by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
പെരുമാതുറ: പെരുമാതുറയിൽ വച്ച് നടന്ന ദഫ്‌മുട്ട് മൽസരങ്ങൾക്ക് സുരക്ഷ ഒരുക്കാൻ എത്തിയ പോലീസ് സ്ട്രൈക്കർ ബസ് അടിച്ചു തകർത്ത അഞ്ചംഗ മദ്യപാന സംഘം കഠിനംകുളം പോലീസിൻ്റെ പിടിയിലായി.
കഠിനംകുളം സ്വദേശികളായ 20 വയസുളള സാജിദ്, 21 വയസുള്ള അൽ അമീൻ, എ ജെ ഓഡിറ്റോറിയത്തിന് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ 24 വയസുള്ള സാജിദ്, വൈ എം എ ജംഗ്ഷന് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ ഷാക്കിർ മകൻ 21 വയസുള്ള അൽ അമീൻ, അഴൂർ മാടൻ വിള ഹോമിയോ ആശുപത്രിക്ക് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ 20 വയസുള്ള സഹീർഘാൻ എന്നിവരാണ് പടിയിലായത്. ഒക്ടോബർ 06 രാത്രിയായിരുന്നു സംഭവം.
പ്രതികളെ ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് കോടതി മുമ്പാകെ ഹാജരാക്കി. കുഠിനംകുളം എസ് എച്ച് ഒ സജൻ ബി എസ്, എസ് ഐ അനൂപ്, സി പി ഒ അഭിലാഷ്, സി പി ഒ ഷാഹുല് ഹമീദ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്.
by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
ഒക്ടോബർ 4,5,6 തീയതികളിൽ ബാംഗ്ലൂർ വെച്ച് നടക്കുന്ന എം എം എ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളാ ടീം മാനേജർ ആയി ആറ്റിങ്ങൽ സ്വദേശിയായ വൈശാഖിനെ തിരഞ്ഞെടുത്തു. അഭിജിത് ആർ ആണ് മറ്റൊരു ടീം മാനേജർ. അഖിൽ ബാബു ആർ നെ
കേരളാ ടീം കോച്ച് ആയും തിരഞ്ഞെടുത്തു.
ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റവരുടെ ആയോധനകാലയായാണ് എം എം എ (Mixed Martial Arts) നെ കണക്കാക്കുന്നത്. Striking, Wrestling, Grappling എന്നിവയെല്ലാം ഉൾപ്പെടുന്ന മിശ്രിത ആയോധനകലയാണ് എം എം എ.
എം എം എ യുടെ വേൾഡ് ഗവേർണിങ് ബോഡിയായ ജി എ എം എം എ യുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാഷണൽ ബോഡിയായ Federation of Mixed Martial Arts Indiaയുടെ സംസ്ഥാന ഘടകമായ MMAO-K (Mixed Martial Arts Organization-Kerala) ആണ് കേരളത്തിലെ താരങ്ങൾക്ക് പരിശീലനം നൽകി ടീമിനെ മത്സരത്തിൽ കൊണ്ടുപോകാനുള്ള അവസരമൊരുക്കിയത്.
ആദ്യമായാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതെന്നും വളരെ മികച്ച രീതിയിലുള്ള പരിശീലനം കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള താരങ്ങൾക്ക്
ലഭ്യമാക്കിയിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്റും ടീം കോച്ചുമായ അഖിൽ, സംസ്ഥാന സെക്രട്ടറിയും ഗിന്നസ് റെക്കോർഡ് ഹോൾഡറുമായ ആദർശ്, സ്റ്റേറ്റ് ചെയർമാൻ അഭിജിത് എന്നിവർ പറഞ്ഞു.

