by Midhun HP News | May 8, 2025 | Latest News, ജില്ലാ വാർത്ത
ശ്രീനാരായണപുരം ഗവ.യു.പി.എസില്‍ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നമ്മള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നെന്നും കേരളത്തിലെ സ്‌കൂളുകള്‍ സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 100 വര്‍ഷം പിന്നിട്ട ശ്രീനാരായണപുരം ഗവ.യു.പി.എസില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ക്ലാസ് മുറികള്‍ മുതല്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ വരെ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച പഠന അന്തരീക്ഷം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിര്‍വചിക്കുന്നില്ല. സബ്ജക്ട് മിനിമം അവതരിപ്പിച്ചുകൊണ്ട് ഈ വര്‍ഷം മുതല്‍ ഒരു നിര്‍ണായക ചുവടുവെയ്പ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തി. പശ്ചാത്തലമോ സാഹചര്യമോ പരിഗണിക്കാതെ, ഓരോ വിദ്യാര്‍ഥിയും പഠനത്തിന്റെ ഓരോ ഘട്ടത്തിലും അത്യാവശ്യമായ അടിസ്ഥാന അക്കാദമിക് കഴിവുകള്‍ നേടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സബ്ജക്ട് മിനിമം കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ശതാബ്ദി പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപനം വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. ഒ.എസ് അംബിക എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഒ.എസ്.അംബിക എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന, പ്രഥമാധ്യാപിക സിന്ധു.എം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | May 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് BT 1 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. പട്ടാമ്പിയിൽ വിറ്റ PK 782442 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ താമരശേരിയിൽ വിറ്റ PB 865070 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Cons Prize-Rs :5000/-
PA 782442 PB 782442 PC 782442 PD 782442 PE 782442
PF 782442 PG 782442 PH 782442 PJ 782442 PL 782442
PM 782442
3rd Prize Rs :500000/-
1) PA 256696 (ERNAKULAM)
2) PB 189941 (IDUKKI)
3) PC 406396 (PALAKKAD)
4) PD 656764 (MOOVATTUPUZHA)
5) PE 744697 (THAMARASSERY)
6) PF 895580 (KATTAPPANA)
7) PG 755206 (KARUNAGAPALLY)
8) PH 543730 (KAYAMKULAM)
9) PJ 862524 (ADIMALY)
10) PK 358362 (PALAKKAD)
11) PL 226366 (PALAKKAD)
12) PM 519130 (CHERTHALA)
4th Prize-Rs :5000/-
1078 1447 2406 3102 3475
3567 4232 4677 5786 6085
6485 6801 7172 7690 7986
8881 9539 9894
5th Prize-Rs :1000/-
0161 0496 0571 0864 1240
1250 1358 1463 1551 1617
1879 2084 2213 2626 2943
3243 4029 5009 5938 6096
6188 6508 6641 7973 8412
8813 8864 8907 9097 9146
6th Prize-Rs :500/-
0011 0015 0041 0109 0312
0357 0410 0443 0578 0622
1209 1243 1277 1377 1525
1569 1923 1967 2310 2368
2461 2482 2490 2530 2566
2603 3006 3049 3089 3141
3225 3237 3307 3370 3538
3589 3603 3764 3879 3929
4008 4073 4118 4197 4202
4616 4760 4765 4823 4851
4877 5130 5233 5240 5296
5304 5483 5549 5606 5699
5772 5788 5973 5977 6067
6092 6187 6251 6262 6270
6287 6311 6418 6572 6733
6966 6998 7004 7070 7201
7324 7408 7478 7704 7781
7806 8026 8027 8050 8278
8360 8691 8696 9056 9133
9210 9268 9361 9417 9546
9597 9649
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | May 8, 2025 | Latest News, ജില്ലാ വാർത്ത
ഷോക്കേറ്റ് ഫോട്ടോഗ്രാഫർ മരണപ്പെട്ടു. കിളിമാനൂരിൽ റാപ്പർ വേടൻ്റെ പരിപാടിക്കായി എൽ.ഇ.ഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റ് മരണപെട്ടത്. ആങ്ങാവിള പോപ്പിൻസ് സ്ഥാപന ഉടമയും വക്കം കോടംപള്ളി തെക്കുവിളാകം വീട്ടിൽ ഗോപിനാഥൻ മകൻ ലിജു ഗോപിനാഥ് (42) ആണ് മരണപെട്ടത്.ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂരിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
by Midhun HP News | May 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി ശുപാര്‍ശ ചെയ്തു.
സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും ശുപാര്‍ശയുണ്ട്. ഓണം, ക്രിസ്മസ് വേളയിലും മാര്‍ച്ചിലുമായി ഇപ്പോള്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറില്‍ അര്‍ധവാര്‍ഷിക പരീക്ഷയും മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷയും മതിയെന്നാണ് ശുപാര്‍ശയിലുള്ളത്.
പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. എല്‍പി, യുപി ക്ലാസ് സമയം കൂട്ടേണ്ടതില്ല. ഹൈസ്‌കൂളില്‍ ദിവസവും അര മണിക്കൂര്‍ കൂട്ടിയാല്‍ വര്‍ഷത്തില്‍ 1200 മണിക്കൂര്‍ അദ്ധ്യയനം ഉറപ്പാക്കാം. സ്‌കൂള്‍ ഇടവേളകള്‍ പത്ത് മിനിട്ടാക്കണം.കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫസര്‍ വിപി ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഇന്നലെയാണ് മന്ത്രി വി ശിവന്‍കുട്ടിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എസ്സിഇആര്‍ടിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചത്.
by Midhun HP News | May 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട വോട്ടര്‍ പട്ടികയില്‍ അപ്പീല്‍ നല്‍കാം. വോട്ടര്‍ പട്ടികയിന്‍മേല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.
263 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍തോറും നടത്തിയ ഫീല്‍ഡ് സര്‍വേയ്ക്ക് ശേഷം അവകാശവാദങ്ങളും എതിര്‍പ്പുകളും ക്ഷണിച്ചുകൊണ്ട് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കരട് വോട്ടര്‍ പട്ടിക ഏപ്രില്‍ 8 ന് പ്രസിദ്ധീകരിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി 789 ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിച്ചു.
എല്ലാ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഹരിച്ച ശേഷം, അന്തിമ വോട്ടര്‍ പട്ടിക അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മെയ് 5 ന് പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പകര്‍പ്പ് കൈമാറുകയും ചെയ്തു. 1950 ലെ ആര്‍ പി ആക്ട് സെക്ഷന്‍ 24 (എ) പ്രകാരം, ഇലക്ട്രല്‍ രജിസ്ട്രാര്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇപ്പോള്‍ ആര്‍ക്കും അപ്പീല്‍ നല്‍കാവുന്നതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തില്‍ തൃപ്തരല്ലെങ്കില്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു.
by Midhun HP News | May 8, 2025 | Latest News, ജില്ലാ വാർത്ത, മരണം
കടയ്ക്കാവൂർ: മണനാക്ക് കെ.വി ഹൗസിൽ മുഹമ്മദ് ബഷീറിന്റെ സഹധർമ്മിണി റജുലാ ബീവി (64) അന്തരിച്ചു.
മക്കൾ: അനീസ് എം, അനീസ എം, അഫ്സൽ എം (സി.പി.ഐ.എം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി)
മരുമക്കൾ: ഫാത്തിമ, റഷീദ്,നീന.
Recent Comments