by Midhun HP News | Jul 3, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ്സ് സി വിഭാഗം എൻ എസ് എസ് യൂണിറ്റ് ആറ്റിങ്ങൽ ബി ആർ സിയുടെ കീഴിലെ ഓട്ടിസം സെന്റർ സന്ദർശിച്ച് കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി.
ബിപിസി വിനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നിഷ വി, ഐ ഇ ഡി സി കോർഡിനേറ്റർ ബിനു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സന്ധ്യ എസ് നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

by Midhun HP News | Jul 3, 2026 | Latest News, ജില്ലാ വാർത്ത
ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026 പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സാമൂഹ്യസേവന സംഘടനയായ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന “ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026” ജേതാക്കളെ പ്രഖ്യാപിച്ചു.
ആരോഗ്യരംഗത്ത് നിസ്വാർത്ഥമായും ധാർമ്മികമായും മാതൃകാപരമായ സേവനം അനുഷ്ഠിക്കുകയും, സാമൂഹിക പ്രതിബദ്ധതയോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുകയും ചെയ്ത പത്മശ്രീ ഡോ. ജെ. ഹരീന്ദ്രൻ നായർ, ഡോ. കെ. പി. അയ്യപ്പൻ, ഡോ. സാഗർ തങ്കച്ചൻ എന്നിവരെയാണ് ഈ വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്.
ലയൺസ് ഡിസ്ട്രിക്ട് 318 Aയുടെ കീഴിലുള്ള 155-ലധികം ക്ലബുകളുടെ നേതൃത്വത്തിൽ പാറശ്ശാല മുതൽ ഹരിപ്പാട് വരെ ആയിരത്തിലധികം ഡോക്ടർമാരെ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ജൂലൈ 1-ന് നേരിട്ട് സന്ദർശിച്ച് ആദരിക്കുകയും ചെയ്തു
ഡിസ്ട്രിക്ട് ഗവർണർ ലയൺ എൻജിനീയർ വി. അനിൽ കുമാർ, ലയൺ ഡോ. പി. രാധാകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജില്ലാ കോർ കമ്മിറ്റിയാണ് ദീർഘകാല ആതുരസേവനം, സാമൂഹ്യസേവനം, ലയൺസ് ക്ലബുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അവാർഡ് സമർപ്പണച്ചടങ്ങ് 2026 ജൂലൈ 19-ന് (ഞായർ) വൈകിട്ട് 4.00 മണിക്ക് തിരുവനന്തപുരം ഐ.എം.എ. ഹാളിൽ നടക്കും. ഡിസ്ട്രിക് ട് ഗവർണർ Lion V. അനിൽ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൻ്റ ഉൽഘാടനവും അവാർഡു ദാനവും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ നിർവ്വഹിക്കും. ലയൺ നേതാക്കന്മാരും പ്രശസ്ത ഡോകടർമാരും സംബന്ധിക്കും. പത്രസമ്മേളനത്തിൽ Lion. R. മുരുകൻ, Lion. R. V. ബിജു, Lion. T. ബിജുകുമാർ, Lion. ഡോ. പി. രാധാകൃഷ്ണൻ നായർ, Lion. R. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിനോട് അനുബന്ധിച്ച് ഡോ. പി. രാധാകൃഷ്ണൻ നായർ രചിച്ച പുസ്തകങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കും.

