തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്ത് ഏഴാം ക്ലാസുകാരന്‍; കയര്‍ കുരുങ്ങി മരണത്തോട് മല്ലിടുമ്പോഴും അഭിനയമെന്ന് കൂട്ടുകാര്‍ കരുതി

തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്ത് ഏഴാം ക്ലാസുകാരന്‍; കയര്‍ കുരുങ്ങി മരണത്തോട് മല്ലിടുമ്പോഴും അഭിനയമെന്ന് കൂട്ടുകാര്‍ കരുതി

തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മൊറേനയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

കരണ്‍ പാര്‍മര്‍ എന്ന ഏഴാംക്ലാസുകാരാണ് റീല്‍ ചിത്രീകരിക്കുന്നതിനിടെ ദാരുണാന്ത്യമുണ്ടായത്. ശനിയാഴ്ച മൊറേനയിലെ അംബാ ടൌണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കളിക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്യുന്നതായുള്ള വീഡിയോ തമാശയ്ക്ക് ചിത്രീകരിക്കാന്‍ കുട്ടികള്‍ തീരുമാനിക്കുന്നത്. മരത്തില്‍ കയര്‍ കെട്ടി ക. ഒപ്പമുണ്ടായിരുന്നവര്‍ അത് ചിത്രീകരിക്കുകയും ചെയ്തു. കയര്‍മുറുകി മരണത്തോട് മല്ലടിക്കുമ്പോഴും അതും അഭിനയമെന്ന് കരുതി കൂട്ടുകാര്‍ പ്രോത്സാഹിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ബോധമറ്റ് വീണ കുട്ടിയെ വിവരമറിഞ്ഞെത്തിയ മുതിര്‍ന്നവരാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.

യൂത്ത് കോൺഗ്രസ് ഉമ്മൻ ചാണ്ടി പുരസ്കാരം ഡോ.മൻമോഹൻ സിങ്ങിന്

യൂത്ത് കോൺഗ്രസ് ഉമ്മൻ ചാണ്ടി പുരസ്കാരം ഡോ.മൻമോഹൻ സിങ്ങിന്

പൊതുരംഗത്തെ പ്രവർത്തന മികവിനു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്. രണ്ടു ലക്ഷം രൂപയാണ് പുരസ്കാരത്തുക. അനാരോഗ്യത്തെ തുടർന്നു കേളത്തിലെത്താൻ കഴിയില്ലെന്നതിനാൽ ഡോ.മൻമോഹൻ സിങ്ങിനു ഡൽഹിയിലെ വസതിയിലെത്തി പുരസ്കാരം സമർപ്പിക്കും.

സാമ്പത്തിക ഉദാരവൽകരണ നയങ്ങളിലൂടെ രാജ്യത്തെ പുരോഗതിയുടെ പാതയിൽ മുന്നേറാൻ ധനമന്ത്രിയെന്ന നിലയിൽ നൽകിയ സേവനങ്ങളും പ്രധാനമന്ത്രിയെന്ന നിലയിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളും പരിഗണിച്ചാണു പുരസ്കാരം നൽകുന്നതെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.

അഞ്ച് ഡോറുള്ള മോഡല്‍, ഥാര്‍ റോക്‌സ് ഓഗസ്റ്റ് 15ന് വിപണിയില്‍; നിരവധി ഫീച്ചറുകള്‍

അഞ്ച് ഡോറുള്ള മോഡല്‍, ഥാര്‍ റോക്‌സ് ഓഗസ്റ്റ് 15ന് വിപണിയില്‍; നിരവധി ഫീച്ചറുകള്‍

ഡല്‍ഹി: വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഥാര്‍ മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് ഓഗസ്റ്റ് 15ന് ലോഞ്ച് ചെയ്യും. അഞ്ച് ഡോറുള്ള മോഡലിന് ഥാര്‍ റോക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. അത്യാധുനിന ഫീച്ചറുകളോടെയാണ് എസ് യുവി വിപണിയിലെത്തുക എന്ന് കമ്പനി അറിയിച്ചു.

