സംസ്ഥാന സർക്കാർ മാലിന്യമുക്ത നവ കേരളത്തിനായുള്ള ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നടന്നു

സംസ്ഥാന സർക്കാർ മാലിന്യമുക്ത നവ കേരളത്തിനായുള്ള ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നടന്നു

ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ മാലിന്യമുക്ത നവ കേരളത്തിനായി ഉള്ള ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ നടന്നു. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായ ഇന്ന് ആരംഭിച്ചു. 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ സമ്പൂർണ്ണ മാലിന്യ മുക്ത കേരളം സാധ്യമാക്കാൻ കഴിയും വിധമാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, ക്ലീൻ കേരള കമ്പനി തുടങ്ങിയവർ ഈ ക്യാമ്പയിന് ഏകോപനം വഹിക്കും.

എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ ജനകീയ യജ്ഞത്തിലൂടെ സംസ്ഥാനത്തെ മുഴുവൻ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങൾ ആക്കി മാറ്റിയും, ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കി മാറ്റിയും, ഓഫീസുകൾ എല്ലാം തന്നെ സമ്പൂർണ്ണ ഹരിത ഓഫീസുകൾ ആക്കിയും, പ്രധാന ടൗണുകൾ, പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ എന്നിവ ശുചിത്വവും ഭംഗിയുള്ളതുമാക്കി മാറ്റിയും വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങൾ ആക്കിയും, മുഴുവൻ നീർച്ചാലുകളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും സാധ്യമാക്കുന്ന ഈ ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 126 പഞ്ചായത്തുകളിൽ പഞ്ചായത്ത് തല പരിപാടികളും, 355 വാർഡ് തല പരിപാടികളും ഉദ്ഘാടനം നടത്തി ആരംഭിക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ ജില്ലയിൽ 37 ബോട്ടിൽ ബൂത്തുകളും 6 ടേക് എ ബ്രേക്കുകളും അഞ്ച് എം സി എഫ് കളും, 15 തുമ്പൂർ മൊഴികളും, രണ്ട് ഹരിത ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളും ഉൾപ്പെടെ വിവിധങ്ങളായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി ഉദ്ഘാടനങ്ങൾ ചെയ്യപ്പെടും. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും, 78 തദ്ദേശഭരണ സ്ഥാപനങ്ങളിലും 438 വാർഡുകളിലും ഇതിനോടകം നിർവഹണ സമിതി നടത്തുകയും ചെയ്തു.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലായി ടൗൺ സൗന്ദര്യവത്കരണം, ഗ്രീൻ ഇവന്റ് ഡെസ്റ്റിനേഷൻ, നവീകരിച്ച കുളങ്ങൾ, പുതുതായി നിർമ്മിച്ച എംസിഎഫ്, ടേക്ക് എ ബ്രേക്ക്, തുമ്പൂർ മൊഴി, വിദ്യാലയങ്ങൾ വിന്നുകൾ, ഹരിത സ്ഥാപനങ്ങളുടെ പ്രഖ്യാപനങ്ങൾ, ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പയിന്റ് ഭാഗമായി ഉദ്ഘാടനം നടത്തി.

ഹരിത കർമ്മ സേന വാതിൽപ്പടി സേവനത്തിലൂടെ 100% എന്ന ലക്ഷ്യത്തിലേക്ക് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ മടവൂർ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് തലത്തിൽ ഒന്നാമതും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും കൈവരിക്കയുണ്ടായി. പ്രതിമാസം 80 ടൺ ഓളം പാഴ്വസ്തുക്കൾ യഥാവിധി സംസ്കരിക്കുന്നതിന് വേണ്ടി നീക്കം ചെയ്യുന്ന കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണത്തിൽ ജില്ലയ്ക്ക് മാതൃകയായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ 101 പച്ചത്തുരുത്തുകൾ നിർമ്മിച്ചിട്ടുണ്ട്.

