ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണം; 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു

ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണം; 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്‍മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. 70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മരിക്കുമ്പോള്‍ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

2024ല്‍ സംസ്ഥാനത്ത് 76 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്ലസ് ടു ഫലം; ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് ഉന്നത വിജയം

പ്ലസ് ടു ഫലം; ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് ഉന്നത വിജയം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 70.40% വിജയം. 29 പേർ ഫുൾ എ പ്ലസ്‌ നേടി.

ആര്യനന്ദ: 1197/1200
ഗായത്രി ബാബു: 1197/1200
മൈത്രേയി: 1193/1200 എന്നീ കുട്ടികൾ ഉന്നത വിജയം നേടി.

മംഗലപുരത്തു നിന്നും കുട്ടിയെ കാണ്മാനില്ല

മംഗലപുരത്തു നിന്നും കുട്ടിയെ കാണ്മാനില്ല

തിരുവനന്തപുരം മംഗലപുരത്തു കാരമൂട്ടിൽ നിന്നും ശ്രീഹരി (15) എന്ന കുട്ടിയെ (22-05-2025) കാണ്മാനില്ല. ട്യൂഷന് പോകാത്തതിന് വീട്ടിൽ വഴക്കു പറഞ്ഞതിനെ തുടർന്ന് ഇറങ്ങിപോയതാണെന്നാണ് വീട്ടുകാർ പറയുന്നത്‌. മഞ്ഞ ടി ഷർട്ടും കറുത്ത പാന്റുമാണ്‌ വേഷം. കണ്ടു കിട്ടുന്നവർ മംഗലാപുരം പോലീസ് സ്റ്റേഷനിലോ 9745008861 എന്ന നമ്പറിലോ വിവരമറിയിക്കേണ്ടതാണ്.

ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയെടുത്ത് കേന്ദ്രം

ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയെടുത്ത് കേന്ദ്രം

ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയെടുത്ത് കേന്ദ്രം. കരാറുകാരായ കെ എൻ ആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു. കൺസൾട്ടന്റായ ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്ക്. തുടർ കരാറുകളിൽ പങ്കെടുക്കാൻ ആവില്ല. കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നടപടി രണ്ടംഗ വിദഗ്ധസമിതി പ്രാഥമിക വിവരങ്ങൾ നൽകിയതിന് പിന്നാലെ. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെയും സ്ഥിതി പരിശോധിക്കും.

തലസ്ഥാനത്തെ ഐടി നഗരത്തിൽ കാട്ടുപന്നികളുടെ ശല്യം; രണ്ട് ദിവസത്തിനുള്ളിൽ വെടിവച്ചിട്ടത് ഏഴ് എണ്ണത്തെ

തലസ്ഥാനത്തെ ഐടി നഗരത്തിൽ കാട്ടുപന്നികളുടെ ശല്യം; രണ്ട് ദിവസത്തിനുള്ളിൽ വെടിവച്ചിട്ടത് ഏഴ് എണ്ണത്തെ

തിരുവനന്തപുരം സംസ്ഥാന തലസ്ഥാനത്തിന്റെ അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലൊന്നായ കഴക്കൂട്ടത്ത്, കാട്ടുപന്നികളുടെ (Wild boar) ശല്യം, ആക്രമണം, കൃഷിഭൂമിയുടെ വൻതോതിലുള്ള നാശം എന്നിവ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചു. തിരുവനന്തപുരത്തെ ഐടി ന​ഗരം കൂടെയായ ഈ പ്രദേശത്തെ ഭീഷണി കഴക്കൂട്ടം സോണിന് കീഴിലുള്ള നിരവധി ന​ഗരസഭാ വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം കോർപ്പറേഷനെ നിർബന്ധിതരാക്കി.

കാട്ടായിക്കോണം വാർഡ് കൗൺസിലർ ഡി.ആർ.മേശൻ പറയുന്നതനുസരിച്ച്, കാട്ടുപന്നിശല്യം ഭീതിജനകമായി മാറിയിരിക്കുന്നു, തന്റെ വാർഡിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ അഭൂതപൂർവമായ വർദ്ധനവാണ് കാണിക്കുന്നത്. കഴക്കൂട്ടത്തെ മൂന്ന് വാർഡുകളായ കട്ടായിക്കോണം, കഴക്കൂട്ടം, ചന്തവിള എന്നിവിടങ്ങളിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ നഗരസഭ അനുമതി നൽകി.

