by Midhun HP News | Dec 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര തിരക്ക് പരിഗണിച്ച് അനുവദിച്ച ന്യൂഡല്‍ഹി- തിരുവനന്തപുരം സെഷല്‍ ട്രെയിനിന്റെ റിസര്‍വേഷന്‍ ഇന്നു മുതല്‍. രാവിലെ എട്ടിന് ബുക്കിങ് ആരംഭിച്ചു. ന്യൂഡല്‍ഹി ഹസ്രത് നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
നിസാമുദ്ദീന്‍- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ( നമ്പര്‍ 04082) ട്രെയിന്‍ 28 ന് വൈകീട്ട് 7.20 ന് നിസാമുദ്ദീനില്‍ നിന്നും പുറപ്പെടും. 30 ന് വൈകീട്ട് 7.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്കുള്ള ട്രെയിന്‍ 31 ന് രാവിലെ 7.50 ന് പുറപ്പെടും.
ജനുവരി 2 ന് രാവിലെ 6.45 ന് നിസാമുദ്ദീനില്‍ എത്തിച്ചേരും. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടാകും. അഞ്ച് എസി ടൂ ടയര്‍ കോച്ചുകളും പത്ത് എസി ത്രി ടയര്‍ കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഉള്ളത്.
by Midhun HP News | Dec 25, 2024 | Latest News, ജില്ലാ വാർത്ത
32,000 ഒഴിവുകളിലേക്ക് ഇന്ത്യന്‍ റെയില്‍വേയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; കൈനിറയെ ശമ്പളവും; പത്താം ക്ലാസ് മുതല്‍ യോഗ്യത.
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) ഇപ്പോള്‍ റെയില്‍വേ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. മിനിമം പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ആകെ 32,000 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ജനുവരി 23ന് അപേക്ഷ വിന്‍ഡോ തുറക്കും, ഫെബ്രുവരി 22 വരെ അപേക്ഷിക്കാനാവും.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റ്. ആകെ 32,000 ഒഴിവുകള്‍.
പരസ്യ നമ്പര്‍: 08/2024
PointsmanB Traffic = 5058 ഒഴിവ്
Assistant (Track Machine) Engineering 799 ഒഴിവ്
Assistant (Bridge) Engineering 301 ഒഴിവ്
Track Maintainer Gr. IV Engineering 13187 ഒഴിവ്
Assistant PWay Engineering 257 ഒഴിവ്
Assistant (C&W) Mechanical 2587 ഒഴിവ്
Assistant TRD Eletcrical 1381 ഒഴിവ്
Assistant (S&T) S&T 2012 ഒഴിവ്
Assistant Loco Shed (Diesel) Mechanical 420 ഒഴിവ്
Assistant Loco Shed (Eletcrical) Eletcrical 950 ഒഴിവ്
Assistant Operations (Eletcrical) Eletcrical 744 ഒഴിവ്
Assistant TL &AC Eletcrical 1041 ഒഴിവ്
Assistant TL & AC (Workshop) Eletcrical 624
Assistant (Workshop) (Mech) Mechanical 3077
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം OR ITI (National Council for Vocational Training (NCVT)//State Council for Vocational Training (SCVT)) (OR) National Apprenticeship Certificate (NAC) granted by NCVT യോഗ്യത വേണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18,000 രൂപ മുതല്‍ 36,000 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂ എസ് വിഭാഗക്കാര്‍ക്ക് 500 രൂപ.
എസ്.സി, എസ്.ടിക്കാര്‍ക്ക് 250 രൂപയും ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആര്‍.ആര്‍.ബിയുടെ ഔദ്യോഗി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ വിന്‍ഡോ ജനുവരി 23ന് തുറക്കും.
by Midhun HP News | Dec 25, 2024 | Latest News, ജില്ലാ വാർത്ത
വർക്കല താഴെവെട്ടൂരിൽ വയോധികന് വെട്ടേറ്റു. താഴെവെട്ടൂർ ചരുവിളവീട്ടിൽ 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റത്. ഈ പ്രദേശത്ത് യുവാക്കളെ ലഹരിമരുന്ന് ഉപയോഗിക്കുന്നത് തടയാൻ ശ്രമിച്ച വയോധികനാണ് തലയ്ക്ക് ഗുരുതരമായി വെട്ടേറ്റത്. താഴെവെട്ടുർ പള്ളിക്ക് സമീപത്ത് കഴിഞ്ഞ ദിവസം രത്രി 9 മണിയോടുകൂടി അക്രമസംഭവം നടന്നത്.