ജില്ലയിലെ ഏറ്റവും ദൈർഘ്യമേറിയ പുഴ നവീകരണ പ്രവർത്തനങ്ങൾ നടന്നതും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആണ്. വൻജന പങ്കാളിത്തത്തോടുകൂടി നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളിയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക കിളിമാനൂർ ഗവൺമെന്റ് എച്ച് എസ് എസ് ലെ എൻഎസ്എസ് വോളണ്ടിയേഴ്സ് അവതരിപ്പിച്ച പ്ലോഗിംഗ് റൺ ഫ്ലാഗ് ഓഫ് ചെയ്തും. ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഹരിത സഹായ സ്ഥാപനമായ ഗ്രീൻ വെർമസും സ്പോൺസർ ചെയ്ത ചെടികൾ വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡണ്ടിന് നൽകിയും ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ സലിം സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റുമാരായ
ടി ആർ മനോജ്, ഡി സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ എസ് വി, എസ് അനിൽകുമാർ, വല്ലൂർ രാജീവ്, ബി ജയൻ, ദീപക് ബി, ബിനിൽ എസ്, ബാബുരാജ് ജെ എന്നിവർ ആശംസകളും ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ സി. അശോക് റിപ്പോർട്ട് അവതരണവും പഞ്ചായത്ത് സെക്രട്ടറി എസ് പ്രവീൺ നന്ദിയും അറിയിച്ചു.

ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും, അനുസ്മരണവുംനടന്നു

ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും, അനുസ്മരണവുംനടന്നു

ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും, അനുസ്മരണവും, മഹാത്മാഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. മണ്ഡലം പ്രസിഡന്റ് ആർഎസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഐഎൻടിയുസി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

കേരള എൻ ജി ഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡി ഇ ഒ ഓഫീസ് ഉപരോധിച്ചു

കേരള എൻ ജി ഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡി ഇ ഒ ഓഫീസ് ഉപരോധിച്ചു

ആറ്റിങ്ങൽ ഡി ഇ ഒ ഓഫീസിലെ ജീവനക്കാരെ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡി ഇ ഒ ഓഫീസ് ഉപരോധിച്ചു. സ്കൂൾ മാനേജ്മെന്റുകളുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ മുട്ടാ പോക്ക് ന്യായങ്ങൾ പറഞ്ഞ് സസ്‌പെൻഡ് ചെയ്യുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന കമ്മിറ്റി അംഗം ഷിബു കുമാർ പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജികുമാർ, രഞ്ജിത് എ ആർ, ജില്ലാ ജോയിന്റ് സെക്രട്ടറി എ ആർ അജിത്, ബ്രാഞ്ച് പ്രസിഡന്റ് മനോഷ് കുറുപ്പ്, സെക്രട്ടറി അതുൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രാധാകൃഷ്ണൻ, രാഹുൽ ആർ, റാഫി, ശശിധരൻ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. ഇന്ന് വൈകിട്ട് 6.30 ഓടെ
താഴെ വെട്ടൂർ ജംഗ്ഷനിലാണ് സംഭവം. വെട്ടൂർ സ്വദേശികളായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് (49) എന്നിവർക്കാണ് തലയ്ക്ക് വെട്ടേറ്റത്. കടൽ തീരത്ത് നിന്നും താഴെ വെട്ടൂർ ജംഗ്ഷനിൽ എത്തിയ ഇവരെ പ്രദേശവാസികളായ 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.

ജംഗ്ഷനിൽ ഉണ്ടായിരുന്ന വെട്ടൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസിമുദ്ധീൻ ഇവരെ തടയാൻ ശ്രമിച്ചു. പിടിച്ച് മാറ്റുന്നതിനിടയിൽ നാസിമുദ്ധീന് മുഖത്തു പരിക്കെറ്റു. നിലത്തു വീണ മൂന്ന് പേരെയും സംഘം വാൾ ഉപയോഗിച്ച് വെട്ടിയും മർദിച്ചും അപായപ്പെടുത്താൻ ശ്രമിച്ചു. നാട്ടുകാർ ഓടി കൂടിയപ്പോഴേയ്ക്കും സംഘം ഓടി രക്ഷപ്പെട്ടു.

രാവിലെ മുതൽ ഇവർ എട്ടു പേരും തമ്മിൽ നിസ്സാര കാര്യങ്ങളെ ചൊല്ലി വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അസഭ്യം വിളിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. വെട്ടേറ്റ മൂന്ന് പേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

ഹയർ സെക്കൻഡറി പരീക്ഷയിൽ 80 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് പോലും ബി എസ് സി നഴ്സിങ്ങിന് പ്രവേശനമില്ല……?