മുന്‍വശത്ത്, വ്യത്യസ്തമായ ഗ്രില്ലും ഹെഡ്ലാമ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ലൈറ്റുകള്‍ക്ക് ഒരേ വൃത്താകൃതിയിലുള്ള ഡിസൈന്‍ ആണെങ്കിലും ഉള്ളില്‍ എല്‍ഇഡി ഡിആര്‍എല്‍ ഉള്‍പ്പെടെ എല്ലാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്‍ഇഡി ഫോഗ് ലാമ്പുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ബമ്പറുകളാണ് താഴെ. അലോയ് വീലുകള്‍ക്ക് ഒരു പുതിയ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. പിന്‍ഭാഗത്ത്, ചെറുതും ലംബവുമായ ടെയില്‍ ലാമ്പുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, XUV700ലെ പോലെയുള്ള സ്റ്റിയറിംഗ് വീല്‍ എന്നി പുതിയ സവിശേഷതകള്‍ ഇതില്‍ സജ്ജീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പനോരമിക് സണ്‍റൂഫ്, ലെവല്‍-2 ADAS, 360ഡിഗ്രി കാമറ സജ്ജീകരണം എന്നിവയും ഇതില്‍ ഫീച്ചറുകളായി വരാന്‍ സാധ്യതയുണ്ട്.

ScorpioNല്‍ നിന്നുള്ള 2.2-ലിറ്റര്‍ ഡീസല്‍, 2.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് പുതിയ എസ് യുവിക്ക് കരുത്ത് പകരുക. ഈ എന്‍ജിനുകള്‍ റോക്സിന്റെ 4X4 വേരിയന്റുകളോടൊപ്പം വാഗ്ദാനം ചെയ്‌തേക്കാം. 17 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാര്‍ക്ക് ലിസ്റ്റ് എൻടിഎ പ്രസിദ്ധീകരിച്ചു

നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാര്‍ക്ക് ലിസ്റ്റ് എൻടിഎ പ്രസിദ്ധീകരിച്ചു

ദില്ലി: നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻറർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറക്കിയത്. 12 മണിക്ക് മുൻപ് എൻ ടി എ വെബ് സെറ്റിൽ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇത് എൻടിഎ പാലിച്ചു. അതേസമയം ചോർച്ച കേസിൽ റാഞ്ചിയിൽ നിന്ന് ഒരു മെഡിക്കൽ വിദ്യാർത്ഥിനി കൂടി അറസ്റ്റിലായി. ഇതുവരെ അറസ്റ്റിലായ മെഡിക്കൽ വിദ്യാർത്ഥികൾ ചോദ്യപേപ്പർ ചോർത്തുന്ന സോൾവർ ഗ്യാങ്ങിൽ ഉൾപ്പെട്ടവരാണെന്നാണ് സിബിഐ പറഞ്ഞു.

ഓരോ സെൻററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കിട്ടിയ മാർക്ക് എത്രയെന്ന പട്ടിക എൻടിഎ നൽകുന്നില്ലെന്ന് ഹർജിക്കാർ ഇന്നലെ പരാതിപ്പെട്ടതോടെയാണ് സുപ്രീം കോടതി മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടത്. പുറത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റിൽ വിദ്യാർത്ഥികളുടെ റോൾ നമ്പർ മറച്ചിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. ഇത് പാലിച്ചാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എൻടിഎ ഈ വിശദാംശങ്ങൾ പുറത്തുവിടുന്നതോടെ അസാധാരണമായി ഏതെങ്കിലും ഏതെങ്കിലും നഗരത്തിലോ സെന്റുകളിലോ നടന്നോ എന്ന് പരിശോധിക്കാനാകും. ഓരോ സെൻററിലും ഉയർന്ന മാർക്ക് കിട്ടിയവർ എത്രയെന്നും വ്യക്തമാകും.