താഴെവെട്ടൂർ പ്രദേശങ്ങളിൽ മയക്കു മരുന്നും, കഞ്ചാവും ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടി വരികയാണ്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് അബോധാവസ്ഥയിലായിരുന്ന വയോധികനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് വിട്ടു. വർക്കല പോലീസ് സംഭവസ്ഥലത്ത് എത്തി ‘ അക്രമികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തൃശൂർ: എക്സൈസ് ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ ഏതാണ്ട് 72,500 രൂപയും വാഹനത്തിൽ നിന്നു 10 കുപ്പി മദ്യവും പിടിച്ചെടുത്തു. 42,500 രൂപയോളം വാഹനത്തിൽ നിന്നാണ് കണ്ടെത്തിയത്. എക്സൈസ് ഓഫീസറുടെ പക്കൽ നിന്നാണ് 30,000ത്തോളം രൂപ പിടിച്ചെടുത്തത്. ഇതിനൊപ്പം മൂന്ന് ക്രിസ്മസ് കേക്കുകളും കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്മസ് തലേന്ന് പണത്തിന്റേയോ, മദ്യത്തിന്റേയോ ഇടപാടുകളുണ്ടോ എന്നറിയാനായിരുന്നു വിജിലൻസ് പരിശോധന. ഓഫീസിൽ പരിശോധിക്കും മുൻപാണ് വാഹനം പരിശോധിച്ചത്. ഈ പരിശോധനയിലാണ് 10 കുപ്പിയോളം വരുന്ന വിദേശ മദ്യം കണ്ടെത്തിയത്. ബെക്കാഡി, സ്മിർനോഫ്, മോർഫ്യൂസ് തുടങ്ങിയ വില കൂടിയ മദ്യങ്ങളാണ് പിടിച്ചെടുത്തത്.
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പിടിച്ച മദ്യമല്ല ഇത് എന്നാണ് വിവരം. പാരിതോഷികമായി നൽകാനായി സൂക്ഷിച്ചതാണോ ഇവയെന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്.
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് വൻ തോതിൽ ഇത്തരത്തിൽ പാരിതോഷികങ്ങൾ ലഭിക്കുന്നതായുള്ള രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പരിധിയിലെ 86 വിദ്യാലയങ്ങളും 4 കോളേജുകളും ഹരിത വിദ്യാലയങ്ങൾ ആക്കി മാറ്റിയതിന്റെ പ്രഖ്യാപനവും ഹരിത കേരളം മിഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബികയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ ഡി സ്മിത, ബിജുകുമാർ, എം ഹസീന ബേബി രവീന്ദ്രൻ, എൻ സലിൽ വൈസ് പ്രസിഡന്റ് കെ ഗിരിജ, ഡിവിഷൻ മെമ്പർ മാരായ പി പ്രസീത, ഐഷ റഷീദ് എന്നിവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി പി മുരളി സ്വാഗതവും സെക്രട്ടറി ബിനിൽ എസ് നന്ദിയും അറിയിച്ചു.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഎസ്‌എസ്‌സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരെ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. ഇന്നലെ രാത്രി 11 മണിക്ക് പുത്തൻതോപ്പ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ബിഹാർ പറ്റ്‌ന സ്വദേശി വികാസ് കുമാർ യാദവിനെയും ഭാര്യയെയുമാണ് ആക്രമിക്കപ്പെട്ടത്.
കഠിനംകുളത്ത് നാട്ടുകാരെ വളർത്തുനായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീറിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ശാസ്ത്രജ്ഞനും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലെറിഞ്ഞ്, വാഹനം നിർത്തിച്ച ശേഷം മൂന്നംഗ സംഘം ഇരുവരെയും മർദ്ദിക്കുകയും കത്തി കൊണ്ട് കഴുത്തിലടക്കം പരുക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കമ്രാൻ സമീറിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Recent Comments