by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളും കുറ്റകൃത്യങ്ങളും പെരുകുമ്പോഴും പല പൊലീസ് സ്റ്റേഷനുകളിലെയും പൊലീസുകാരുടെ എണ്ണം വളരെ പരിമിതമെന്ന് റിപ്പോർട്ട്. പൊലീസ് സേനയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഓരോ സ്റ്റേഷനിലും 100 പൊലീസുകാർവരെ വേണമെന്നാണ് കണക്ക്.
എന്നാൽ, വെറും അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് നൂറിൽ കൂടുതൽ പൊലീസുകാരുള്ളത്.
245 പൊലീസ് സ്റ്റേഷനുകളിൽ അംഗസംഖ്യ പരമാവധി 40 വരെയാണ്. അതിൽത്തനെ 41 സ്റ്റേഷനുകളിൽ 19-നും 30-നുമിടയിലാണ് പൊലീസുകാരുടെ എണ്ണം. 204 സ്റ്റേഷനുകളിലാണ് 40 പൊലീസുകാരുള്ളത്. ജോലിഭാരവും മേലുദ്യോഗസ്ഥരുടെ പീഡനവും മൂലം സേനയിൽ ആത്മഹത്യയും സ്വയം വിരമിക്കലും വർധിച്ചിട്ടും സ്റ്റേഷനുകളിൽ പൊലീസുകാരുടെ എണ്ണമുയർത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ല എന്നാണ് വിമർശനം. ഉദ്യോഗസ്ഥ പുനർവിന്യാസം കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അഭിമുഖം നിശ്ചയിച്ച തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഇതിന് ശേഷം തപാല്‍, ഇ-മെയില്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന് പിഎസ് സി അറിയിച്ചു.
അഭിമുഖ ദിവസം മറ്റു പിഎസ്‌സി പരീക്ഷയിലോ, സംസ്ഥാന, ദേശീയ തലത്തിലുള്ള മത്സര പരീക്ഷയിലോ, യൂണിവേഴ്‌സിറ്റി പരീക്ഷയിലോ പങ്കെടുക്കേണ്ടിവരുന്ന ഉദ്യോഗാര്‍ത്ഥിക്ക് അഭിമുഖ തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സ്വന്തം പ്രൊഫൈല്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ റിക്വസ്റ്റ് എന്ന ടൈറ്റിലില്‍ കാണുന്ന ഇന്റര്‍വ്യൂ ഡേറ്റ് ചേഞ്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖ തീയതിക്കു മുന്‍പായി സമര്‍പ്പിക്കുന്നതും നിശ്ചയിച്ച ഇന്റര്‍വ്യൂ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്നതുമായ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചു. പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 25 സെന്റ് ഭൂമിയിലാണ് കൃഷിയിക്കിയത്. ഉമ നെല്ലിനമാണ് നടാനായി ഉപയോഗിച്ചത്. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായി നാലാം തവണയും സ്കൂൾ കൃഷിയിറക്കുന്നത്.പി ടി എ അംഗങ്ങളായ വിനയ് എം എസ്, അനിൽകുമാർ എൻ, എച്ച് എസ് സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്, സീഡ് കോർഡിനേറ്റർ സൗമ്യ എസ്, ഡോ.ദിവ്യ എൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു. പാലോട് – നന്ദിയോട് ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം ഉണ്ടായത്.നന്ദിയോട് – ആനകുഴിയിൽ കുഞ്ഞുമോന്റെ ഉടമസ്ഥയിൽ ഉളള പടക്ക് കടയ്ക്കാണ് തീപിടിച്ചത്.
തീപിടിത്തം ഉണ്ടായതിനെ തുടർന്ന് വിതുര ഫയർ ഫോഴ്സ് എത്തി തീ അണച്ചു. അപകടത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്ക്യൂട്ട് ആണ് അപകട കാരണമെന്നാമ് എന്ന് പ്രാഥമിക നിഗമനം. രാവിലെ ആയതിനാൽ വൻ അപകടമാണ് ഒഴിവായത്.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. കിളിമാനൂർ പുളിമാത്ത് സ്വദേശി കിരൺ (21) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദളിത് പെൺകുട്ടിയെ കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ എത്തിച്ചത്. കുട്ടിയെ കാണാതായതോടെ ബന്ധുകൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
കഴക്കൂട്ടത്ത് വച്ച് പെൺകുട്ടിയും സുഹൃത്തുക്കളും സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഇയാൾ തന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ബന്ധുക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പൊലീസെടുത്ത പോക്സോ കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ നഗ്ന വീഡിയോകളും പൊലീസ് കണ്ടെത്തി. പോക്സോ കേസിന് പുറമേ എസ് സി-എസ് ടി വകുപ്പ് പ്രകാരവും കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. കോവളത്താണ് സംഭവം.
40 ശതമാനത്തിലേറെ പൊളളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Recent Comments