കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷൻ & പാലിയേറ്റീവ് കെയറിന്റെ ആറാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു

കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷൻ & പാലിയേറ്റീവ് കെയറിന്റെ ആറാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു

കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷൻ & പാലിയേറ്റീവ് കെയറിന്റെ ആറാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 18 ഞായറാഴ്ച നടക്കുന്ന പരിപാടിയുടെ പൊതുസമ്മേളനം വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം നിർവഹിക്കും.

എസ് ആർ എ പ്രസിഡന്റ് ശശിധരൻ,ഖാലിദ് പനവിള, മുഹമ്മദ് റാഫി തുടങ്ങി മറ്റു വിശിഷ്ട അതിഥികളും പങ്കെടുക്കും. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി. അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക, അഭിഭാഷക ക്ഷേമനിധി 30 ലക്ഷമായി ഉയർത്തുക, അഭിഭാഷകർക്ക് പെൻഷൻ സ്കീം നടപ്പാക്കുക, അഭിഭാഷക ക്ഷേമനിധി തട്ടിപ്പിൽ പങ്കാളികളായവർ എല്ലാവരെയും പ്രതികളാക്കുക, ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് ഏർപ്പെടുത്തുക, അന്യായമായി വർദ്ധിപ്പിച്ച കോർട്ട് ഫീ പിൻവലിക്കുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ആറ്റിങ്ങൽ കോടതി കോംപ്ലക്സിൽ പ്രതിഷേധം നടത്തിയത്.

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ.ഷിഹാബുദീൻ കുറിയേടത്ത് അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗവും മുതിർന്ന അഭിഭാഷകനുമായ അഡ്വ. ആറ്റിങ്ങൽ ജയകുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. ലിഷാ രാജ് സ്വാഗതം ആശംസിച്ചു അഭിഭാഷകരും ILC വിവിധ ഘടകങ്ങളിൽ നേത്യ സ്ഥാനം വഹിക്കുന്ന അഭിഭാഷകരുമായ നഗരൂർ ഗോപിനാഥ്‌, രാജേഷ്. ബി. നായർ, റസൂൽ ഷാൻ, വെള്ളല്ലൂർ ജയകുമാർ, ഷഹീർ, പെരുമാതുറ നിസാർ, പോത്തൻ കോട് ഷിജു, അലി അംബ്രു എന്നിവർ സംസാരിച്ചു.

നിസ്സഹകരണം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

നിസ്സഹകരണം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാഹുലിനെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് എസ്‌ഐടിയുടെ തീരുമാനം.

അതിനാല്‍ രാഹുലിനെ വീണ്ടും ജയിലിലേക്ക് അയക്കും. ചോദ്യം ചെയ്യലിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്സ്വേര്‍ഡ് നല്‍കാനും രാഹുല്‍ തയ്യാറായില്ല. രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും.

എന്നാല്‍ കേസില്‍ തനിക്ക് രക്ഷപ്പെടാനുള്ള തെളിവുകള്‍ ഫോണിലുണ്ടെന്നും, പൊലീസിന് പാസ് വേര്‍ഡ് നല്‍കിയാല്‍ അതു നഷ്ടപ്പെടുമെന്നുമാണ് രാഹുലിന്റെ വാദം. രാഹുല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അതിനിടെ വിദേശത്തുള്ള, കേസിലെ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികളിലാണ് അന്വേഷണ സംഘം.

വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ 12 മത് സഹസ്രനീരാഞ്ജനം

വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ 12 മത് സഹസ്രനീരാഞ്ജനം

വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ മകരവിളക്ക് ദിവസമായ 14-01-2026 ബുധനാഴ്ച രാവിലെ മുതൽ അഖണ്ഡനാമജപം, ശാസ്താവിന് സമൂഹ നെയ്യഭിഷേകം , ഉച്ചക്ക് 11 മണിക്ക് കഞ്ഞിസദ്യ , വൈകിട്ട് 06 മണിക്ക് 12 മത് സഹസ്രനീരാഞ്ജനം എന്നിവ വളരെ ഭക്തിസാന്ദ്രമായി നടക്കുകയാണ്.

ആലംകോട് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്‌തു

ആലംകോട് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്‌തു

ആറ്റിങ്ങൽ : ആലംകോട് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്‌തു. സ്‌ളിലെ എട്ടാം ക്ലാസിലെ ഗണിത അധ്യാപകൻ കൊട്ടാരക്കര സ്വദേശി ഗണേഷ് കുമാർ (44) നെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്ത്. ചൈൽഡ് ലൈൻ സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനി അധ്യാപകനെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്. തുടർന്ന് ചൈൽഡ് ലൈനിന്റെ ഇടപെടലിൽ പോലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷൻ & പാലിയേറ്റീവ് കെയറിന്റെ ആറാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു

കോൺഗ്രസ്‌ ആറ്റിങ്ങൽ ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റിനെ മാറ്റിയതായി ഡി. സി. സി

ആറ്റിങ്ങൽ : കോൺഗ്രസ്‌ ആറ്റിങ്ങൽ ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് H. ബഷീറിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റി. പുതിയ മണ്ഡലം പ്രഡിഡന്റിനെ നിയമിക്കുന്നത് വരെ താൽകാലിക ചുമതല ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ ഭാരവാഹി യായ എസ്. രഘുറാമിന് നൽകിയതായി തിരുവനന്തപുരം ഡി. സി. സി അറിയിച്ചു