by Midhun HP News | Sep 19, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ, മേഖലകൾക്ക് സെപ്റ്റംബർ 23 അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്കൂളുകൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. “നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയിലാണ്” എന്ന സന്ദേശമാണ് ഇത്തവണത്തെ ദേശീയ ദിനത്തിൽ സൗദി മുന്നോട്ട് വെയ്ക്കുന്നത്. അവധി ദിനം പ്രമാണിച്ച് വൻ ഡിസ്‌കൗണ്ടുകളാണ് രാജ്യത്തെ വ്യപാര സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 വരെയാണ് സ്ഥാപനങ്ങൾക്ക് ഡിസ്കൗണ്ട് നൽകാമെന്നും ഇതിനായി പ്രത്യേക ലൈസൻസ് നേടണമെന്നും സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
1965- ൽ ഫൈസൽ രാജാവിന്റെ കാലത്താണ് ദേശീയ ദിനം ആദ്യമായി ആഘോഷിച്ചത്, 2005 ൽ അബ്ദുള്ള രാജാവിന്റെ കാലത്ത് പ്രത്യേക ഉത്തരവിലൂടെ ഈ ദിവസം എല്ലാ വർഷവും അവധി നൽകാൻ തീരുമാനിക്കുക ആയിരുന്നു. സൗദിയുടെ ഓരോ ദേശീയ ദിനത്തോടനുബന്ധിച്ചും പുതിയ പ്രഖ്യാപനങ്ങളും പദ്ധതികളും പ്രഖ്യാപിക്കാറുണ്ട്. ഇപ്പോൾ സൗദി അറേബ്യ നടപ്പിലാക്കുന്ന ‘വിഷൻ 2030’ ന്റെ ഭാഗമായി വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
by Midhun HP News | Sep 19, 2025 | Latest News, ദേശീയ വാർത്ത
ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ് ആയി ജോലി നേടാൻ അവസരം. നോർത്ത് സെൻട്രൽ റെയിൽവേ ഡിവിഷനിൽ വിവിധ ട്രേഡുകളിലായി 1763 ഒഴിവുകളാണ് ഉള്ളത്.
പരീക്ഷയോ അഭിമുഖമോ ഇല്ലാതെയാണ് നിയമനം നടത്തുന്നത്. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17. അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. എൻ സി വി ടി അല്ലെങ്കിൽ എസ് സി വി ടി അംഗീകരിച്ച ഏതെങ്കിലും ട്രേഡിൽ ഐ ടി ഐ പാസായിരിക്കണം. 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. പ്രായപരിധിയിൽ സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

അപേക്ഷ ഫീസ് ജനറൽ,ഒബിസി,ഇ ഡബ്ല്യൂ എസ് എന്നി വിഭാഗത്തിൽ ഉള്ളവർക്ക് 100 രൂപ. സ്ത്രീകൾക്കും മറ്റു സംവരണ വിഭാഗക്കാർക്കും അപേക്ഷ ഫീസ് നൽകേണ്ട. പ്രയാഗ്രാജ്, ആഗ്ര, ഝാൻസി ഡിവിഷനുകൾ & ഝാൻസി വർക്ക്ഷോപ്പിലുമാകും നിയമനം ലഭിക്കുക. നിയമനം ലഭിക്കുന്നവർക്ക് സ്റ്റൈഫൻഡ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.rrcpryj.org/.


by Midhun HP News | Sep 19, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഉല്‍പ്പാദക കമ്പനികള്‍ക്ക് ഇളവ് അനുവദിച്ച് കേന്ദ്രം. 2026 മാര്‍ച്ച് 31 വരെ പഴയ പാക്കിങ് കവറുകളും മെറ്റീരിയലും ഉപയോഗിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. പക്ഷേ പുതുക്കിയ വില മാത്രമേ ഈടാക്കാവൂ എന്നും കേന്ദ്രം അറിയിച്ചു.

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഉല്‍പ്പാദക കമ്പനികള്‍ക്ക് ഇളവ് അനുവദിച്ച് കേന്ദ്രം. 2026 മാര്‍ച്ച് 31 വരെ പഴയ പാക്കിങ് കവറുകളും മെറ്റീരിയലും ഉപയോഗിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. പക്ഷേ പുതുക്കിയ വില മാത്രമേ ഈടാക്കാവൂ എന്നും കേന്ദ്രം അറിയിച്ചു.

ആവശ്യമെങ്കില്‍ ജിഎസ്ടി ഇളവിന് ശേഷമുള്ള പുതിയ വിലയും പാക്കറ്റില്‍ ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ വില മാറ്റം വരുത്തുന്ന പാക്കറ്റുകളില്‍ പഴയ എംആര്‍പി കാണുന്ന തരത്തിലാണ് പുതിയ വില രേഖപ്പെടുത്തേണ്ടത്. ജിഎസ്ടി മാറ്റത്തിന് അനുസരിച്ചുള്ള തുക മാത്രമേ കുറയ്ക്കാനോ കൂട്ടാനോ പാടുള്ളൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ പരിഷ്‌കരിച്ച വില രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമല്ല. കമ്പനികള്‍ക്ക് സ്വമേധയാ തീരുമാനിക്കാം. പുതുക്കിയ വിലയുടെ പട്ടിക കമ്പനികള്‍ ചെറുകിട വ്യാപാരികള്‍ക്ക് കൈമാറണം.

