നഗരസഭയിലും കരവാരം ഗ്രാമപഞ്ചായത്തിലും ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായി

ആറ്റിങ്ങൽ: നഗരസഭയിലും കരവാരം ഗ്രാമപഞ്ചായത്തിലും ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായി. പ്രധാന മുന്നണികൾ സ്ഥാനാർത്ഥികളെ തീരുമാനിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. പത്രിക സമർപ്പണം 11ന് അവസാനിക്കും. ആറ്റിങ്ങൽ നഗരസഭയിലെ 22 ആം വാർഡായ ചെറുവള്ളിമുക്ക്, 28 ാം വാർഡായ തോട്ടവാരം, കരവാരം ഗ്രാമപഞ്ചായത്ത് 12 ആം വാർഡായ പട്ടള, 16 ആം വാർഡായ ചാത്തമ്പറ എന്നിവിടങ്ങളിൽ ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

നാമനിർദ്ദേശപത്രിക സമർപ്പണം ജൂലൈ നാലിന് ആരംഭിച്ചിരുന്നു. 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഈ മാസം രണ്ടിന് നിലവിൽ വന്നിരുന്നു. കരവാരം പഞ്ചായത്ത് പ്രദേശം മുഴുവനും, നഗരസഭയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

മത്സരത്തിന് കൊണ്ടുപോയ പെണ്‍കുട്ടിയെ തെങ്കാശിയിലെ ലോഡ്ജില്‍ പീഡിപ്പിച്ചു; കോച്ച് മനു കുറ്റം സമ്മതിച്ചതായി പൊലീസ്

മത്സരത്തിന് കൊണ്ടുപോയ പെണ്‍കുട്ടിയെ തെങ്കാശിയിലെ ലോഡ്ജില്‍ പീഡിപ്പിച്ചു; കോച്ച് മനു കുറ്റം സമ്മതിച്ചതായി പൊലീസ്

തിരുവനന്തപുരം: ക്രിക്കറ്റ് മത്സരത്തിനെന്ന പേരില്‍ പെണ്‍കുട്ടിയെ തമിഴ്നാട്ടിലെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) കോച്ച് മനു സമ്മതിച്ചതായി പൊലീസ്. കന്റോണ്‍മെന്റ് പൊലീസ് തെളിവെടുപ്പിനായി തെങ്കാശിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ കുറ്റസമ്മതം.

2017-18 കാലയളവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 6 കേസുകളാണു മനുവിനെതിരെ ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിനു ശേഷം മനു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. തെങ്കാശിയിലെ ലോഡ്ജില്‍വച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മനു പൊലീസിനോടു പറഞ്ഞത്. എന്നാല്‍ മറ്റു പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്നു പറഞ്ഞതു പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പെണ്‍കുട്ടികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വച്ചാണ് കേസെടുത്തത്. മനുവിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബിസിസിഐക്കും കെസിഎയ്ക്കും നല്‍കാനായി ശരീരഘടന മനസ്സിലാക്കാനെന്നു തെറ്റിദ്ധരിപ്പിച്ച് നഗ്‌നചിത്രങ്ങളെടുത്തെന്നും ഇതു കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍നിന്ന് ഒഴിവാക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ചാണ് പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി.

ആറു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍, ജൂണ്‍ 12 നാണ് ക്രിക്കറ്റ് പരിശീലകന്‍ ശ്രീവരാഹം സ്വദേശി മനുവിനെ അറസ്റ്റ് ചെയ്തത്. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ ശുചിമുറിയില്‍വച്ച് കയറിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പിന്നാലെ 6 പെണ്‍കുട്ടികള്‍ കൂടി ഇയാള്‍ക്കെതിരെ പരാതി നല്‍കി.

ആറ്റിങ്ങലിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

ആറ്റിങ്ങലിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

ആറ്റിങ്ങൽ: നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വി.എ.വിനീഷ് ഉത്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി എസ്.സുഖിൽ, പ്രസിഡന്റ് നന്ദുരാജ് എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ജില്ല നേതാവിൻ്റെ നേതൃത്വത്തിലുള്ള സംഘം നഗരൂർ ആലിൻമൂട്ടിലെത്തി ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഡിവൈഎഫ്ഐ മുൻ നഗരൂർ മേഖല പ്രസിഡന്റ് അഫ്സൽ, യൂണിറ്റ് പ്രസിഡന്റ് തേജസ്, യൂണിറ്റ് സെക്രട്ടറി അൽഅമീൻ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഫ്സൽ,
അൽത്താഫ്,അഫ്സൽ, ആഷിഖ് എന്നിവരടക്കം എട്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തിയത്.