“ഇരുട്ടിനുശേഷം ഈ കാട്ടുപന്നികൾ കൂട്ടത്തോടെ ഓടി നടക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുന്നു. വൻതോതിൽ കാർഷിക വിളകൾ നശിപ്പിക്കപ്പെടുന്നു, ഇപ്പോൾ കാട്ടുപന്നികൾ കാരണം കർഷകർ കൃഷി ചെയ്യാൻ മടിക്കുന്നു. ഡസൻ കണക്കിന് കാട്ടുപന്നികൾ ഉണ്ട്, ഞങ്ങൾ വളരെ കുറച്ച് മാത്രമേ കൊന്നിട്ടുള്ളൂ. ഒന്നോ രണ്ടോ വെടിവെപ്പുകാർ മാത്രമേയുള്ളൂ, അയൽ വാർഡുകളിലും അവരുടെ സേവനം ആവശ്യമാണ്. അവയിൽ ഏഴ് എണ്ണത്തെ വെടിവെക്കാൻ തന്നെ രണ്ട് രാത്രികൾ വേണ്ടി വന്നു,” അദ്ദേഹം പറഞ്ഞു.

ഇപ്പോൾ കോർപ്പറേഷന്റെ ഭാഗമായ മുൻ പഞ്ചായത്ത് പ്രദേശങ്ങളിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പ്രധാന ആശങ്കയായി മാറുകയാണ്. കാട്ടുപന്നി പ്രശ്നം കാരണം പലരും കൃഷി ഉപേക്ഷിച്ചുവെന്നും ഈ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കാട്ടുപന്നികളുടെ സങ്കേതമായി മാറിയതായും കാണാം.

ഈ പ്രദേശം അതിവേഗം വികസിച്ചുകൊണ്ടിരിക്കു കയാണെ ങ്കിലും തന്റെ വാർഡിലെ പ്രധാന തൊഴിലുകളിലൊന്ന് കൃഷിയായിരുന്നുവെന്ന് ചന്തവിള വാർഡ് കൗൺസിലർ എം ബിനു പറഞ്ഞു. “മൂന്ന് വർഷം മുമ്പ് വരെ ഞങ്ങൾ നെൽകൃഷി ചെയ്തിരുന്നു, വിളവെടുത്ത നെല്ല് സപ്ലൈകോയ്ക്ക് നൽകിയിരുന്നു. കാട്ടുപന്നികളുടെ ശല്യം കാരണം ഇപ്പോൾ ഇതെല്ലാം നിർത്തിവച്ചിരിക്കുന്നു. ആളുകൾ സുരക്ഷിതരല്ല, രാത്രിയിൽ ഈ കാട്ടുപന്നികളുടെ ചുറ്റും ആളുകൾ ഒറ്റപ്പെടുമ്പോൾ അത് അപകടകരമാകും,” എം ബിനു പറഞ്ഞു.

സ്പോർട്സ് അതോറിട്ടിയുടെ കീഴിലുള്ള ഫിസിക്കൽ എജ്യൂക്കേഷൻ സ്ഥാപനമായ എൽഎൻസിപിയുടെ പരിസര പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ കാട്ടുപന്നികളുടെ ഭീഷണിയിലാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് നഗരസഭ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതും കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തീരുമാനിക്കുന്നതും. കാട്ടുപന്നികളുടെ ശല്യം ഗുരുതരമായ ആശങ്കയായി മാറിയിട്ടുണ്ടെന്നും കാർഷിക മേഖലയെ ​ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും മേയർ ആര്യ രാജേന്ദ്രൻ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

“ഐടി ഹബ്ബിന്റെ വികസനത്തിന്റെ ഭാഗമായി കഴക്കൂട്ടത്ത് ദ്രുതഗതിയിലുള്ള വികസനങ്ങൾ നടക്കുന്നുണ്ടെങ്കിലും, കൃഷിയെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും അവിടെയുണ്ട്. ശ്രീകാര്യം ഉൾപ്പെടെയുള്ള ചില വാർഡുകളിൽ നിന്ന് ഞങ്ങൾക്ക് പരാതികൾ ലഭിക്കുന്നുണ്ട്. അതിനാൽ നടപടിയെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ പരിധിയിലുള്ള സമാനമായ പ്രശ്നങ്ങളുള്ള മറ്റ് വാർഡുകളെ കണ്ടെത്താനും ശ്രമിക്കുന്നു,” മേയർ പറഞ്ഞു.

പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം; റിസൾട്ട് അറിയാവുന്ന സൈറ്റുകൾ ഇവ

പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം; റിസൾട്ട് അറിയാവുന്ന സൈറ്റുകൾ ഇവ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.

www.results.hse.kerala.gov.in,
www.prd.kerala.gov.in,
results.digilocker.gov.in,
www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.

നാല് ലക്ഷത്തി നാൽപ്പത്തിനാലായിരത്തി എഴുന്നൂറ്റി ഏഴു പേരാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയെഴുതിയത്. 26,178 പേർ വി എച്ച് എസ് ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.