by Midhun HP News | May 7, 2025 | Latest News, ജില്ലാ വാർത്ത
അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ആവശ്യപ്പെട്ടു. തുമ്പ മുതൽ അഞ്ചുതെങ്ങ് വരെയുള്ള പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴി മുട്ടിയ അവസ്ഥയിൽ അവരുടെ ജീവിത മാർഗം നിലക്കുകയും, അവർ ദുരിതത്തിലായിരിക്കുകയുമാണ്. ഈ പ്രശ്നം പരിഹരിക്കാൻ മുംബൈയിൽ നിന്നും ആധുനിക ട്രജ്ജർ എത്തിച്ച് മണ്ണ് മാറ്റൽ ത്വരിതപ്പെടുത്തണം.
മണൽതിട്ടയിൽ ബോട്ട് ഇടിച്ചു കയറുന്നത് നിത്യ സംഭവമായി മാറിയ മുതലപ്പൊഴിയിൽ സന്ദർശനം നടത്തവേയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ട്രജിംഗിനായി കണ്ണൂരിൽ നിന്നെത്തിച്ച ചന്ദ്രഗിരി ട്രജ്ജർ 15 ദിവസം പിന്നിട്ടിട്ടും ഇതുവരെ മണ്ണ് മാറ്റൽ ആരംഭിച്ചിട്ടില്ല. കണ്ണൂരിൽ അറ്റകുറ്റ പണികൾക്കായി സൂക്ഷിച്ചിരുന്ന ഈ ഉപകരണം പ്രവർത്തന ക്ഷമമല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് സർക്കാർ മുതലപ്പൊഴിയിൽ എത്തിച്ചത്.
ഈ വിഷയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത സംഘം ചർച്ച ചെയ്ത് ആധുനിക ട്രജ്ജർ എത്തിച്ചു കൊണ്ട് പൊഴിയിൽ അടിഞ്ഞു കൂടിയ മണ്ണ് മാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. കൃഷ്ണകുമാർ, കെ.എസ് അജിത്ത് കുമാർ, എഫ്. ജെഫേഴ്സൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റുമാരായ അഡ്വ. എച്ച്.പി ഹാരിസൻ, എ.ആർ നിസാർ, നേതാക്കളായ കെ. ഓമന, മാടൻവിള നൗഷാദ്, നെൽസൻ ഐസക്ക്, പുതുക്കരി പ്രസന്നൻ, ഷഹിൻഷ, മുനീർ, എസ്. മധു തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
by Midhun HP News | May 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ നാളുകളില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി നടത്തിയ മോക് ഡ്രില്‍ അവസാനിച്ചു. അഗ്‌നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. കേരളത്തില്‍ 126 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടന്നത്. എയര്‍ വാണിങ് ലഭിച്ചതോടെ ജില്ലാ ആസ്ഥാനങ്ങളില്‍ സൈറണ്‍ മുഴങ്ങി.
ഷോപ്പിങ് മാളുകള്‍, സിനിമ തിയേറ്ററുകള്‍ എന്നിവയുള്‍പ്പെടെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രില്‍ സംഘടിപ്പിച്ചത്. അടിയന്തര സാഹചര്യത്തില്‍ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള ഡ്രില്ലും ഇതിന്റെ ഭാഗമായി നടന്നു. മോക് ഡ്രില്ലിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ലൈറ്റ് ഓഫ് ചെയ്യുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. നാലരവരെയായിരുന്നു മോക്ഡ്രില്‍.
1971ല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തിനു മുന്നോടിയായാണ് ഇന്ത്യയില്‍ നേരത്തേ ഇത്തരത്തില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ആക്രമണത്തിന്റെ ഭാഗമായി തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ ഏതു തരത്തില്‍ ആളുകളെ ഒഴിപ്പിക്കണം, ആശുപത്രിയിലേക്കു മാറ്റുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് മോക്ഡ്രില്ലിന്റെ ഭാഗമായി നടന്നത്. മോക്ഡ്രില്ലില്‍ കണ്‍ട്രോള്‍ റൂമുകളുടെയും ഷാഡോ റൂമുകളുടെയും പ്രവര്‍ത്തനക്ഷമത പരിശോധിച്ച് പിഴവുകളില്ലെന്ന് ഉറപ്പാക്കി. വൈദ്യുത ബന്ധം, ഫോണ്‍ സിഗ്‌നലുകള്‍ തകരാറിലായാല്‍ എന്തൊക്കെ ചെയ്യും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ മോക് ഡ്രില്ലിലൂടെ പരിശോധിക്കപ്പെട്ടു.
by Midhun HP News | May 7, 2025 | Latest News, ജില്ലാ വാർത്ത
സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങള്‍ പാലിക്കണം.