by Midhun HP News | Jul 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് തിരുവനന്തപുരത്ത് ഞെട്ടിപ്പിക്കുന്ന ഒരു മനുഷ്യക്കടത്തിന്റെ ചുരുളഴിയുന്നു!
ശാന്തമായ കുളത്തൂർ കട്ടേലയിലെ ഒരു സാധാരണ വാടകക്കെട്ടിടത്തിനുള്ളിൽ നാളുകളായി അരങ്ങേറിക്കൊണ്ടിരുന്നത് അന്താരാഷ്ട്ര ബന്ധമുള്ള വൻ പെൺവാണിഭ സംഘത്തിന്റെ ഇരുണ്ട ഇടപാടുകളായിരുന്നു.വിദേശ രാജ്യങ്ങളിൽ നിന്നും സ്ത്രീകളെ രഹസ്യമായി ഇവിടെ എത്തിക്കുന്നുണ്ടെന്ന നിർണായക രഹസ്യവിവരം തുമ്പ പോലീസിന് ലഭിച്ചതോടെയാണ് ഉദ്വേഗജനകമായ ഈ ഓപ്പറേഷന് തുടക്കമായത്.
പുറമെ യാതൊരു സംശയവും തോന്നാത്ത ആ കെട്ടിടത്തിലേക്ക് പോലീസ് സംഘം വളരെ കരുതലോടെ അപ്രതീക്ഷിതമായി ഇരച്ചുകയറിയപ്പോൾ വെളിപ്പെട്ടത് വിദേശവനിതകളെ ഉൾപ്പെടെ അണിനിരത്തിയുള്ള വൻ മാഫിയാ സംഘത്തെയാണ്. തായ്‌ലൻഡിലെ പട്ടായയിൽ നിന്നും യുവതികളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് അനാശാസ്യകേന്ദ്രം നടത്തിയിരുന്ന മുഖ്യ സൂത്രധാരന്മാരായ അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28) എന്നീ മലയാളികളും, ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്.
ഇവരെക്കൂടാതെ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചിരുന്ന തായ്‌ലൻഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരെയും പോലീസ് കയ്യോടെ വലയിലാക്കി.
കൃത്യമായ ആസൂത്രണത്തോടെ തുമ്പ പോലീസ് നടത്തിയ ഈ മിന്നൽ പരിശോധനയോടെ, ഈ അന്തർദേശീയ റാക്കറ്റിൽ ഇനിയും ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന കൂടുതൽ രഹസ്യങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്ന കടുത്ത ആകാംക്ഷയിലാണ് ഇപ്പോൾ നാടും അന്വേഷണ ഉദ്യോഗസ്ഥരും.
പട്ടായയിൽ നിന്നും കൂടുതൽ യുവതികളെ കേരളത്തിലേക്ക് ഇറക്കി കേരളത്തിന്റെ വിവിധ ഭാഗത്തായി പെൺവാണിഭം നടത്താനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് കിട്ടുന്ന വിവരം.

by Midhun HP News | Jul 2, 2026 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ വിദ്യാർത്ഥിയെ കാണ്മാനില്ലെന്ന് പരാതി. ശിവഗിരി തൊടുവേ മേലതിൽ വീട്ടിൽ ജീവൻ (17)നെയാണ് കാണാതായത്. ജൂൺ 30ന് സുഹൃത്തിന്റെ ജേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ തൃശൂരിൽ പോയ ജീവൻ തിരികെ വീട്ടിലെത്താൻ വൈകിയതിന് വിദേശത്തു ജോലിചെയ്യുന്ന മാതാവ് ഫോണിലൂടെ വഴക്ക് പറഞ്ഞതാകാം വീട് വിട്ട് പോകാൻ കാരണമായത് എന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിലാണ് വർക്കല പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് അന്വേഷണം ആരംഭിച്ചു.
ജൂൺ 30ന് വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണ്മാനില്ലെന്ന പരാതിയിലും അന്വേഷണം തുടരുകയാണ്.
ചെറുന്നിയൂർ മേക്കോണം അനിത വിലാസത്തിൽ അക്ഷയ് (15), മേൽവെട്ടൂർ പുല്ലുകുഴിയിൽ വൈഷ്ണവ് (15) എന്നിവരെയാണ് കാണാതായത്. വീട്ടിൽ നിന്ന് രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ല. ഈ സംഭവത്തിലും വിദ്യാർത്ഥികൾക്കായുള്ള അന്വേഷണം നടക്കുന്നുണ്ട്.

