by Midhun HP News | Jan 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ഇടിമിന്നൽ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. വരുന്ന ഞായറാഴ്ച (19/01/2025) നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
by Midhun HP News | Jan 16, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ വിദ്യാര്‍ത്ഥിനിക്കെതിരെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസെടുത്തു. വനിതാ ശിശു വികസനവകുപ്പ് ഡയറക്ടര്‍ നേരിട്ടു നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
ചാനല്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ അരുണ്‍കുമാറാണ് ഒന്നാം പ്രതി. അരുൺ കുമാർ, റിപ്പോർട്ടർ അടക്കം മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെയാണ് കേസ്. കലോത്സവത്തില്‍ ഒപ്പന മത്സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ, അവതാരകന്‍ അടക്കം നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.
ആക്ഷേപമുയര്‍ന്നതോടെ സംഭവത്തില്‍ ശിശുക്ഷേമ വകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതിനുശേഷമാണ് വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി ഡിജിപി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഭിമാനം കളങ്കപ്പെടുത്തുന്ന വിധം വാര്‍ത്തയും ചര്‍ച്ചയും തയ്യാറാക്കി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
by Midhun HP News | Jan 15, 2025 | Latest News, ജില്ലാ വാർത്ത
രാത്രി പത്തരയോടെ ആയിരുന്നു സംഭവം.
കാറിൽ പോങ്ങനാട് സ്വദേശികളായ മൂന്നുപേർ ഉണ്ടായിരുന്നു. അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഇവർ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. കാർ പൂർണമായും തകർന്നു. കാറിൽ സഞ്ചരിച്ചവർക്ക് നിസ്സാര പരിക്കേറ്റു. കിളിമാനൂർ പോലീസ് സ്ഥലത്തെത്തി കാറിൽ ഉണ്ടായിരുന്നവരെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി.
വൈദ്യുതി പോസ്റ്റ് പൂർണമായും താഴേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
by Midhun HP News | Jan 15, 2025 | Latest News, ജില്ലാ വാർത്ത
തൊടുപുഴയിൽ നടന്ന ഗാർമെൻറ്സ് സൗത്ത് ലീഗ് (GSL )ഒന്നാം സീസൺ ക്രിക്കറ്റ് ടൂർണമെന്റിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആറ്റിങ്ങൽ സ്വയംവര സിൽക്‌സ് വിജയികളായി. മഹാറാണി വെഡിങ് റണ്ണേഴ്സ് അപ്പ് ആയി.
by Midhun HP News | Jan 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്ത് കാറുകളുടെ മത്സരയോട്ടത്തിൽ ഒരാൾക്ക് പരിക്ക്. മേലാരിയോട് – കിളിയോട് റോഡിലാണ് സംഭവം. വഴിയാത്രക്കാരനായ പാൽ കച്ചവടക്കാരൻ മുരുകയെ കാറടിച്ച് തെറിപ്പിക്കുകയായിരുന്നു. അന്തർ സംസ്ഥാന മോഷ്ടാവായ നവാസാണ് അപകടം ഉണ്ടാക്കിയ കാർ ഓടിച്ചത്. മത്സരയോട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു ലഭിച്ചു. മുരുകൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
by Midhun HP News | Jan 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം നടക്കുന്നതിനിടെ മദ്ധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം മുക്കോല മുക്കുവൻ കുഴിയായ വട്ടവിള വീട്ടിൽ തുളസീധരൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുക്കോല ജംഗ്ഷനിലെ പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിനു സമീപത്താണ് വീണുകിടന്നത്. രാത്രി സംഭവത്തിന് തൊട്ട് മുമ്പ് ഇയാൾ സുഹൃത്തുക്കളുമായി സംസാരിച്ച് മടങ്ങുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബോധം കെട്ടു വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ തുളസീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ – ലത, മക്കൾ – മനോജ്, മനു, മഹേഷ്.
Recent Comments