by Midhun HP News | Dec 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നിരവധി ഗതാഗത പ്രശ്നങ്ങളും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ട പരിഹാരം കണ്ടെത്താൻ മോട്ടാർ വാഹന വകുപ്പ് സമഗ്ര പരിശോധനയുമായി രംഗത്ത്. സ്വകാര്യ ബസ് ജീവനക്കാർക്ക് നൈം ബോർഡ് നിർബന്ധമാക്കി. ബസിനുള്ളിലെ ഡ്രൈവറുടെ ക്യാബിനുള്ളിൽ മറ്റുള്ളവർക്ക് കർശന വിലക്ക്. വിദ്യാർത്ഥികൾക്ക് ആദ്യ രണ്ടര കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഒരു രൂപയാണ് ചാർജ്. 5 കിലോമീറ്ററാണെങ്കിൽ 2 രൂപയും കൂടുതൽ ചാർജ് ഈടാക്കരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.
സ്പീഡ് ഗവേൺ, എയർ ഹോൺ, ടയർ എന്നിവ അടക്കമുള്ള പരിശോധനകൾ മോട്ടോർ വെഹിക്കിൾ വിഭാഗം പരിശോധന നടത്തി. നിലവിൽ പരിശോധനയും ബോധവത്ക്കരണവും, നിർദ്ദേശങ്ങളുമാണ് ബന്ധപ്പെട്ടവർ നൽകിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന അധികൃതർ പറഞ്ഞു.
സ്വകാര്യ ബസുകൾകളുടെ പരിശോധനയ്ക്കൊപ്പം കെ.എസ്.ആർ.ടി. ബസുകളിലും അധികൃതർ പരിശോധന നടത്തി. തുടർന്ന് നിർദ്ദേശങ്ങൾ നടപ്പിലാകാത്ത സ്വകാര്യ ബസ് കസ്റ്റഡിലെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. കഴിഞ്ഞ 27 ന് സ്വകാര്യ ബസ് തട്ടി 3 ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റത് മുതൽ കഴിഞ്ഞ ദിവസം രാത്രി സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോയ പത്താം ക്ലാസുകാരൻ്റെ കാലിൽ കാർ കയറി പരിക്കേറ്റതടക്കം നിരവധി വാഹനാപകടങ്ങൾ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
by Midhun HP News | Dec 4, 2024 | Latest News, ജില്ലാ വാർത്ത
ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റ് 2024 ജില്ലാതല മത്സരത്തിൽ 100% മാർക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗവ. യു പി എസ് വഞ്ചിയൂരിലെ വിദ്യാർത്ഥി
ആദിനാരായൺ വി എം.
by Midhun HP News | Dec 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി മന്ത്രിസഭായോഗം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്‌റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണര്‍വ്വേകുവാന്‍ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതല്‍ സംരംഭകര്‍ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിന് ഇത് സഹായകരമാകുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി. മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ:
ആരോഗ്യ വകുപ്പില്‍ 44 തസ്തികകള്‍
ആരോഗ്യവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ ജില്ലകളിലായി 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കും. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴിലെ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 അധിക തസ്തികകള്‍ സൃഷ്ടിക്കും.
എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തിക
ഏരിയാ ഇന്‍സെന്റീവ് പ്രോഗ്രാം പ്രകാരം ആരംഭിച്ച വയനാട്, പനമരം, ക്രസന്റ് പബ്ലിക്ക് സ്‌കൂളില്‍ രണ്ട് എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകള്‍ സൃഷ്ടിക്കും. ഷൗക്കത്ത്, ഷാനിജ എന്നിവര്‍ക്ക് 17.02.2017 മുതല്‍ നിയമന അംഗീകാരം നല്‍കും.
കാലാവധി ദീര്‍ഘിപ്പിച്ചു
കേരള നഗര നയ കമ്മീഷന്റെ കാലാവധി 2025 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കും.
സ്ഥിരപ്പെടുത്തും
സംസ്ഥാനത്തെ ദാരിദ്ര്യ ലഘൂകരണ വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 5 കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തും. കോടതി നിര്‍ദേശപ്രകാരമാണിത്.