കട്ടയിൽകോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ

കട്ടയിൽകോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ

കട്ടയിൽകോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം
ഒക്ടോബർ 3 വ്യാഴം മുതൽ ഒക്ടോബർ 13 ഞായർ വരെ

നവരാത്രി മഹോത്സവ ദിനങ്ങളിൽ…

ഗണപതി ഹോമം, പുഷ്പാലങ്കാരം, നവരാത്രി പൂജയും വിളക്കും, വിശേഷാൽ മുഖ ചാർത്ത്, പൂമൂടൽ, വിശേഷാൽ ഭഗവതി സേവ, ദേവീ ഭാഗവത പാരായണം, വിശേഷാൽ നിവേദ്യങ്ങൾ, നവരാത്രീ സദ്യ, ദീപാലങ്കാരം, സ്‌റ്റേജ് കലാപരിപരിപാടികൾ എന്നിവ വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ജനങ്ങൾ ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പേടേണ്ടതാണ്.

നവരാത്രി ദിനങ്ങളിൽ അരങ്ങേറ്റം ഉൾപ്പെടെയുള്ള കലാപരിപാടികൾ തിരുസന്നിധിയിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും കൂട്ടായ്മകളും ഒപ്പം പരസ്യം നൽകുവാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളും ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെട്ടതാണ്.

മൊബൈൽ നമ്പർ: 8547872795, 9961262075

സംസ്ഥാനത്ത് വീണ്ടും കോളറ; തിരുവനന്തപുരത്ത് പത്തു വയസ്സുകാരന് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കോളറ; തിരുവനന്തപുരത്ത് പത്തു വയസ്സുകാരന് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ സ്ഥിരികരിച്ചു. നെയ്യാറ്റിന്‍കരയില്‍ പത്തു വയസ്സുകാരനാണ് കോളറ സ്ഥിരീകരിച്ചത്. തവരവിളയിലെ ശ്രീ കാരുണ്യ മിഷന്‍ ചാരിറ്റി സൊസൈറ്റിയിലെ അന്തേവാസിക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ ഹോസ്റ്റലിലെ അന്തേവാസികളായ 16 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.

കോളറ ലക്ഷണങ്ങളോടെ ഒരു അന്തേവാസി കഴിഞ്ഞദിവസം മരിച്ചിരുന്നു. 26 കാരനായ അനുവാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവസാംപിളുകള്‍ അടക്കം പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ മരണകാരണം കോളറയാണോ എന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

കല്ലൂർ മഠത്തിൽ ശ്രീ മഹാദേവ – വേണുഗോപാല സ്വാമി ക്ഷേത്രത്തിലെ ചിത്തിര മഹോത്സവം ജൂലൈ 12 മുതൽ

കല്ലൂർ മഠത്തിൽ ശ്രീ മഹാദേവ – വേണുഗോപാല സ്വാമി ക്ഷേത്രത്തിലെ ചിത്തിര മഹോത്സവം ജൂലൈ 12 മുതൽ

കല്ലൂർ മഠത്തിൽ ശ്രീ മഹാദേവ – വേണുഗോപാല സ്വാമി ക്ഷേത്രത്തിലെ ചിത്തിര മഹോത്സവവും 14 മത് പ്രതിഷ്ഠാ വാർഷികവും ജൂലൈ 12, 13, 14 തീയതികളിൽ നടക്കും.
രണ്ടാം ദിവസം 12.30 നു അന്നദാനം ഉണ്ടാകും. മൂന്നാം ദിവസം പ്രതിഷ്ഠാ വാർഷികദിനത്തിൽ രാവിലെ 8.30 നു ഭദ്ര കാളിയമ്മയ്ക് പൊങ്കാല, തുടർന്ന് സ്നേഹാദരവും നടക്കും.അന്നേ ദിവസം ഉച്ചക്ക് 12 .00 നു സമൂഹസദ്യ, രാത്രി ഗുരുസിയോട് കൂടി ഉത്സവം സമാപിക്കും.