റീൽ ചിത്രീകരിക്കാൻ ശ്രമം; 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി മരിച്ചു

റീൽ ചിത്രീകരിക്കാൻ ശ്രമം; 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി മരിച്ചു

റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്.

യുവതി ഈ മാസം 16നാണ് പ്രശസ്തമായ കുംഭെ വെള്ളച്ചാട്ടം കാണുന്നതിനായി യാത്ര തിരിച്ചത്. സുഹൃത്തുക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി വെള്ളച്ചാട്ടത്തിന് സമീപമുള്ള മലയിടുക്കിലേക്ക് വഴുതി വീഴുകയായിരുന്നുവെന്ന് മാങ്കോണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

300 അടിയിലധികം താഴ്ചയിലേക്കാണ് യുവതി വീണത്. കോസ്റ്റ്ഗാർഡ് ഉൾപ്പെടയുള്ള രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ രക്ഷാദൗത്യം ദുഷ്കരമാക്കി. ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവതിയെ പുറത്തെത്തിക്കാനായത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ മനഗാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുജറാത്തിൽ ​പടർന്നുപിടിച്ച് ചന്ദിപുര വൈറസ്; രണ്ട് കുട്ടികൾ കൂടി മരിച്ചു

ഗുജറാത്തിൽ ​പടർന്നുപിടിച്ച് ചന്ദിപുര വൈറസ്; രണ്ട് കുട്ടികൾ കൂടി മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധയെ തുടർന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ അറിയിച്ചു. ആകെ 15 പേർക്കാണ് രോ​ഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. സബർകാന്ത ജില്ലയിൽ നിന്നുള്ളവരാണ് രോ​ഗബാധിതരില്‍ നാലു കുട്ടികൾ. ബാക്കിയുള്ളവർ മഹിസാ​ഗർ, ഖേഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

രണ്ടു കുട്ടികൾ രാജസ്ഥാനിൽ നിന്നും ഒരാൾ മധ്യപ്രദേശിൽ നിന്നുമുള്ളതാണ്. ഇവർക്കും ​ഗുജറാത്തിൽ തന്നെയാണ് ചികിത്സ നൽകുന്നതെന്ന് ​ഋഷികേശ് പട്ടേൽ പറഞ്ഞു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.

രോ​ഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കടുത്ത ജാ​ഗ്രത പുലർത്താൻ ആരോ​ഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചന്ദിപുര വൈറസിനു സമാനമായ രോ​ഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രസ്തുതരോ​ഗമായി തന്നെ പരി​ഗണിച്ച് ചികിത്സ നൽകണമെന്ന് കമ്മ്യൂണിറ്റി സെന്ററുകൾക്കും പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങൾക്കും ജില്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഈ രോ​ഗം ബാധിച്ചാൽ മരണനിരക്ക് കൂടുതലാണെന്നും ചികിത്സ വൈകിയാൽ ആരോ​ഗ്യം വഷളാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സബർകാന്തയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലാണ് ആദ്യത്തെ നാലു കേസുകൾ റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിക്കാനായി രോഗികളുടെ രക്തസാംപിളുകൾ പുന്നെ ആസ്ഥാനമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചിരിക്കുകയാണ്.

എന്താണ് ചന്ദിപുര വൈറസ്?

റാബ്ഡോവിറിഡേ വിഭാ​ഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതു മാസം മുതൽ 14 വയസു വരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ചന്ദിപുര വൈറസ് ബാധിക്കുന്നത്.

കൊതുകുജന്യരോ​ഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോ​ഗം
വ്യാപിക്കാം. പൊതുവേ മഴക്കാലത്താണ് രോ​ഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.

രോ​ഗം ​ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എൻസെഫലൈറ്റിസിനും കാരണമാകും. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാമെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്. എൻസെഫലൈറ്റിസ് ബാധിക്കുന്നതോടെ രോ​ഗംകൂടുതൽ വഷളാവുകയും മരണസാധ്യത കൂടുകയും ചെയ്യും.