ആലംകോട് എൽപിഎസ്സിൽ ഡോക്യുമെന്ററി പ്രകാശനം നടന്നു

ആലംകോട് എൽപിഎസ്സിൽ ഡോക്യുമെന്ററി പ്രകാശനം നടന്നു

ആലംകോട്: ഗവ എൽപിഎസ് ആലംകോടിന്റെ 113 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വികസന സമിതി തയ്യാറാക്കിയ ഡോക്യുമെന്ററി മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.കുമാരി വികസന സമിതി സീനിയർ മെമ്പർ അബ്ദുൽ വഹാബിന് നൽകി പ്രകാശനം ചെയ്തു. സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

സ്കൂളിന്റെ ചരിത്രവും വർത്തമാനവും പറയുന്ന ഡോക്യുമെന്ററി ഈ പ്രദേശത്തിന്റെ ചരിത്രവും ചേർത്തുവെക്കുന്നു. സ്കൂളിൽ പഠിച്ച ഇറങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഒട്ടുവളരെ പേർ സ്കൂളിനും സമൂഹത്തിനും നൽകിയ സംഭാവനകളും അവരുടെ വർത്തമാനങ്ങളും ഡോക്യുമെന്ററിയുടെ പ്രത്യേകതയാണ്. വികസന
സമിതി കൺവീനർ നസീർ, അംഗങ്ങളായ നിജാസ്, നഹാസ്, നാസിം, എച്ച്.നാസിം, കൗൺസിലർ നജാം എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീജാ സത്യൻ സ്വാഗതം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും

തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും

തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണത്തിൽ വർധനവുണ്ടാകും. 2001ലെ ജനസംഖ്യാ കണക്കെടുപ്പിനെ അടിസ്ഥാനമാക്കിയാണ് നിലവിലെ വാർഡുകൾ രൂപീകരിച്ചത്. 2021ൽ കണക്കെടുപ്പ് നടന്നിട്ടില്ലാ എന്നതിനാൽ 2011ലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് ഇത്തവണ വാർഡുകൾ രൂപീകരിക്കുക. എത്രയും പെട്ടെന്ന് വിഭജനനടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. ഇതിനായി ഡീലിമിറ്റേഷൻ കമീഷൻ നേരത്തെ രൂപീകരിച്ചു. പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ കു റഞ്ഞത് 13-ഉം കൂടിയ‌ത്‌ 23-ഉം വാർഡുകളാണ് നിലവിലുള്ളത്. ഇത് 14 – 24 എന്നാകും.

15,000 വരെ ജനസംഖ്യയുള്ള പഞ്ചായത്തുകളിലാണ് നിലവിൽ 13 വാർഡ്. അതിനുമുകളിൽ ഓരോ 2,500നും ഒരോ വാർഡ് ആയിരുന്നു. ബ്ലോക്കുകളിൽ ഒന്നര ലക്ഷം വരെ ജനസംഖ്യയുള്ളിടത്തായിരുന്നു 13 വാർഡ്. അതിനുമുകളിൽ ഓരോ 25,000 ത്തിനും ഓരോവാർഡ് അധികം വരുമായിരുന്നു.

ജില്ലാ പഞ്ചായത്തുകളിൽ 6 10 ലക്ഷം വരെ 16 ഡിവിഷൻ ആയിരുന്നു. കൂടുതൽ വരുന്ന ഓരോ ലക്ഷത്തിനും ഓരോ ഡിവിഷൻ അധികം വരും. പരമാവധി 32 ഡിവിഷൻ. പുതിയ നിയമമനുസരിച്ച് കുറഞ്ഞത് 17ഉം പരമാവധി 33 ഉം ആകും.

മുനിസിപ്പാലിറ്റികളിൽ 20,000 ജനസം ഖ്യവരെ നിലവിൽ 25 ഡിവിഷനാണ്. കൂടുതൽ വരുന്ന ഓരോ 2500നും ഓരോ ഡിവിഷൻ വീതം അധികം. ഇനിമുതൽ കുറഞ്ഞത് 26ഉം പരമാവധി 53ഉം ആകും. കോർപറേഷനിൽ കുറഞ്ഞത് 55, പരമാവധി 100 എന്നത് യഥാക്രമം 56 ഉം 101 ഉം ആകും.

