by Midhun HP News | Feb 7, 2025 | Latest News, ജില്ലാ വാർത്ത
വർക്കല ഇടവയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. ഇടവ ഓടയം ഒറ്റപുന്നവിളയിൽ നൗഷാദ്- രേഷ്ന ദമ്പതികളുടെ 48 ദിവസം പ്രായമുള്ള നെഹിയാൻ എന്ന ആൺകുഞ്ഞാണ് മരണപ്പെട്ടത്. രാവിലെ കുഞ്ഞിന് മുലപ്പാൽ നൽകിയശേഷം കുട്ടിയെ കട്ടിലിൽ കിടത്തി. മൂത്ത കുട്ടിയെ സ്കൂളിൽ അയച്ചശേഷം തിരികെ വന്നു നോക്കുമ്പോൾ കുഞ്ഞിന് അനക്കം ഉണ്ടായില്ല. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടു. അയിരൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റേറ്റ്മാർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
by Midhun HP News | Feb 7, 2025 | Latest News, ജില്ലാ വാർത്ത, മരണം
വി ആർ എ-38 രഞ്ജിത്ത് നിവാസിൽ പത്മകുമാരി എൽ (68) അന്തരിച്ചു.
ഭർത്താവ്: വി രാജൻ പിള്ള (late)
മകൻ: കൃഷ്ണകുമാർ (രെഞ്ചു), രാഹുൽ
മരുമക്കൾ: പ്രജിത രെഞ്ചു, രാജി രാഹുൽ
by Midhun HP News | Feb 7, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സമഗ്ര ശിക്ഷാകേരളം, ആറ്റിങ്ങൽ ബി ആർ സി വഴി നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് – വായനക്കൂട്ടം എഴുത്തുകൂട്ടം ഏകദിന ശില്പശാല ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. വായനക്കൂട്ടം എഴുത്തുകൂട്ടം ശില്പശാലയുടെ ഉദ്ഘാടനം സ്കൂളിലെ അധ്യാപികയും പ്രശസ്ത കഥാകാരിയുമായ വിജയലക്ഷ്മി വിഎസ് നിർവഹിച്ചു.
എഴുത്തും വായനയും എങ്ങനെയാണ് ഒരു വ്യക്തിയെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഉദ്ഘടക വിശദീകരിച്ചു. സമൂഹത്തിൽ നന്നായി ഇടപെടാൻ എഴുത്തിന് സാധിക്കുമെന്നും എഴുത്ത് നമുക്ക് ആശ്വാസവും ആനന്ദം നൽകുന്നുവെന്നും ഡയറിയെടുത്ത് ഓരോ കുട്ടിയുടെയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും വിജയലക്ഷ്മി ഓർമ്മിപ്പിച്ചു. ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി ആറ്റിങ്ങൽ ഉപജില്ലയുടെ കൺവീനറും സ്കൂളിലെ അദ്ധ്യാപകനുമായ ഷാജി എ അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് സൈജാറാണി എം എസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ജവാദ് എസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഹസീന എ, ഹെഡ്മാസ്റ്റർ അനിൽകുമാർ കെ, എസ്.ആർ ജി കൺവീനർ ശുഭ ജെ എസ്, ബി ആർ സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ മായ യു ഐ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് സന്തോഷ് എസ് ആശംസാസന്ദേശം അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് നന്ദി അർപ്പിച്ചുകൊണ്ട് സീനിയർ മലയാളം അധ്യാപികയായ ഷീബ എ.എ സംസാരിച്ചു.
