by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
മിനിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പുളിമാത്ത് സ്വദേശികളായ രഞ്ചു (36), അനി(40) എന്നിവരാണ് മരിച്ചത്.
എം സി റോഡിൽ പുളിമാത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പുറകിൽ കാരേറ്റ് ഭാഗത്തുനിന്നും വന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരെ ഉടൻ തന്നെ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിൽ
by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബലാത്സംഗ കേസിലെ പ്രതി നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായി സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു.
ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാൻ നോട്ടീസ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.
ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാതിരുന്നതിനെ തുടർന്നാണ് സിദ്ദിഖ് കത്ത് നൽകിയത്. ഈ മാസം 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.ഇതിനിടെയാണ് പ്രത്യേക സംഘം ഹാജരാകാൻ നോട്ടീസ് നൽകിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.

by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 9 വരെ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.
ഉയർന്ന തിരമാല
കന്യാകുമാരി തീരത്ത് ഇന്നു രാത്രി 11.30 വരെ 0.9 മുതൽ 0.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
by Midhun HP News | Oct 6, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം. സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍ കടവ്. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.
ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്. 1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
by Midhun HP News | Oct 6, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: ഓരോ വീട്ടിലും സ്വന്തമായി പച്ചക്കറി കൃഷി ചെയ്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ‘എൻ്റെ അടുക്കളത്തോട്ടം’ എന്ന പദ്ധതിക്ക് തുടക്കമായി.
ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി എൽ അജീഷ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ സലിൽ പദ്ധതി വിശദീകരണവും പദ്ധതിയുടെ ലക്ഷ്യവും സംബന്ധിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ദീപ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് സിബി, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ സരളമ്മ,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് അനിൽകുമാർ (ജോണി) ബി. ഗിരിജകുമാരി, രതീപ്രസാദ്, സുമ.കെ, സുമാ സുനിൽ എന്നിവർ സംസാരിച്ചു.
കൃഷി ഓഫീസർ സരിത മോഹൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീബ എസ് വി നന്ദിയും പറഞ്ഞു. ജനകീയാസൂത്രണം 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ 7500 കുടുംബങ്ങൾക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയാണ് വിഭാവന ചെയ്യുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ സലിൽ പറഞ്ഞു. തുടർന്ന് വാർഡുകൾ തോറും വീടുകളിൽ പച്ചക്കറി വിത്ത് വിതരണം നടത്തുമെന്നും പറഞ്ഞു.

by Midhun HP News | Oct 6, 2024 | Latest News, ജില്ലാ വാർത്ത
വെയിലൂർ ഗവ. ഹൈസ്കൂൾ അധ്യാപിക ജി പി സുഷയെ സ്കൂൾ പി. റ്റി എ യും സ്റ്റാഫ് കൗൺസിലും ആദരിച്ചു. ചടങ്ങിൽ അഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ, സ്കൂൾ എച്ച് എം അനിതാ ബായ്, സിനിയർ അസിസ്റ്റൻ്റ് എസ്. സജീ നാഷാ ഫി സ്റ്റാഫ് സെക്രട്ടറി എസ്. ശ്രീശങ്കർ, പി ടി എ പ്രസിഡൻ്റ് എസ്. ശാലിനി, വൈസ് പ്രസിഡൻ്റ് വാലികോണം സുരേഷ്, എസ് എം സി ചെയർമാൻ സൈജു, പി ടി എ അംഗങ്ങളായ ഗിരീഷ് കുമാർ, ദീപ, ഷൈനി, വിപിൻ മുല്ലശ്ശേരി, മറ്റു സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Recent Comments