തെരുവ് വിളക്ക് കത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. ധർണ്ണ സംഘടിപ്പിച്ചു

തെരുവ് വിളക്ക് കത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. ധർണ്ണ സംഘടിപ്പിച്ചു

നാവായിക്കുളം ഗ്രമപഞ്ചായത്തിൽ തെരുവ് വിളക്ക് കത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. ധർണ്ണ സംഘടിപ്പിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 22 വാർഡിലും തെരുവ് വിളക്ക് കളും ഹൈമാസ്റ്റ് ലൈറ്റുകളും കത്താതെ ഇരുട്ടിലായിട്ട് മാസങ്ങൾ ആയി. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി.ജനപ്രതിനിധികൾ പലതവണ ഭരണ സമിതിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ട് വന്നെങ്കിലും ഇത് വരെയും പരിഹാരം കാണാത്ത സാഹചര്യം ആണ്. തെരുവ് വിളക്ക് കത്താത്തതിനെ തുടർന്ന് പല സ്ഥലങ്ങളിലും വാഹന അപകടം കൂടി വരുകയും തെരുവ് നായ ശല്യം രൂക്ഷമാകുകയും ചെയ്തു. ഇരുട്ടിൻ്റെ മറവിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുകയും ചെയ്തിരിക്കുകയാണ്.

ഈ വിഷയത്തിൽ അടിയന്തിരമായി പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട്
ബി.ജെ.പി. നാവായിക്കുളം സൗത്ത്നോർത്ത് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ നാവായിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കർഷകമോർച്ച ജില്ല പ്രസിഡന്റ് മണമ്പൂർ ദിലീപ് നിർവ്വഹിച്ചു. ബി.ജെ.പി.നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് പൈവേലിക്കോണം ബിജു, ജനറൽ സെക്രട്ടറി രാജീവ്.ഐ.ആർ, നാവായിക്കുളം സൗത്ത് ഏരിയ പ്രസിഡന്റ് രാജീവ്,
ചിറ്റായിക്കോട് പാർലമെൻ്ററി പാർട്ടി ലീഡർ നാവായിക്കുളം അശോകൻ നോർത്ത് ഏരിയ പ്രഭാരി ബോസ് കുമാർ, വാർഡ് മെമ്പർമാരായ ജിഷ്ണുഎസ്ഗോവിന്ദ്, കുമാർ ജി, ബി.ജെ.പി നേതാക്കളായ വിജയൻ പിള്ള, പ്രകാശ് പൊന്നറ, അശോകൻ പൈവേലിക്കോണം
ജയപ്രകാശ്, സന്തോഷ് പറകുന്ന് എന്നിവർ പങ്കെടുത്തു.

സിഐടിയു അവകാശദിനം; തൊഴിലാളികൾ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

സിഐടിയു അവകാശദിനം; തൊഴിലാളികൾ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ജൂലൈ -10 സിഐടിയു അഖിലേന്ത്യാതലത്തിൽ തൊഴിലാളികളുടെ അവകാശ ദിനമായി ആചരിച്ചു. ലേബർ കോഡുകൾ പിൻവലിക്കുക, 26,000 രൂപയായി മിനിമം വേതനമുയർത്തുക, ആശ, അംഗനവാടി, സ്കൂൾ പാചകം, എൻ എച്ച് എം, പാലിയേറ്റീവ് മേഖലയിൽ പണിയെടുക്കുന്നവരെ തൊഴിലാളികളായി അംഗീകരിക്കുക, 10 വർഷമായവരെ സ്ഥിരം ജീവനക്കാരാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊഴിലാളികൾ ആറ്റിങ്ങൽ പോസ്റ്റോഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി.

ധർണ്ണ സിഐടിയു സംസ്ഥാന കമ്മറ്റിയംഗം അഡ്വ.എൻ.സായികുമാർ ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ് എം. മുരളി അദ്ധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, എസ്.ചന്ദ്രൻ, ബി .ശിശോഭനൻ, അഡ്വ.സി.ജെ.രാജേഷ് കുമാർ, ബി.രാജീവ്, ആർ.ജറാൾഡ് എന്നിവർ സംസാരിച്ചു. കെഎസ്ആർറ്റിസി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മാർച്ചിന് ആർ.രാജശേഖരൻ, ലോറൻസ്, ബിജു.റ്റി,പി.വി.സുനിൽകുമാർ, ഡി.ബിനു, ലിജാബോസ്, ആർ.അനിത, ഗായത്രി ദേവി, എ.ആർ.റസൽ, കെ.ശിവദാസ്, ശിവൻപിള്ള, സന്തോഷ് കുമാർ , ബി.സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി. സിഐടിയു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽകിഴക്കേ നാലുമുക്കിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി.

ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നഗരൂർ പോലീസ് അറസ്‌റ്റു ചെയ്തു

ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നഗരൂർ പോലീസ് അറസ്‌റ്റു ചെയ്തു

കിളിമാനൂർ: നഗരൂരിൽ തിങ്കളാഴ്ച രാത്രി നടന്ന ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ഒൻപത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നഗരൂർ പോലീസ് അറസ്‌റ്റു ചെയ്തു. സംഭവത്തിൽ എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആലംകോട് സ്വദേശികളുമായ ആലംകോട് വി.എച്ച്.എസ്.എസിനു സമീപം അൻവർ മൻസിലിൽ എ.സുഹൈൽ(27), നിയാസ് മൻസിലിൽ എൻ.നസീബ്ഷാ(26), അൻവർ മൻസിലിൽ എ.മുഹമ്മദ് സഹിൽ(23), വർക്കല, മേൽ വെട്ടൂർ അയന്തി റെയിൽവേ പാലത്തിന് സമീപം റില്ലാസിൽ എം. അബ്ദുള്ള(21), പോത്തൻകോട് അണ്ടൂർക്കോണം വില്ലേജ് ഓഫീസിന് സമീപം നബീൽ മൻസിലിൽ എൻ. മുഹമ്മദ് (20), ആലംകോട് മേവർക്കൽ തയ്ക്കാവിന് സമീപം ജെ.മുഹമ്മദ് ബാത്തിഷ(18), വെഞ്ഞാറമൂട് കണ്ണംകോട് കോട്രാവീട് ദേവീക്ഷേത്രത്തിന് സമീപം ലാൽ ഭവനിൽ പി.വിഷ്ണുലാൽ(21), ആലംകോട് മേവർക്കൽ തെങ്ങുവിളവീട്ടിൽ എൻ. അയാസ് മുഹമ്മദ്(18), ആലംകോട് കാവുനട സെയ്ദലി മൻസിലിൽ മുഹമ്മദ് സെയ്ദ് അലി(19) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി അന്വേഷണച്ചുമതലയുള്ള കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയൻ പറഞ്ഞു.

വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും

വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാ‌ർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോ ആണ് വിഴിഞ്ഞത്ത് ആദ്യം എത്തുക. നാളെ രാവിലെ 9.15ന് ബെർത്തിങ് നടക്കുകയെന്നാണ് റിപ്പോർട്ട്. സാൻ ഫർണാണ്ടോ കപ്പൽ രാവിലെ 7.45ന്ന് തുറമുഖ ഔട്ടർ ഏരിയയിൽ എത്തും. അവിടെ നിന്ന് തുറമുഖ പൈലറ്റ് കപ്പലിനെ വിഴിഞ്ഞത്ത് എത്തിക്കും. രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും.

ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതൽ 9000 ടിഇയു വരെ ശേഷിയുള്ള സാൻ ഫെർണാണ്ടോ കപ്പലിൽ നിന്നുള്ള 2000 കണ്ടെയ്നറുകൾ ട്രയൽ ഓപ്പറേഷന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്‌നറുകളുടെ നീക്കങ്ങൾക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പൽ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ, കണ്ടെയ്നർ കപ്പലുകൾ എന്നിവ എത്തിച്ചേരും. ട്രയൽ ഓപ്പറേഷൻ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും. ട്രയൽ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുടർന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ തുറമുഖത്ത് എത്തും. വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടുപോകും.

തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചതായും 2960 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്നർ ബർത്ത്, 600 മീറ്റർ അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണം പൂർത്തിയായതായും അധികൃതർ അറിയിച്ചു. സംരക്ഷണ ഭിത്തി നിർമാണം, റോഡ് കണക്ടിവിറ്റിയുടെ ബാക്കി ജോലികൾ എന്നിവ പുരോഗമിക്കുകയാണ്. തുറമുഖ പ്രവർത്തനത്തിന് ആവശ്യമായ 32 ക്രെയിനുകളിൽ 31 എണ്ണവും പ്രവർത്തന സജ്ജമായി. നാല് ടഗ്ഗുകൾ കമ്മീഷൻ ചെയ്തു. പൈലറ്റ് കം പട്രോൾ ബോട്ട്, നാവിഗേഷൻ എയ്ഡ്, പോർട്ട് ഓപ്പറേഷൻ ബിൽഡിങ്, 220 കെ വി സബ് സ്റ്റേഷൻ, 33 കെ വി പോർട്ട് സബ് സ്റ്റേഷൻ, ചുറ്റുമതിൽ, കണ്ടെയ്നർ ബാക്കപ്പ് യാർഡ് എന്നിവയും പ്രവർത്തന സജ്ജമായിട്ടുണ്ട്.