കമ്മ്യൂണിറ്റി തല ഇടപെടലുകള്‍
1. റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തില്‍) മോക്ക് ഡ്രില്‍ വാർഡന്മാരെ നിയോഗിക്കുക.
2. എല്ലാ പ്രദേശവാസികള്‍ക്കും സിവില്‍ ഡിഫൻസ് ബ്ലാക്ക്‌ഔട്ട് നിർദ്ദേശങ്ങള്‍ എത്തിക്കുക.
3. ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക.
4. വാർഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക.
5. സ്കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക.
6. കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്‌ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്‌ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാർഡന്മാരുടെ നിർദ്ദേശങ്ങള്‍ അനുസരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.
ഗാർഹികതല ഇടപെടലുകള്‍
7. മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളില്‍ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.
8. ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
9. ബാറ്ററി/സോളാർ ടോർച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക.
10. 2025 മെയ് 7, 4 മണിക്ക് സൈറൻ മുഴങ്ങുമ്ബോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്.
11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. ഇതില്‍ മരുന്നുകള്‍, ടോർച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക.
12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.
13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചു “ഫാമിലി ഡ്രില്‍” നടത്തുക.
14. സൈറൻ സിഗ്നലുകള്‍ മനസ്സിലാക്കുക. ദീർഘമായ സൈറൻ മുന്നറിയിപ്പും, ചെറിയ സൈറൻ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.
15. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറേണ്ടതാണ്.
16. ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.
17. തീപിടുത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്ബോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.
18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.
by Midhun HP News | May 7, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് കായിക്കരയിൽ ഇരുചക്രവാഹനമിടിച്ച് ഒരാൾ മരിച്ചു. കായിക്കര അയ്യപ്പാൻതോട്ടത്ത് ഇരുചക്ര വാഹന മിടിച്ചുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. കടയ്ക്കൽ സ്വദേശി രാമചന്ദ്രൻ (60) ആണ് മരണപ്പെട്ടത്. കായിക്കര ആശാൻ സ്മാരകത്തിലെ കാവ്യ ഗ്രാമം പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവർത്തികളിലെ ടൈൽസ് മേശനായിരുന്നു രാമചന്ദ്രൻ. ഇന്നലെ രാത്രി 8:45 ഓടെയായിരുന്നു സംഭവം.
രാത്രി ഭക്ഷണം കഴിയ്യ്ച്ച ശേഷം മാമ്പള്ളിയിൽ നിന്ന് കായിക്കര ആശാൻ സ്മാരകത്തിലേക്ക് നടന്നുപോകുകയായിരുന്ന മൂന്നംഗ സംഘത്തിനിടയിലേക്ക് ഇരുചക്ര വാഹനം ഇടിച്ചു കയറുകയായയിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേർ പരിക്കുകൾ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. KL16 X8287 എന്ന ടിവിഎസ് എന്റോർക്ക് വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപെടുമ്പോൾ വാഹനം അമിതവേഗത്തിലായിരുന്നെന്നാണ് സൂചന. വാഹനം ഓടിച്ചിരുന്ന കടയ്ക്കാവൂർ സ്വദേശിയായ ലിബിൻ ലാൽ (23) നും പരുക്ക് പറ്റി. ഇരുവരെയും ഉടൻ തന്നെ സ്വകാര്യ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുത്രിയിൽ എത്തിച്ചെങ്കിലും രാമചന്ദ്രൻ മരണപ്പെടുകയായിരുന്നു.
by Midhun HP News | May 7, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കിഴക്കുപുറം നഗറിൽ അക്കരവിള വീട്ടിൽ (എൻ.ആർ.എ:144) എ ഗോപാലൻ (92) അന്തരിച്ചു.
ഭാര്യ: കൊച്ചപ്പി എം.
മക്കൾ: ജി ഗോപി, കെ വസന്ത, കെ രുഗ്മിണി.
മരുമക്കൾ: ശ്യാമള ഒ, പരേതരായ മണിയൻ, ബാബു.
സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്.
by Midhun HP News | May 7, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: എ.സി.എ.സി നഗർ കുന്നുംപുറത്ത് വീട്ടിൽ എ വിജയൻ (65) അന്തരിച്ചു.
ഭാര്യ: സി ലീല.
മക്കൾ: ദിവ്യ വി.എൽ (സ്റ്റാഫ് നെഴ്സ്, ഗോകുലം മെഡിക്കൽ സെന്റർ, ആറ്റിങ്ങൽ), ഭവ്യ വി.എൽ (അധ്യാപിക). മരുമക്കൾ: പ്രതീഷ് ബി.എസ് (സൗദി അറേബ്യ).
Recent Comments