ഹയർ സെക്കൻഡറി പരീക്ഷയിൽ 80 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് പോലും ബി എസ് സി നഴ്സിങ്ങിന് പ്രവേശനമില്ല……?

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയെഴുതി 80 ശതമാനത്തില്‍ കൂടുതല്‍ മാർക്കോടെ പാസാകുന്ന വിദ്യാർഥികള്‍ പോലും ബിഎസ്‌സി നഴ്സിംഗ് പ്രവേശനം ലഭിക്കാതെ പുറത്തു പോകുന്നു. ഏറെ കാത്തിരുന്ന് മികച്ച ഉപരിപഠനം ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന വിദ്യാർഥികള്‍ക്കാണ് തങ്ങളുടെ ഇഷ്ടപഠന മേഖല തെരഞ്ഞെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുന്നത്. ഇതിനു പ്രധാന കാരണം സംസ്ഥാനത്തെ നഴ്സിംഗ് സീറ്റുകളുടെ അപര്യാപ്തതയാണ്.

രാജ്യത്തുതന്നെ നഴ്സിംഗ് പഠനം നടത്തുന്നതില്‍ ഏറ്റവുമധികം വിദ്യാർഥികള്‍ മലയാളികളാണ്. സംസ്ഥാനത്ത് നഴ്സിംഗ് മേഖലയിലേക്ക് എത്തുന്ന വിദ്യാർഥികളുടെ എണ്ണം ഓരോ വർഷവും കൂടിവരുന്നതായി കഴിഞ്ഞ വർഷങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ല്‍ സംസ്ഥാനത്ത് അപേക്ഷകർ 60,000 ആയിരുന്നത് 2024 ആയപ്പോള്‍ 67,000 ആയി ഉയർന്നു. അപ്പോഴും നഴ്സിംഗ് സീറ്റുകള്‍ വർധിപ്പിക്കുന്ന കാര്യത്തില്‍ അധികാരികളുടെ ഭാഗത്തു നിന്നും കൃത്യമായ നടപടികള്‍ ഒന്നുമുണ്ടാവുന്നില്ലെന്നാണു വിദ്യാർഥികളും രക്ഷിതാക്കളും ഒരേ പോലെ അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്ത് 9821 ബി എസ് സി നേഴ്സിങ് സീറ്റുകൾ മാത്രമാണ് ഉള്ളത്.

കേരളത്തില്‍ പ്രവേശനം ലഭിക്കാതെ വരുന്ന വിദ്യാർഥികളാണ് കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും നഴ്സിംഗ് പഠനത്തിനായി പോകേണ്ടി വരുന്നത്. ഹയർ സെക്കൻഡറിയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഉള്‍പ്പെടുന്ന സയൻസ് ബാച്ച്‌ എടുത്ത് പഠനം നടത്തുന്ന വിദ്യാർഥികള്‍ പ്രധാനമായും ലക്ഷ്യമിടുന്നതു നഴ്സിംഗ് മേഖലയാണ്. രണ്ടു വർഷം കഠിന പശിശ്രമം നടത്തി ഹയർ സെക്കൻഡറിയില്‍ മികച്ച മാർക്കോടെ വിജയം നേടിയിട്ടും ബിഎസ്‌സി നഴ്സിംഗിന് പ്രവേശനം ലഭിക്കാതെ വരുന്നതോടെ വിദ്യാർഥികള്‍ കടുത്ത മാനസിക സംഘർഷത്തിലുമാകുന്നു.

ഹയർ സെക്കൻഡറിയിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയുടെ മാർക്ക് അടിസ്ഥാനപ്പെടുത്തി നോർമലൈസേഷൻ പ്രക്രിയയിലൂടെയാണു പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക തയാറാക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നഴ്സിംഗ് പ്രവേശനം നേടുന്ന പല വിദ്യാർഥികളും ക്രൂരമായ റാഗിംഗിന് ഉള്‍പ്പെടെ വിധേയമാകുന്ന നിരവധി സംഭവങ്ങളുമുണ്ടാകുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലെങ്കിലും സംസ്ഥാനത്ത് ബിഎസ്‌സി നഴ്സിംഗ് പ്രവേശനത്തിനു കൂടുതല്‍ അവസരം ഒരുക്കണമെന്നതാണ് പ്രധാന ആവശ്യം.