സ്മാര്‍ട്ട്‌സിറ്റി; ശുപാര്‍ശ അംഗീകരിച്ചു
സ്മാര്‍ട്ട്‌സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചു. ടീകോമുമായി ചര്‍ച്ചകള്‍ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപകല്‍പ്പന ചെയ്യും. ടീകോമിനു നല്‍കേണ്ട നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് ഇന്റിപെന്‍ഡന്റ് ഇവാല്യുവേറ്ററെ നിയോഗിക്കും. ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് ഐടി മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ, ഒകെഐഎച്ച് (ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ്) എംഡി ഡോ. ബാജൂ ജോര്‍ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തും.
by Midhun HP News | Dec 4, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: ശബരിമല സന്നിധാനത്തും പമ്പയിലും സമരങ്ങള്‍ വിലക്കി ഹൈക്കോടതി. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമരങ്ങള്‍ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഡോളി ജീവനക്കാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടതെന്ന് കോടതി ചൂണ്ടികാട്ടി. ശബരിമലയില്‍ പ്രീപെയ്ഡ് ഡോളി സര്‍വ്വീസ് തുടങ്ങിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ 11 മണിക്കൂര്‍ പണി മുടക്കിയിരുന്നു. തുടര്‍ന്ന്, ശബരിമല എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്.
ഡോളി സര്‍വ്വീസിന് തുക നിശ്ചയിച്ചിട്ടുണ്ട്. പലരും ദിവസങ്ങളും ആഴ്ച്ചകളും എടുത്താണ് ശബരിമലയില്‍ വരുന്നത്. ചിലര്‍ കടംവാങ്ങിയും മറ്റും വരുന്നുണ്ട്. പ്രായമായവരും നടക്കാന്‍ പ്രയാസമുള്ളവരും രോഗികളും വരുമ്പോള്‍ ഡോളി സര്‍വ്വീസ് കിട്ടിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു. തീര്‍ത്ഥാടകരെ കൊണ്ടുപോകില്ലെന്ന് പറയുന്നതോ ഇറക്കി വിടുന്നതോ അനുവദിക്കാന്‍ സാധിക്കില്ല. തീര്‍ത്ഥാടകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി.
by Midhun HP News | Dec 3, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്.
വാഹനം നിർത്താതെ പോയി.
ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിക്കാണ് പരിക്കേറ്റത്.
വൈകുന്നേരം സ്പെഷ്യൽ ക്ലാസിലേയ്ക്കു നടന്നുപോകുമ്പോൾ കിഴക്കേ നാലു മുക്കിൽ വച്ചായിരുന്നു അപകടം. ശബരിയെ ഉടൻതന്നെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാൽപാദത്തിൽ പൊട്ടൽ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു.
by Midhun HP News | Dec 3, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. ഭിന്നശേഷി ക്ഷേമ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ ഏറ്റെടുത്തു നടപ്പിലാക്കാന്‍ കഴിഞ്ഞെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6,68,04,967 രൂപ ചെലവഴിച്ചു. നഗരസഭ മെയിന്‍ ഓഫീസും സോണല്‍ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.നഗരസഭാ പരിധിയിലെ പാര്‍ക്കുകള്‍ ഭിന്നശേഷി സൗഹൃദമാണ്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയര്‍ പറഞ്ഞു.
കേള്‍വി കുറവുള്ളവര്‍ക്ക് കോക്ലിയര്‍ ഇമ്പ്‌ലാന്റേഷന്‍ പദ്ധതി നടപ്പിലാക്കി. അതോടൊപ്പം സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, ഇലക്ട്രോണിക് വീല്‍ ചെയര്‍, വീല്‍ ചെയര്‍ എന്നിവ വിതരണം ചെയ്തു. വഴുതക്കാട് ഗവ. വിഎച്ച്എസ്എസ് ഡെഫ് സ്‌കൂളിലും ബ്ലൈന്‍ഡ് സ്‌കൂളിലും ആധുനിക ഓഡിയോളജി ഉപകരണങ്ങളോട് കൂടിയ ലാബ്, പ്രിന്റിങ് ലാബ്, ശീതീകരിച്ച ക്ലാസ് മുറികള്‍, കുട്ടികള്‍ക്കുള്ള പാര്‍ക്ക് എന്നിവ ഉള്‍പ്പെടെ 10 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും ആര്യ രാജേന്ദ്രന്‍ അറിയിച്ചു.
നഗരസഭ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ടേക് എ ബ്രേക്ക് കേന്ദ്രങ്ങളും പാര്‍ക്കുകളും ഉള്‍പ്പെടെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദ സംവിധാനത്തോടെയാണ് നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ഉപജീവനത്തിന് ആവശ്യമായ പദ്ധതി സഹായവും നല്‍കി വരുന്നയായും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
Recent Comments