by Midhun HP News | Feb 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് തുടങ്ങും. മൂന്നു ദിവസമാണ് പൊതു ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്ക് ബുധനാഴ്ച ധനമന്ത്രി മറുപടി പറയും. വ്യാഴാഴ്ച ബജറ്റ് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.
ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചതിനെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഈ മാസം ഏഴിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചത്.ജനുവരി 17 ന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. മാര്‍ച്ച് 28 വരെയുള്ള കാലയളവില്‍ 27 ദിവസമാണ് നിയമസഭ സമ്മേളിക്കുക.
by Midhun HP News | Feb 9, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: തീരദേശ ഗ്രാമമായ പെരുമാതുറയോടുള്ള ഭരണാധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്നും ദുർബല വിഭാഗം എന്ന നിലയിൽ തീരദേശ ഗ്രാമത്തെ ശക്തിപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്നും കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി എസ്.എം.ഷഹീർ ആവശ്യപ്പെട്ടു.
പണി പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പെരുമാതുറ മുതലപ്പൊഴി ടൂറിസം പാർക്ക് ഉദ്ഘാടനം ചെയ്യാതെ അനന്തമായി നീട്ടുകയാണ്. കാലങ്ങളായി തുടർന്നു പോരുന്ന അവഗണനകൾക്കെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ച് വമ്പിച്ച പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സഹീർ സഫർ, പെരുമാതുറ ഒറ്റപ്പന ബൂത്ത് പ്രസിഡന്റ് നൗഫൽ ബഷീർ, ഒറ്റപ്പന വാർഡ് പ്രസിഡന്റ് ഷാജഹാൻ സെക്രട്ടറി അർഷിദ് അമീർ തുടങ്ങിയവർ പങ്കെടുത്തു.
ഫെബ്രുവരി 14 ശനിയാഴ്ച വൈകിട്ട് ഒറ്റപ്പന ബീച്ചിൽ ‘മഹാത്മാഗാന്ധി കുടുംബ സംഗമം’ സംഘടിപ്പിക്കുമെന്നും ആ പരിപാടിയിൽ വെച്ച് ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും കോൺഗ്രസ്സ് ഒറ്റപ്പന വാർഡ് പ്രസിഡന്റ് ഷാജഹാൻ സെക്രട്ടറി അർഷിദ് അമീർ എന്നിവർ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.ആർ.അഭയൻ പരിപാടി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സുനിൽ പെരുമാതുറ മുഖ്യപ്രഭാഷണം നടത്തും. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മാഹിൻ എം കുമാർ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിൽ പ്രദേശത്തെ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
by Midhun HP News | Feb 9, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം ഡീസന്റ് മുക്ക് സ്ഥിതി ചെയ്യുന്ന ശ്രീലക്ഷ്മി കശുവണ്ടി ഫാക്ടറിക്കു ഇന്ന് രാവിലെ 11:30 ഓടെ തീപിടിച്ചു. ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി യുടെ നേതൃത്വത്തിൽ പൂർണ്ണമായും കെടുത്തി. തീ അടുത്തുള്ള വീട്ടു മുറ്റത്തേക്കും പ്രവർത്തിക്കാതെ നിർത്തിയിട്ടിരുന്ന ഒമിനി വാനിലേക്കും പടർന്നു. വാൻ ഭാഗികമായി കത്തി നശിച്ചു.
പി സുരേന്ദ്രൻ ലക്ഷ്മിഭദ്ര, കടപ്പാക്കട കൊല്ലം എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ കശുവണ്ടി ഫാക്ടറി. ആറ്റിങ്ങൽ നിലയത്തിലെ ജി ആർ സ്റ്റേഷൻ ഓഫീസർ സജ്ജുകുമാർ, Gr. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ഉണ്ണികൃഷ്ണൻ.എസ്സ്. എൽ, അമൽജിത്ത്, മനീഷ് ക്രിസ്റ്റഫർ, വിക്രം രാജ്. ബി.,സാൻ. ബി. എസ്സ്, നന്ദഗോപാൽ. വി. ആർ, ഹോം ഗാർഡ് ബിജു. ബി. എസ്സ് എന്നിവർ പങ്കെടുത്തു
വേനൽ കടുത്തതോടെ ആറ്റിങ്ങൽ മേഖലയിൽ തീപ്പിടുത്തം വ്യാപകമായിരിക്കുന്നു. കാട് വൃത്തിയാക്കുന്നതിനു ആളൊഴിഞ്ഞ പറമ്പുകളിൽ ഉച്ചസമയത്തു ഉടമസ്ഥരോ തൊഴിലാളികളോ തീയിടുന്നതും അലക്ഷ്യമായി കത്തുന്ന സിഗരറ്റു കുറ്റി, തീപ്പെട്ടി കൊള്ളി എന്നിവ വലിച്ചെറിയുന്നതും ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രെദ്ധിക്കണമെന്ന് അറിയിപ്പും നൽകി
by Midhun HP News | Feb 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഉയര്‍ന്ന താപനില മുന്നറിയിപ്പ്
* പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗ പ്രോത്സാഹിപ്പിക്കുക.
* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മാ മുതല്‍ 3 ുാ വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
* പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
* യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
* നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Feb 9, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ വലിയകുന്ന് കണാട്ട് ഹൗസിൽ ഇന്ദിരദാമോദരൻ (89) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.
പരേതരായ അഡ്വക്കേറ്റ് ജി ദാമോദരന്റെയും രത്നദാമോദരൻ്റെയും മകളാണ്.
മുൻ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ ആർ ആനന്ദത്തിന്റെയും മുൻ ചെയർമാൻ ഡി ജയറാമിന്റെയും സഹോദരിയാണ്. മുൻ നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് സി ജെ രാജേഷ് കുമാറിന്റെ പിതൃസഹോദരിയാണ്.
by Midhun HP News | Feb 9, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പാപ്പനംകോട് കെഎസ്ആർടിസി ബസ് കണ്ടക്ടർ ആയ അരുൺ 41 ആണ് മരണപ്പെട്ടത്.
അരുണിനെ കാണ്മാനില്ല എന്ന് കാട്ടി ഭാര്യ കഴിഞ്ഞ ദിവസം രാത്രി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പൂവൻപാറ വാമനപുരം നദിയുടെ ഭാഗത്ത് ഇയാളുടെ സ്കൂട്ടർ കണ്ടെത്തി. ഇന്ന് രാവിലെ ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ സ്കൂൾ സംഘം നടത്തിയ തിരിച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കിളിമാനൂർ സ്വദേശിയായ ഇയാൾ ആറ്റിങ്ങലിലാണ് ഇപ്പോൾ താമസിക്കുന്നത്.
ഭാര്യ: വിനീത
മക്കൾ: നന്ദന, ഹരിനന്ദ്
Recent Comments