ആകെ അപേക്ഷകളുടെ ആറിലൊന്ന് സീറ്റുകൾ മാത്രമാണ് കേരളത്തിൽ നഴ്സിങ്ങിനുള്ളത്. അന്യസംസ്ഥാന വിദ്യാഭ്യാസ ലോബികളെ സഹായിക്കാനാണ് സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തത് എന്ന ആക്ഷേപവും ശക്തമാണ്. കേരളത്തിൽ കൂടുതൽ നഴ്സിംഗ് സീറ്റുകൾ ഉണ്ടായാൽ കർണാടകയിലെയും മറ്റും നഴ്സിംഗ് കോളേജുകൾക്ക് അത് വലിയ തിരിച്ചടിയാകും. ഇത്തരം വമ്പൻമാരെ സംരക്ഷിക്കാൻ കേരളത്തിൻറെ താൽപര്യങ്ങളെ ബലി കൊടുക്കുന്നത് രാഷ്ട്രീയ നേതൃത്വം ആണ്.

ആന്ധ്രപ്രദേശിലെ പുതിയ മദ്യനയം ഇങ്ങനെ…..മുന്തിയിനം മദ്യം ഇനി കുറഞ്ഞ വിലയിൽ

ആന്ധ്രപ്രദേശിലെ പുതിയ മദ്യനയം ഇങ്ങനെ…..മുന്തിയിനം മദ്യം ഇനി കുറഞ്ഞ വിലയിൽ

ഒരു കുപ്പി മദ്യത്തിന് വില വെറും 99 രൂപ. ഈ മാസം പന്ത്രണ്ടുമുതല്‍ ആന്ധ്രാപ്രദേശിലാണ് കുറഞ്ഞവിലയ്ക്ക് നല്ല മദ്യം ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗുണമേന്മയുള്ള മദ്യം ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് ലഭിക്കുമോ എന്ന കാര്യം സംശയമാണ്. സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യത്തിന് ഇത്രയും വിലകുറയ്ക്കുന്നത്. പുതിയ മദ്യനയത്തിലൂടെ കൂടുതല്‍ വരുമാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം.

മദ്യനയം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തിന് 5,500 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താഴ്ന്ന വരുമാനക്കാർ വ്യാജമദ്യം ഉപയോഗിക്കുന്നത് തടയാനാണ് കുറഞ്ഞവിലയ്ക്ക് ഗുണമേന്മയുള്ള മദ്യം വില്‍ക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട‌് മുന്തിയ ഇനങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ ബ്രാൻഡുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാകും എന്നും അധികൃതർ പറയുന്നുണ്ട്. ഇതിനാെപ്പം സ്വകാര്യ ചില്ലറ വ്യാപാരികളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം 3,736 റീട്ടെയില്‍ മദ്യഷോപ്പുകള്‍ സ്വകാര്യ വത്കരിക്കുകയും ചെയ്യും. ലൈസൻസ് ഇനത്തില്‍ തന്നെ ഇതിലൂടെ ലക്ഷങ്ങള്‍ സർക്കാർ ഖജനാവിലെത്തും. പുതിയ മദ്യനയത്തിന് രണ്ടുവർഷത്തെ കാലാവധിയാണ് ഉണ്ടാവുക.

മദ്യനയം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തിന് 5,500 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താഴ്ന്ന വരുമാനക്കാർ വ്യാജമദ്യം ഉപയോഗിക്കുന്നത് തടയാനാണ് കുറഞ്ഞവിലയ്ക്ക് ഗുണമേന്മയുള്ള മദ്യം വില്‍ക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട‌് മുന്തിയ ഇനങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ ബ്രാൻഡുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാകും എന്നും അധികൃതർ പറയുന്നുണ്ട്. ഇതിനാെപ്പം സ്വകാര്യ ചില്ലറ വ്യാപാരികളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം 3,736 റീട്ടെയില്‍ മദ്യഷോപ്പുകള്‍ സ്വകാര്യ വത്കരിക്കുകയും ചെയ്യും. ലൈസൻസ് ഇനത്തില്‍ തന്നെ ഇതിലൂടെ ലക്ഷങ്ങള്‍ സർക്കാർ ഖജനാവിലെത്തും. പുതിയ മദ്യനയത്തിന് രണ്ടുവർഷത്തെ കാലാവധിയാണ് ഉണ്ടാവുക.