by Midhun HP News | Jan 15, 2025 | Latest News, ജില്ലാ വാർത്ത
ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കാന്‍സര്‍ റിസര്‍ച്ച് യുകെയും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ദിവസേനയുള്ള പാല്‍ ഉപയോഗം കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് ഗവേഷണം പറയുന്നത്.
യുകെയില്‍ എല്ലാ വര്‍ഷവും ഏകദേശം 45,000 കുടല്‍ കാന്‍സര്‍ കേസുകള്‍ ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ എല്ലാ കുടല്‍ കാന്‍സറുകളും 54 ശതമാനം തടയാന്‍ കഴിയുമെന്നാണ് റിസര്‍ച്ച് ഡാറ്റ സൂചിപ്പിക്കുന്നത്. പുകവലി, വ്യായാമക്കുറവ്, മദ്യം, സംസ്‌കരിച്ച മാംസം കഴിക്കല്‍, മോശം ഭക്ഷണക്രമം എന്നിവയെല്ലാം കുടല്‍ കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ മുഖ്യഘടകങ്ങളാണ്.
പ്രതിദിനം ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതിനൊപ്പം മദ്യത്തിന്റേയും ചുവന്ന മാംസത്തിന്റേയും ഉപയോഗം കുറയ്ക്കുന്നതും കാന്‍സറില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്നുമാണ് യുകെയിലെ ഓങ്കോളജിസ്റ്റ് വ്യക്തമാക്കുന്നത്. ദിവസവും 20 ഗ്രാം മദ്യം – അഥവാ ഒരു ഗ്ലാസ് വൈന്‍- അധികമായി കുടിക്കുന്നത് കാന്‍സര്‍ സാധ്യത 15 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ദിവസവും 30 ഗ്രാം കൂടുതല്‍ ചുവന്ന മാംസം അധികമായി കഴിക്കുന്നതും കാന്‍സര്‍ സാധ്യത എട്ട് ശതമാനം വര്‍ധിപ്പിക്കുന്നു. 54,2000 ത്തിലധികം സ്ത്രീകളിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പാല്‍ കുടിക്കുന്നതുള്‍പ്പെടെ ദിവസേനയുള്ള ഭക്ഷക്രമത്തിന്റെ വിവരങ്ങളും സംഘം ശേഖരിച്ചു.
പാലിലെ ലാക്ടോസ്, ബ്യൂട്ടൈറേറ്റ് ഉല്‍പ്പാദിപ്പിക്കുന്ന ഗുണകരമായ ഗട്ട് ബാക്ടിരീയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. ഇത് ആന്റി ഇന്‍ഫഌമേറ്ററി, ആന്റി കാന്‍സര്‍ ഫലങ്ങള്‍ നല്‍കും. സംയോജിത ലിനോലെയിനിക് ആസിഡ് മാംസത്തിലും പാലുല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന ഫാറ്റി ആസിഡാണ്. ഇതും കാന്‍സറിനെ ചെറുക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാലോ പാല്‍ ഉല്‍പ്പന്നങ്ങളോ അലര്‍ജിയുണ്ടാക്കുന്ന ആളുകള്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിക്കണം.
by Midhun HP News | Jan 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. വിചാരണ കോടതിക്ക് ഉപാധികൾ തീരുമാനിക്കാമെന്ന് നിർദേശം. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളും നീണ്ട നാളായി ജയിലിൽ ആണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ജാമ്യം. കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികായയിരുന്നു അനുശാന്തി.
ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തീർപ്പാക്കിയിട്ടില്ല. തിരുവനന്തപുരം വനിതാ ജയിലിലാണ് തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അനുശാന്തിക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യ അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭർതൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്.
2014 ഏപ്രിലിലാണ് സംഭവം നടന്നത്. മകൾ സ്വാസ്‌തികയും ഭർത്താവിൻ്റെ അമ്മയായ ഓമനയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടെക്‌നോപാർക്ക് ജീവനക്കാരിയായ അനുശാന്തിക്കൊപ്പം ജീവിക്കാനാണ് നിനോ മാത്യു കൊലകൾ നടത്തിയത്. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഓമനയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
2016 ഏപ്രിലിൽ പ്രതി നീനോ മാത്യുവിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അനുശാന്തിയ്‌ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഹൈക്കോടതി നിനോ മാത്യുവിൻ്റെ വധശിക്ഷ 25 വർഷം തടവായി കുറച്ചിരുന്നു. അനുശാന്തിയുടെ ശിക്ഷ ഇളവ് ചെയ്തിരുന്നില്ല.5 വർഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചു.
