മാർച്ച് ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് ആർ.സി പ്രിന്റ് ചെയ്ത് നൽകില്ല

മാർച്ച് ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് ആർ.സി പ്രിന്റ് ചെയ്ത് നൽകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല. പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

20 കോടി ആര്‍ക്ക്?ക്രിസ്മസ്- പുതുവത്സര ബംപര്‍ നറുക്കെടുപ്പ് ഇന്ന്

20 കോടി ആര്‍ക്ക്?ക്രിസ്മസ്- പുതുവത്സര ബംപര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: 20 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുക്കും. 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വ്വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ഉച്ചയ്ക്കകം ഇതുമുഴുവനും വിറ്റുപോകുമെന്നാണ് പ്രതീക്ഷ.

വില്‍പ്പനയില്‍ പാലക്കാടാണ് മുന്നില്‍. ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്-പുതുവത്സര ബംപര്‍.

XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം നേടുന്ന ഒരു കോടിപതിയും രണ്ടാം സമ്മാനം നേടുന്ന 20 കോടിപതികളും ഒപ്പം ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റും ചേര്‍ന്ന് 22 പേരാണ് കോടിപതികളാകുക. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജന്‍സി കമ്മീഷന്‍ ലഭിക്കും. 20 കോടിയുടെ 10 ശതമാനമായ 2 കോടിയാണ് ലഭിക്കുക. ഇതടക്കമാണ് 22 പേര്‍ ക്രിസ്തുമസ് ബംപറില്‍ കോടിപതികളാകുന്നത്.

മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

കല്ലമ്പലത്ത് ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കല്ലമ്പലത്ത് ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കല്ലമ്പലത്ത് ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കല്ലമ്പലം മാവിൻമൂട് പാണംതറയിൽ കൊറിയർ സർവീസ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥലത്തുനിന്നാണ് പുകയിലുൽപനങ്ങൾ പിടികൂടിയത്.

നിരവധി ചാക്കുകളിലായി വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഹാൻസ്, ഗണേഷ്,കൂൾ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് കല്ലമ്പലം എസ് എച്ച് യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയിൽ പിടിച്ചെടുത്തത്.

സ്‌കൂളിലെ പച്ചക്കറി മോഷ്ടിച്ചതില്‍ അന്വേഷണം, ഉറപ്പ് നല്‍കി വിദ്യാഭ്യാസമന്ത്രി

സ്‌കൂളിലെ പച്ചക്കറി മോഷ്ടിച്ചതില്‍ അന്വേഷണം, ഉറപ്പ് നല്‍കി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എല്‍പി സ്‌കൂളിലെ തോട്ടത്തില്‍ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ടെന്നും മന്ത്രി അറിയിച്ചു. കുട്ടികള്‍ അയച്ച കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടപടിയെടുത്തതായി മന്ത്രി അറിയിച്ചത്.

കുട്ടികള്‍ രാവിലെയും വൈകിട്ടും നനച്ച് വളര്‍ത്തിയെടുത്ത 30 കോളിഫ്‌ളവറുകളാണ് ആരോ കവര്‍ന്നത്. ഇന്നലെ വിളവെടുക്കാനിരിക്കെയാണ് മോഷണം നടന്നത്. കൊവിഡിനു ശേഷമാണ് സ്‌കൂളില്‍ ഒരു പച്ചക്കറിത്തോട്ടമുണ്ടായത്. ബീറ്റ് റൂട്ട്, വഴുതന, വെണ്ട, തക്കാളി, കോളിഫ്‌ളവര്‍, പച്ചമുളക്, ചീര എന്നിവയെല്ലാം കുട്ടികള്‍ കൃഷി ചെയ്യുന്നുണ്ട്. രാവിലെയും വൈകിട്ടും കുട്ടികള്‍ തന്നെയാണ് പച്ചകറികള്‍ നനയ്ക്കാറുള്ളത്.

നാല് ജില്ലകളില്‍ കള്ളക്കടല്‍ മുന്നറിയിപ്പ്; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

നാല് ജില്ലകളില്‍ കള്ളക്കടല്‍ മുന്നറിയിപ്പ്; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം : കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് നാല് ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സമുദ്ര സ്ഥിതി പഠന കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക മത്സ്യതൊഴിലാളികളും തീരദേശവാസികകളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

നാളെ രാവിലെ 5:30 മുതല്‍ വൈകുന്നേരം 5:30 വരെ ഉയര്‍ന്ന തിരമാലകള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചിരിക്കുന്നത്. സംസഥാനത്ത് 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും തമിഴ്നാട് തീരത്ത് 0.5 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരത്തുള്ള ചെറു വള്ളങ്ങളും മത്സ്യബന്ധന യാനകളും കെട്ടി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ആർ. പ്രഫുല്ലചന്ദ്രൻ നായർ (63) നിര്യാതനായി

ആർ. പ്രഫുല്ലചന്ദ്രൻ നായർ (63) നിര്യാതനായി

ആറ്റിങ്ങൽ: ചെമ്പകമംഗലം വടക്കതിൽ വീട്ടിൽ ആർ. പ്രഫുല്ലചന്ദ്രൻ നായർ (63) നിര്യാതനായി.

ഭാര്യ: എസ്. ഉഷാകുമാരി
മക്കൾ: ജയറാം. പി. നായർ, പൗർണമി.യു.
മരുമകൾ: ദേവി. എസ്. എം.