മികച്ച വിദ്യാർഥികൾക്ക് സാദിഖ് ഹാജി സ്മാരക ട്രസ്റ്റ് പുരസ്കാരങ്ങൾ നൽകി

മികച്ച വിദ്യാർഥികൾക്ക് സാദിഖ് ഹാജി സ്മാരക ട്രസ്റ്റ് പുരസ്കാരങ്ങൾ നൽകി

ചിറയിൻകീഴ്: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ മികച്ച എൻ.എസ്.എസ് വളൻ്റിയറായി തെരഞ്ഞെടുക്കപ്പെട്ട അജിൻ പി. രമേഷ്, എസ്.പി.സി കേഡറ്റുകളായ അഭിനന്ദ് എ, അജ്മി എ എന്നീ വിദ്യാർഥികളെ സ്വാതന്ത്ര്യ സമര സേനാനി വി.എം. സാദിഖ് ഹാജി സ്മാരക ട്രസ്റ്റ് പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു.

രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രേംനസീർ അനുസ്മരണ ദിനത്തിൽ പുരസ്കാരങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്തു. വി. ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എ. ഷൈലജാ ബീഗം, ചിറയിൻകീഴ് ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കവിതാ സന്തോഷ്, പ്രിൻസിപ്പൽ മാർജി എസ്, ട്രസ്റ്റ് ചെയർപേഴ്സൻ ആർ. സഫീല, വാർഡ് അംഗം ആർ. മനോന്മണി, പി.ടി.എ പ്രസിഡൻ്റ് സബീന, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷരീഫ് പനയത്തറ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

20കോടിയുടെ ഭാ​ഗ്യശാലി ഇരിട്ടി സ്വദേശി സച്ചിൻ; വാങ്ങിയത് ഒരു കെട്ട് ടിക്കറ്റ്

20കോടിയുടെ ഭാ​ഗ്യശാലി ഇരിട്ടി സ്വദേശി സച്ചിൻ; വാങ്ങിയത് ഒരു കെട്ട് ടിക്കറ്റ്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം കണ്ണൂർ ഇരിട്ടി സ്വദേശി സച്ചിന്. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിക്ക് വിറ്റ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എംവി എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം: ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.

തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്.

20കോടിയുടെ ഭാ​ഗ്യശാലി ഇരിട്ടി സ്വദേശി സച്ചിൻ; വാങ്ങിയത് ഒരു കെട്ട് ടിക്കറ്റ്

ക്രിസ്മസ് പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം എക്‌സ്ഡി 387132

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം എക്‌സ്ഡി 387132 വിറ്റ ടിക്കറ്റിന്. 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വ്വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്.

വില്‍പ്പനയില്‍ പാലക്കാടാണ് മുന്നില്‍. ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്പുതുവത്സര ബംപര്‍.

XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം നേടുന്ന ഒരു കോടിപതിയും രണ്ടാം സമ്മാനം നേടുന്ന 20 കോടിപതികളും ഒപ്പം ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റും ചേര്‍ന്ന് 22 പേരാണ് കോടിപതികളാകുക.

ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജന്‍സി കമ്മീഷന്‍ ലഭിക്കും. 20 കോടിയുടെ 10 ശതമാനമായ 2 കോടിയാണ് ലഭിക്കുക. ഇതടക്കമാണ് 22 പേര്‍ ക്രിസ്തുമസ് ബംപറില്‍ കോടിപതികളാകുന്നത്.

മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

‘പെണ്ണങ്കം’; അഖിലകേരള കൈകൊട്ടിക്കളി മത്സരത്തിന്റെ തത്സമയ ദൃശ്യങ്ങൾ എച്ച് പി ന്യൂസിലൂടെ ഇന്ന് വൈകുന്നേരം

‘പെണ്ണങ്കം’; അഖിലകേരള കൈകൊട്ടിക്കളി മത്സരത്തിന്റെ തത്സമയ ദൃശ്യങ്ങൾ എച്ച് പി ന്യൂസിലൂടെ ഇന്ന് വൈകുന്നേരം

‘പെണ്ണങ്കം’ അഖിലകേരള കൈകൊട്ടിക്കളി മത്സരത്തിന്റെ തത്സമയ ദൃശ്യങ്ങൾ നിങ്ങളിൽ എത്തിക്കാനായി ഇന്ന് വൈകുന്നേരം 7 മണിമുതൽ ഹൃദയപൂർവം ന്യൂസ് യൂ ട്യൂബിലും
ഫേയ്സ് ബുക്കിലും ലൈവ് സംഘടിപ്പിച്ചിട്ടുണ്ട്. യൂ ട്യൂബ്, ഫേയ്സ് ബുക്ക് ലിങ്കുകൾ താഴെ കൊടുക്കുന്നു.