വായനയിലും സർഗ്ഗത്മകരചനകളിലും അഭിരുചിയുള്ള 6 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാല ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക രാജി ആർ.എസ് നയിച്ചു. മലയാളം അധ്യാപികമാരായ വിധു വി എം, ഷൈനി ഒ. എം, ആശാ ഗോപാൽ എന്നിവർ വിവിധ സെക്ഷനുകൾക്ക് വേണ്ട പിന്തുണ നൽകി. ബി എഡ് ട്രെയിനിങ് ടീച്ചർമാരുടെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ് റൂമിൽ വ്യത്യസ്ത തരത്തിലുള്ള സർഗാത്മക പോസ്റ്ററുകളും ചാർട്ടുകളും സാഹിത്യ ശകലങ്ങളും പതിപ്പിച്ചത് കുട്ടികളുടെ സവിശേഷ ശ്രദ്ധ കൊണ്ടുവരാൻ സഹായിച്ചു.
കലാധ്യാപകനായ കിരൺകുമാർ ഓരോ സെക്ഷനുകളുടെയും ഡോക്യുമെന്റേഷൻ നടത്തുന്നതിന് സഹായിച്ചു. രാവിലെ പത്തരയോടെ ആരംഭിച്ച ശില്പശാല പ്രധാനപ്പെട്ട സെക്ഷനുകളിലൂടെ കടന്നുവന്ന് കുട്ടികളുടെ രചനകളുടെ അവതരണവും ഫീഡ്ബാക്കും അവലോകനവും നടത്തി. വൈകുന്നേരം 4.00ന് സമാപിച്ചു. ശില്പശാലകളിൽ വിവിധ തരത്തിലുള്ള സർഗ്ഗാത്മക രചനകൾ രൂപപ്പെട്ടു. ഇവ പതിപ്പാക്കി ബിആർസി യിൽ സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
by Midhun HP News | Feb 7, 2025 | Latest News, ജില്ലാ വാർത്ത
“സുരക്ഷിത വിദ്യാഭ്യാസം നമ്മുടെ കടമ”; നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്യാമറകൾ സ്ഥാപിച്ച് സുരക്ഷിത വിദ്യാഭ്യാസം ഒരുക്കാൻ തയ്യാറെടുക്കുകയാണ് ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള കരാറും അതോടൊപ്പം നിർമ്മാണ ഫണ്ടും സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൈമാറി. സ്കൂൾ പിടിഎയും ഹയർ സെക്കന്ററി വിഭാഗവും സമാഹരിച്ച ഫണ്ടും, മുൻ പ്രിൻസിപ്പൽ ഷീബ സംഭാവനയായി നൽകിയ തുകയും ഉപയോഗിച്ചാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്.
സ്കൂൾ പ്രിൻസിപ്പൽ ജവാദ്, പിടിഎ പ്രസിഡന്റ് എസ് സന്തോഷ്, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
by Midhun HP News | Feb 7, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: നഗരസഭ ഹരിതകർമ്മസേന പ്രവർത്തക ഡെയ്സി (62) മരണപ്പെട്ടു. കെ എസ് ആർട് സി ബസ് സ്റ്റാൻഡിലെ ടേക്ക് എ ബ്രേക്കിൽ ജോലി ചെയ്തു വരികയായിരുന്നു ഡെയ്സി. വീട്ടിലെ ബാത്ത് റൂമിനുള്ളിൽ കാൽവഴുതി വീണ് തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. വിദഗ്ധ ചികിൽസക്കു വേണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ജീവൻ നഷ്ട്ടപ്പെടുകയായിരുന്നു. 20 വർഷത്തിൽ അധികമായി നഗരസഭ ശുചീകരണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു മരണപ്പെട്ട ഡെയ്സി.
by Midhun HP News | Feb 7, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് താഴമൻകോണത്ത് വീട്ടിൽ (വി.വി.എം.ആർ.എ:87) കെ ശിവദാസന്റെ ഭാര്യ മൃദുല കുമാരി ഡി (78) അന്തരിച്ചു.
മക്കൾ: പ്രസാദ് എസ്, ജയശ്രീ എസ്, ലത എം.
മരുമക്കൾ: റൂബി ആർ, രവീന്ദ്രൻ വി, അനിൽ കുമാർ കെ.
മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 9 മണിക്ക്.
Recent Comments