by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി സംബന്ധിച്ചും, സേവനങ്ങള്‍ ബോധപൂര്‍വം വൈകിപ്പിക്കുന്നതിനെതിരെയും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ പുറത്തിറക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. പൊതുവായ വാട്‌സ് ആപ്പ് നമ്പര്‍ 15 ദിവസത്തിനകം സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഈ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യും. ഓരോ സീറ്റിലും ഫയല്‍ പരമാവധി കൈവശം വയ്ക്കാവുന്നത് എത്ര ദിവസമാണെന്ന് ഉള്‍പ്പെടെ സേവനവും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോര്‍ഡുകള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാപിക്കും.ഫയലുകള്‍ താമസിപ്പിക്കുകയും അഴിമതി ആക്ഷേപങ്ങള്‍ നേരിടുകയും ചെയ്യുന്ന ജീവനക്കാരുടെ പട്ടിക തയാറാക്കി ഇവരെ തദ്ദേശ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് നിരീക്ഷിക്കും. ആവശ്യമുള്ള കേസുകളില്‍ പൊലീസ് വിജിലന്‍സിന്റെ അന്വേഷണവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
മൂന്നാര്‍: മാട്ടുപ്പെട്ടിയില്‍ സഞ്ചാരികള്‍ക്കായി സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ട് സര്‍വീസ് ആരംഭിച്ചു. ഒരേ സമയം 30 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ടാണ് ഓടിത്തുടങ്ങിയത്. സോളാര്‍ ബോട്ടില്‍ ഒരാള്‍ക്ക് 20 മിനിറ്റ് യാത്രയ്ക്ക് 300 രൂപയാണ് നിരക്ക്.
ഹൈഡല്‍ ടൂറിസം വകുപ്പ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ബോട്ട് ഗലേറിയ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പുതിയ സോളാര്‍ ബോട്ട് സര്‍വീസ് നടത്തുന്നത്. സോളാര്‍ ഊര്‍ജം ലഭിക്കാത്ത സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗിച്ചും ഈ ബോട്ട് ഓടിക്കാന്‍ കഴിയും. നിലവില്‍ ഹൈഡല്‍ ടൂറിസം നേരിട്ട് മാട്ടുപ്പെട്ടിയില്‍ ഒരു ഇലക്ട്രിക് ബോട്ട് (ഇ-ബോട്ട്) സര്‍വീസ് നടത്തുന്നുണ്ട്. 20 പേര്‍ക്ക് അര മണിക്കൂര്‍ സഞ്ചരിക്കുന്നതിന് 2,000 രൂപയാണ് നിരക്ക്. ശബ്ദമലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാട്ടുപ്പെട്ടിയില്‍ ഇ-ബോട്ടും സോളാര്‍ ബോട്ടും സര്‍വീസ് ആരംഭിച്ചത്.

by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യത്തിനൊടുവില് കോട്ടയം പാതയില്‍ കൊല്ലം- എറണാകുളം മെമു ട്രെയിന്‍ ഓടിത്തുടങ്ങി. യാത്രക്കാരുടെ ദുരിതയാത്രയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.
യാത്രക്കാര്‍ക്കൊപ്പം എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും, കൊടിക്കുന്നില്‍ സുരേഷും ആദ്യയാത്രയില്‍ പങ്കുചേര്‍ന്നു. ശനി, ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും മെമു ഉണ്ടാകും. കൊല്ലം വിട്ടാല്‍ ജില്ലയില്‍ ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനില്‍ മാത്രമായിരുന്നു സ്റ്റോപ്പ്. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മണ്‍റോതുരുത്തും, പെരിനാടും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് എം പി മാര്‍ അറിയിച്ചു.
രാവിലെ പോകുന്ന പാലരുവി, വേണാട് എന്നി ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്ന ദിവസ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നടപ്പിലായത്. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്‍.
by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവക് ഹോണർ പുരസ്കാരം ദീപിക & രാഷ്ട്ര ദീപിക തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ എം. സുരേഷ് ബാബുവിനു സമ്മാനിച്ചു.
രാജ്യത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നൽകുന്ന പുരസ്കാരമാണ് ഭാരത് സേവക് ഹോണർ പുരസ്‌കാരം. രാഷ്ട്ര ദീപികയിൽ പ്രസിദ്ധീകരിച്ച പരമ്പരകളും അനേഷണാത്മകമായ വിവിധ വാർത്ത റിപ്പോർട്ടുകളുടെ മികവും പരിഗണിച്ചായിരുന്നു അവാർഡ്. കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി എസ് ബാലചന്ദ്രനാണ് സുരേഷ് ബാബുവിന് അവാർഡ് നൽകിയത്.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്‌മോൾ ആന്റ് മീഡിയം ന്യൂസ് പേപ്പേഴ്സിന്റെ പൂവച്ചൽ സദാശിവൻ സ്മാരക മാധ്യമ പുരസ്‌കാരവും ഭാരത രത്നം ഡോ. കാമരാജ് സ്മാരക മാധ്യമ പുരസ്‌കാരവും
പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംനസീർ മാധ്യമ പുരസ്‌കാരവും എം സുരേഷ് ബാബുവിന് ലഭിച്ചിരുന്നു.
Recent Comments