News | Jul 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് ആശ്വാസം. കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചു. കോര്‍പ്പറേഷന്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഈ മാസം 13 ന് വൈകീട്ട് 5 മണി മുതല്‍ 14 ന് രാത്രി 9 മണി വരെയാണ് ഇടക്കാല ജാമ്യം. വിവിധ ദൈവങ്ങളുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടെ അംഗത്വം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇവരോട് നിയമം അനുശാസിക്കുന്ന വിധത്തില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി നിര്‍ദേശിച്ചിരുന്നു.
കോടതി അംഗത്വം റദ്ദാക്കിയ കൗണ്‍സിലര്‍മാരില്‍ സുഗതനും ഉള്‍പ്പെട്ടിരുന്നു. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ബിജെപിയുടെ 19 കൗണ്‍സിലര്‍മാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ വധശ്രമക്കേസില്‍ ജയിലിലായതിനാല്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം തേടി സുഗതന്‍ കോടതിയെ സമീപിച്ചത്.
ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. അതേപോലെ മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും അംഗത്വം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. ഇതില്‍ ആദ്യത്തേതിലാണ് താല്‍ക്കാലിക ആശ്വാസമാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനാണ് 28 മണിക്കൂര്‍ ജാമ്യം. വധശ്രമക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.
അതേസമയം കാപ്പ കേസ് കൂടി ചുമത്തിയിട്ടുള്ളതിനാല്‍ ഹൈക്കോടതി കൂടി സത്യപ്രതിജ്ഞയ്ക്ക് വേണ്ടി ഇളവ് ലഭിച്ചാല്‍ മാത്രമേ സുഗതന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാകൂ. നെടുമങ്ങാട് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നോ നാളെയോ സുഗതന്റെ അഭിഭാഷകര്‍ സത്യപ്രതിജ്ഞ ചെയ്യാനായി ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചേക്കും.
നിലവില്‍ വിയ്യൂര്‍ ജയിലിലുള്ള സുഗതന്‍ തിങ്കളാഴ്ച വൈകീട്ട് ജയില്‍ മോചിതനാകുകയും, ചൊവ്വാഴ്ച രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യണം. അതിനുശേഷം 11.30 ന് കൗണ്‍സില്‍ ഹാള്‍ വിടണം. സത്യപ്രതിജ്ഞ ചെയ്യുകയല്ലാതെ, മറ്റു യോഗങ്ങളില്‍ പങ്കെടുക്കാനൊന്നും പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാപ്പ കേസില്‍ ഹൈക്കോടതി കൂടി ഇളവ് അനുവദിച്ചാലേ സുഗതന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാകൂ.

by Midhun HP News | Jul 8, 2026 | Latest News, ജില്ലാ വാർത്ത
വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയിൽ കെ ദാമോദരൻ, പി എൻ പണിക്കർ, ഐ വി ദാസ് എന്നിവരുടെ അനുസ്മരണവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിവർക്ക് അനുമോദനവും സംഘടിപ്പിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അഡ്വ എൻ സായികുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അനുമോദനയോഗം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വി നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ എസ് സജികുമാർ അധ്യക്ഷനായി. യോഗത്തിൽ ഗ്രന്ഥശാല സംഘം താലൂക്ക് കൗൺസിൽ അംഗം ബി രാമഭായ്, സെക്രട്ടറി കെ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ് കെ, രവികുമാർ എന്നിവർ സംസാരിച്ചു. എസ് രാജശേഖരൻ നന്ദിയും അറിയിച്ചു.

by Midhun HP News | Jul 7, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വക്കം നടരാജൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റ സമാപനദിവസമായ ജൂലൈ 7 ന് കെ ദാമോദരൻ _ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു.
റിട്ടയേർഡ് മലയാളം പ്രൊഫസർ ഡോ:എസ് ഭാസിരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഡോ:അജിത രാജേഷ്, പരമ്പരാഗത അമ്പെയ്ത്ത് മൽസരത്തിൽ ദേശീയ സ്വർണ്ണ മെഡൽ ജേതാവ് എൻ അജ്മി, കരാട്ടേ മൽസരത്തിൽ വെള്ളിമെഡൽ ജേതാവ് ഐശ്വര്യ ശ്രീകുമാർ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.
ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ. എസ് ലെനിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ ഗീതാ നായർ, പി.റ്റി.എ പ്രിസിഡന്റ് അഡ്വ ബി ശ്രീകുമാർ, സ്കൂൾ ഇൻ ചാർജ് ബി.എസ് സിനു, നഗരസഭാ കൗൺസിലർ സി.ആർ ഗായത്രീ ദേവി, ഗ്രന്ഥശാല എക്സ്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ എൻ മോഹനൻ നായർ,
സി ദേവരാജൻ, കെ മീനാകുമാരി, എസ് ഷീജ എന്നിവർ സംസാരിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ് സതീഷ് കുമാർ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി എം മുരളീധരൻ നന്ദിയും പറഞ്ഞു.
by Midhun HP News | Jul 7, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വായനവാരത്തിൻറെ ഭാഗമായി വർഷങ്ങളായി നടക്കുന്ന ആറ്റിങ്ങൽ ഉപജില്ലാതല പുസ്തക ക്വിസ് ഈ വർഷവും ചൊവ്വാഴ്‌ച (07-07-26) കുന്നുവാരം യു.പി. എസ്സിൽ വച്ചു നടന്നു. വിവിധ സ്കൂളുകളിൽ നിന്നുളള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
ആറ്റിങ്ങൽ ഗവ. ടൗൺ യു പി എസിലെ ആഷ്‌ന ഒന്നാം സ്ഥാനവും ഗവ യു.പി. എസ് മുടപുരത്തെ അക്ഷിത്. എ എസ് രണ്ടാം സ്ഥാനവും ഡയറ്റ് ആറ്റിങ്ങലിലെ അമലേന്തു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി ടി എ ഷാജി ബി. ജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ്മെമ്പർ രമ്യ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Recent Comments