by Midhun HP News | Jan 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് കോട്ടറ മാടൻ നടയിലെ തിരുവാതിര വിളക്ക് മഹോത്സവം ജനുവരി 13 ന് നടന്നു. വെളുപ്പിന് ഹരി, അരുൺ തുടങ്ങിയ തന്ത്രിമാരുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച് കലശപൂജ, പൊങ്കാല, സമൂഹസദ്യ, സ്പെഷ്യൽ ദീപാരാധന, ഭഗവതിസേവ, വർല കേരള വാദ്യ സംഘം പി ഷൈജകുമാർ, കലാമണ്ഡലം അനന്തു എന്നിവർ നേതൃത്വം നൽകിയ ചെണ്ടമേളം, സ്പെഷ്യൽ വിളക്ക്, ആകാശദീപകാഴ്ച എന്നീ പരിപാടികളോട് കൂടി ഉത്സവം സമാപിച്ചു.
by Midhun HP News | Jan 15, 2025 | Latest News, ജില്ലാ വാർത്ത
മാസ്റ്റേഴ്‌സിന്റെ 22-ാം വാർഷിക ആഘോഷങ്ങൾ ‘മാസ്റ്റേഴ്സ് മെഗാ ഇവെന്റ്റ് 2025’ എന്ന പേരിൽ അവനവഞ്ചേരി ശിവശക്തി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രശസ്ത കവിയും ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ് ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളൂം അനുമോദനചടങ്ങും നടന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ആർ എസ് അനൂപ് നിർവഹിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാസാംസ്‌കാരിക മേഖലകളിൽ സേവനമനുഷ്‌ഠിച്ച പ്രമുഖ വ്യക്തികളെ പുരസ്‌കാരം നൽകി ആദരിച്ചു.
by Midhun HP News | Jan 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായ അമ്പലത്തിന്‍കാല അശോകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
പതിനൊന്നു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി വരുന്നത്. 2013 മെയ് 5 ന് വൈകീട്ട് ആറരയോടെയാണ് ഇരുപതോളം വരുന്ന സംഘം അശോകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ജങ്ഷനിലെത്തിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
ആളുകളുടെ മുന്നില്‍ വെച്ച് അശോകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 38 വെട്ടുകളാണ് അശോകന്റെ ദേഹത്തുണ്ടായിരുന്നത്. ഒന്നാം പ്രതി ശംഭു കൊള്ള പലിശക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പലിശയ്ക്ക് പണം വാങ്ങിയ ഒരാളെ ശംഭു വഴിയില്‍ തടഞ്ഞു നിര്‍ത്തി വാഹനം പിടിച്ചെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതറിഞ്ഞ പൊതുപ്രവര്‍ത്തകനായ അശോകന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും, ശംഭുവിന്റെ നടപടി ചോദ്യം ചെയ്യുകയും ചെയ്തതാണ് വൈരാഗ്യത്തിന് കാരണം.
കേസിലെ പ്രതികളായ ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹന്‍, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കേസില്‍ 19 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ മരിക്കുകയും, എട്ടാം പ്രതി ശ്രീകാന്ത്, ഒമ്പതാം പ്രതി സുരേഷ് എന്നിവര്‍ മാപ്പുസാക്ഷികള്‍ ആകുകയും ചെയ്തിരുന്നു. എട്ട് പേരെ കോടതി വെറുതെ വിട്ടിരുന്നു.
by Midhun HP News | Jan 14, 2025 | Latest News, ജില്ലാ വാർത്ത
തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തില്‍ നിന്ന് അരക്കിലോ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. 40കാരനായ വി പഞ്ചലയ്യ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പത്തിലേറെ തവണയായി ഇയാള്‍ 46 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം വരുന്ന സ്വര്‍ണ ബിസ്‌കറ്റുകളും ആഭരണങ്ങളമാണ് മോഷ്ടിച്ചത്.
പഞ്ചലയ്യ ക്ഷേത്രത്തിലെ പരകാമണി വിഭാഗത്തില്‍ പുറംകരാര്‍ തൊഴിലാളിയായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടെവച്ചാണ് ദേവന് സമര്‍പ്പിക്കുന്ന് പണവും സ്വര്‍ണാഭരണങ്ങളും തരം തിരിക്കുക. അതിനിടെയാണ് യുവാവ് മോഷണം പതിവാക്കിയത്. മോഷ്ടിച്ച പണം ബാങ്കിലും സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയുമാണ് ചെയ്തിരുന്നത്.
ജനുവരി 12ന് അറസ്്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലീസ് പറഞ്ഞു. ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്ക് ബിഎന്‍എസ് 316 (5) പ്രകാരമാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു.
Recent Comments