by Midhun HP News | Sep 19, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: ഓടകളിലെ വെള്ളക്കെട്ടുകൾ വൃത്തിയാക്കാനായി പുതിയ സാങ്കേതിക വിദ്യയുമായി സൗദി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പ്രത്യേക തരം റോബോട്ട് ഉപയോഗിച്ചാണ് വൃത്തിയാക്കുക. ഇതിലൂടെ റോഡിൻറെ ഗുണനിലവാരം ഉയർത്താനും ഗതാഗത സുരക്ഷ വർധിപ്പിക്കാനാകുമെന്ന് അതോറിറ്റി അറിയിച്ചു.
പുതിയ ഉപകരണത്തിന് ഇടുങ്ങിയതും താഴ്ന്നതുമായ സ്ഥലങ്ങളിൽ ഇറങ്ങി ചെല്ലാനും വൃത്തിയാക്കാനും കഴിയും എന്ന പ്രത്യേകതയുണ്ട്. പ്രത്യേക രീതിയിലാണ് ഈ റോബോട്ട് വണ്ടി നിർമ്മിച്ചിരിക്കുന്നത്. ആവശ്യം അനുസരിച്ചു ഉയരം ക്രമീകരിക്കാനും ഇതിന് കഴിയും.
അത് കൊണ്ട് ചെറിയ ഉയരത്തിലുള്ള ഓടകളിൽ പോലും എളുപ്പത്തിൽ ഇറങ്ങാനും വൃത്തിയാക്കാനും ഇത് ഉപയോഗിച്ച് സാധിക്കും. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും എന്നത് കൊണ്ട് അപകടകരമായി സ്ഥലങ്ങളിലും ഇത് ഉപയോഗിക്കാൻ കഴിയും.
മഴക്കാലത്ത് റോഡുകളിൽ ഗതാഗതം തടസമുണ്ടാക്കാതെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്നതാണ് ഈ റോബോട്ടിന്റെ പ്രധാന ലക്ഷ്യം. റോബോട്ട് വാഹനത്തെ എളുപ്പത്തിൽ മറ്റിടങ്ങളിലേക്ക് കൊണ്ട് പോകാൻ കഴിയുമെന്നതും പ്രത്യേകതയാണ്.
2030 ആകുമ്പോൾ റോഡ് ഗുണനിലവാര സൂചികയിൽ ആറാം സ്ഥാനത്തെത്താനും, റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനുമുള്ള സൗദിയുടെ പദ്ധതിയുടെ ഭാഗമായി ആണ് റോബോട്ടിന്റെ നിർമ്മാണമെന്ന് അധികൃതർ വ്യക്തമാക്കി.
by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
പട്ന: തെരഞ്ഞെടുപ്പ് അടുത്ത ബിഹാറില്‍ യുവാക്കളെ ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിരുദം പൂര്‍ത്തിയാക്കിയ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായ അലവന്‍സ് പദ്ധതി പ്രകാരം രണ്ട് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ സഹായം അനുവദിക്കുക.
നേരത്തെ, ഇന്റര്‍മീഡിയറ്റ് (പ്ലസ് ടു) പരീക്ഷ പാസായ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് നല്‍കിയിരുന്ന സഹായമാണ് ഇപ്പോള്‍ ബിരുദം പൂര്‍ത്തിയാക്കിയവരിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. തൊഴില്‍രഹിതരായ യുവാക്കളെ ജോലി കണ്ടെത്തുന്നതില്‍ സഹായിക്കുക എന്നതായിരുന്നു 2016 ഒക്ടോബര്‍ 2 നാണ് ബിഹാറില്‍ സ്വാശ്രയ അലവന്‍സ് പദ്ധതിയുടെ ലക്ഷ്യം.
തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനും മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള സഹായം എന്ന നിലയിലാണ് പദ്ധതി വിഫുലീകരിക്കുന്നതെന്നാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ അവകാശവാദം. 20-25 വയസ്സിനിടയില്‍ പ്രായമുള്ള, സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ജോലി ചെയ്യാത്ത, സ്വന്തമായി സ്വയം തൊഴില്‍ ഇല്ലാത്ത, നിലവില്‍ ജോലി അന്വേഷിക്കുന്ന ബിരുദധാരികള്‍ക്കാണ് സഹായം ലഭിക്കുക.
by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: ഫോബ്സിന്റെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മുന്നിലേത് വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി. 548ാം സ്ഥാനത്താണ് അദ്ദേഹം. ഏഴ് ബില്യണ്‍ ഡോളറാണ് ആകെ സമ്പാദ്യം. 19 മില്യണ്‍ ഡോളറിന്റെ വര്‍ധനവ് അദ്ദേഹത്തെ വീണ്ടും ഒന്നാമതാക്കി.
763ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസ് (5.3 ബില്യണ്‍ ഡോളര്‍) രണ്ടാമതും, 1021ാം സ്ഥാനത്തുള്ള രവിപിള്ള (3.9 ബില്യണ്‍ ഡോളര്‍) മൂന്നാമതുമാണ്. ലോകതലത്തില്‍ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് (480 ബില്യണ്‍ ഡോളര്‍) ഒന്നാമതെത്തി. ലാറി എലിസണ്‍ (362.5 ബില്യണ്‍ ഡോളര്‍) രണ്ടാമതും.
ഇന്ത്യയിലെ പട്ടികയില്‍ 105.8 ബില്യണ്‍ ഡോളറുമായി മുകേഷ് അംബാനിയാണ് ഒന്നാമത്. 676 മില്യണ്‍ ഡോളറിന്റെ വര്‍ധനവ് അദ്ദേഹത്തിന്റെ ആസ്തിയില്‍ രേഖപ്പെടുത്തി. ഗൗതം അദാനി 64.3 ബില്യണ്‍ ഡോളറുമായി 29ാം സ്ഥാനത്താണ്.
Recent Comments