by Midhun HP News | Jul 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ നിയമപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഒദ്യോഗിക വേഷത്തില്‍ പങ്കടുക്കരുതെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദേശം.
എല്ലാവിഭാഗം ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ബാധകമാണ്. പൊലിസുകാര്‍ യൂണിഫോമില്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തതിനെ കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.

by Midhun HP News | Jul 1, 2026 | ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് – മീരാൻകടവ് റോഡിന്റെ നവീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.കെ.ബഷീർ. നിയമസഭയിൽ ഒ.എസ്.അംബിക എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആലംകോട് മുതൽ മീരാൻകടവ് വരെയുള്ള റോഡിന്റെ ആകെ നീളം
8.95 കിലോമീറ്റർ ആണ്. ദേശീയപാതയേയും തീരദേശ റോഡിനെയും തമ്മിൽ
ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
പ്രസ്തുത റോഡ് വികസനവുമായി ബന്ധപ്പെട്ടു റോഡ് മുഴുവനുമായി പൊളിച്ചു മാറ്റി ആധുനിക രീതിയിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്. റോഡിൽ ആലംകോട് മുതൽ മണനാക്ക് വരെ 9 മീറ്റർ വീതിയിലും, തുടർന്ന് മണനാക്ക് മുതൽ മീരാൻ കടവ് വരെ 7 മീറ്റർ വീതിയിലുമാണ് പുനർ നിർമ്മാണം. ഓട, കലുങ്ക്, സംരക്ഷണ ഭിത്തി എന്നിവയും മറ്റു അനുബന്ധ പ്രവൃത്തികളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നിർമ്മാണ പ്രവൃത്തികൾക്ക് പ്രധാന തടസ്സമായിരുന്നത് ജല അതോറിറ്റിയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികളുടെ മന്ദഗതിയായിരുന്നു. എന്നാൽ ജല അതോറിറ്റി 2024 ജനുവരി 24ന് മുഴുവൻ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികളും പൂർത്തിയാക്കി നൽകിയിരുന്നു. എന്നിട്ടും നിർമ്മാണ പ്രവർത്തനത്തിന് വേഗത വന്നിരുന്നില്ല. നിലവിൽ ആലംകോട് മുതൽ മണനാക്ക് ജംഗ്ഷൻ വരെ 80 ശതമാനം പണികൾ പൂർത്തിയാക്കി. ഇതിനിടയിലും ദേശീയപാത ബൈപ്പാസ് വരുന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനം ബാക്കിയാണ്. തുടർന്നുള്ള മീരാൻ കടവ് വരെയുള്ള ഭാഗങ്ങളിൽ ഭാഗികമായി പൂർത്തീകരിച്ചിട്ടുണ്ട്. ബിറ്റുമിൻറെ വിലയിലുണ്ടായ വർദ്ധനവ് മൂലം ബാക്കിയുള്ള 3 കിലോമീറ്ററോളം ദൂരത്തിലുള്ള ടാറിങ് നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. ബിറ്റുമെന്റെ അധിക വില സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം വരുന്ന മുറയ്ക്ക് ഈ പ്രവൃത്തി താമസം കൂടാതെ പൂർത്തിയാക്കുന്നതാണന്നു മന്ത്രി പറഞ്ഞു. ഡിസൈനിൽ വന്ന വ്യതിയാനം കാരണം ടി പദ്ധതിയിൽ നിന്ന് കിഫ്ബിയുടെ അനുമതിയോട്കൂടി ഒഴിവാക്കിയ കടക്കാവൂർ റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള അണ്ടർപാസ്സ് നിർമ്മാണം 1.66 കോടി രൂപയ്ക്ക് പുതുക്കിയ സാങ്കേതികാനുമതി നൽകി ടെണ്ടർ ചെയ്തിരുന്നു. ആദ്യ ടെണ്ടറിൽ കരാറുകാർ പങ്കെടുക്കാത്തതിനാൽ ടി പ്രവൃത്തി റീ ടെണ്ടർ ചെയ്യാനുള്ള നടപടിക്രമത്തിലാണ് എന്നും മരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു.
Recent Comments