https://www.youtube.com/channel/UCBVkEY5XXgxmA7-sMT1ZoAA?view_as=subscriber

https://www.facebook.com/hridayapoorvamnews/

ഇടയ്‌ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ മകയിര മഹോത്സവത്തോടനുബന്ധിച്ചാണ് വനിതകൾക്കായി പെണ്ണങ്കം എന്ന പേരിൽ അഖിലകേരള കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നത്. വനിതാ കമ്മിറ്റിയുടെ പ്രവർത്തന മികവിലൂടെ ശ്രദ്ധേയമായ ഈ ക്ഷേത്രം, വനിതാ ശാക്തീകരണ സന്ദേശം ഉയർത്തിപ്പിടിച്ചാണ് വനിതകളുടെ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നത്. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് പതിനായിരം രൂപ, അയ്യായിരം രൂപ, മൂവായിരം രൂപ എന്ന ക്രമത്തിൽ കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.

ആറ്റിങ്ങലിൽ കാള കുത്തി വീഴ്ത്തിയ വീട്ടമ്മ മരണപെട്ടു

ആറ്റിങ്ങലിൽ കാള കുത്തി വീഴ്ത്തിയ വീട്ടമ്മ മരണപെട്ടു

ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി കുത്തി വീഴ്ത്തിയ വീട്ടമ്മ മരണപെട്ടു. തോട്ടവാരം രേവതിയിൽ 57 വയസ്സുള്ള ബിന്ദുകുമാരിയെയാണ് കാള കുത്തി വീഴ്ത്തിയത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വീട്ടമ്മ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കുഴിമുക്കിൽ നിന്നും വിരണ്ടോടിയ സമയത്തായിരുന്നു ബിന്ദുവിനെ കുത്തി വീഴ്ത്തിയത്. കാളയെ കൊല്ലംപുഴ ഭാഗത്ത് എത്തിയപ്പോഴാണ് കീഴടക്കാൻ ആയത്. ഏറെനേരം ആൾക്കാരെ മുൾമുനയിൽ നിർത്തിയെങ്കിലും ഒടുവിൽ തിരുവാറാട്ടു കാവ് ദേവീ ക്ഷേത്രത്തിലെ ആനപ്പാപ്പാനായ ബിജുവാണ് കീഴ്പെടുത്തിയത്. ഫയർഫോഴ്സും സംഘവും വൻ ജനാവലി എത്തിയിട്ടും മണിക്കൂറുകളോളം ഒന്നും ചെയ്യാനാകാതെ നിൽക്കുകയായിരുന്നു. ഒടുവിൽ രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് കാളയെ കീഴ്പ്പെടുത്തിയത്.

‘പെണ്ണങ്കം’; അഖിലകേരള കൈകൊട്ടിക്കളി മത്സരം ഇന്ന്

‘പെണ്ണങ്കം’; അഖിലകേരള കൈകൊട്ടിക്കളി മത്സരം ഇന്ന്

ഇടയ്‌ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ മകയിര മഹോത്സവത്തോടനുബന്ധിച്ച് വനിതകൾക്കായി പെണ്ണങ്കം എന്ന പേരിൽ അഖിലകേരള കൈകൊട്ടിക്കളി മത്സരം ഇന്ന് സംഘടിപ്പിക്കുന്നു. വനിതാ കമ്മിറ്റിയുടെ പ്രവർത്തന മികവിലൂടെ ശ്രദ്ധേയമായ ഈ ക്ഷേത്രം, വനിതാ ശാക്തീകരണ സന്ദേശം ഉയർത്തിപ്പിടിച്ചാണ് വനിതകളുടെ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നത്. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് പതിനായിരം രൂപ, അയ്യായിരം രൂപ, മൂവായിരം രൂപ എന്ന ക്രമത്തിൽ കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.

ക്ഷേത്ര മൈതാനത്ത് വർണ്ണാഭമായി തയ്യാറാക്കിയ പെണ്ണങ്കപ്പന്തലിലാണ് മത്സരം അരങ്ങേറുന്നത്. പെൺ പോരാട്ടത്തിന്റെ ആവേശം നാടാകെ നിറഞ്ഞ് നിൽക്കുന്നതാണ് ഇത്തവണത്തെ പൂവത്തറ തെക്കതിലുത്സവം.

വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാകുന്നതാണ് എന്നും പൂവത്തറ തെക്കതിലെ ഉത്സവങ്ങൾ. പ്രളയകാലത്ത് ഒരു ലക്ഷം രൂപ സംഭാവന നൽകിയതും, കോവിഡാരംഭത്തിൽ മാസ്ക് തുന്നി നൽകിയും, അന്യം നിന്ന് പോകാവുന്ന നാട്ട് തൊഴിലുകളെ ആദരിച്ചും, ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു നൽകിയും ഓരോ കൊല്ലവും വേറിട്ട ഉത്സവങ്ങളാണ് ഇവിടെ സംഘടിപ്പിച്ച് വരുന്നത്. 2025 ഫെബ്രുവരി 4ന് ആരംഭിച്ച് 6 ന് ഉത്സവം സമാപിക്കും.