by liji HP News | Jul 17, 2024 | Latest News, ദേശീയ വാർത്ത
ദുബൈ: സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തികളെയോ, സ്ഥാപനങ്ങളെയോക്കുറിച്ച് നെഗറ്റീവ് റിവ്യു ഇടുന്നവര്‍ ശ്രദ്ധിക്കുക. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയാണ്.
ഗൂഗിളില്‍ നെഗറ്റീവായി എഴുതുകയോ, സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തികളെയോ, സ്ഥാപനങ്ങളെയോക്കുറിച്ച് നെഗറ്റീവ് കമന്റുകളോ, മെസേജുകളോ, വിഡിയോകളോ പങ്കുവെക്കുകയോ ചെയ്യുന്നവരേയാണ് 20,000 ദിര്‍ഹംവരെയുള്ള കനത്ത പിഴ കാത്തിരിക്കുന്നത്.
നാട്ടിലെപ്പോലെ എന്തിനും ഏതിനും നെഗറ്റിവ് കമന്റുമായി വന്ന് പണി വാങ്ങരുതെന്നാണ് യു എ ഇയിലെ നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉപദേശിക്കുന്നത്. താന്‍ ചികിത്സ തേടിയ ആശുപത്രിയെക്കുറിച്ച് അവിടുത്തെ സര്‍വിസ് മോശമാണെന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി അറിയില്ലെന്നുമെല്ലാം ഘോരഘോരം വിമര്‍ശിച്ച ഒരു വനിതക്ക് കനത്ത പിഴയാണ് സ്ഥാപനം നല്‍കിയ കേസില്‍ ദുബൈ കോടതി വിധിച്ചത്. ഇതിന് സമാനമായ നിരവധി കേസുകളാണ് കോടതികളില്‍ എത്തുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഇത്തരം പ്രവണതകള്‍ക്കെതിരേ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
by Midhun HP News | Jul 16, 2024 | Latest News, ദേശീയ വാർത്ത
കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഡോഡയിലെ വനമേഖലയിൽ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം സേനയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയ ജമ്മു പൊലീസും സൈന്യവും ചേര്‍ന്ന സംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. ഭീകരർക്കായി പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
by Midhun HP News | Jul 15, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സര്‍വീസുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി. അഞ്ചു രൂപയില്‍നിന്ന് ആറു രൂപയായാണ് വര്‍ധന. രാജ്യത്ത് ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു.
ഡെലിവറി ഫീക്കും ജിഎസ്ടിക്കും പുറമേയാണ് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ ഈടാക്കാന്‍ തുടങ്ങിയത്. രണ്ടു രൂപയില്‍ തുടങ്ങിയ ഫീ പിന്നീട് മൂന്നായി ഉയര്‍ത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇത് അഞ്ചു രൂപയായി വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഡല്‍ഹിയിലും ബംഗളൂരുവിലും ഈടാക്കുന്ന പ്ലാറ്റ് ഫോം ഫീ മറ്റ് നഗരങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. അധിക ചെലവ് കണ്ടെത്തുന്നതിനാണ് ഇതെന്ന് കമ്പനി പറയുന്നു.
by Midhun HP News | Jul 13, 2024 | Latest News, ദേശീയ വാർത്ത
കൊച്ചി: തിമിംഗല ഛര്‍ദി (ആംബർഗ്രിസ്) പിടികൂടിയ കേസിൽ ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയിൽ. കോൺഗ്രസ് എംപി മുഹമ്മദ് ഹംദുള്ള സയീദിന്റെ അടുത്ത ബന്ധു മുഹമ്മദ് ഇഷാഖ് (31) ആണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച പിടിയിലായത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് പൊലീസുകാരായ മുഹമ്മദ് നൗഷാദ് ഖാൻ, ബി.എം ജാഫർ എന്നിവരും പിടിയിലായിരുന്നു. കടവന്ത്ര പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിന്നാണ് കഴിഞ്ഞ ദിവസം തിമിംഗല ഛർദി പിടികൂടിയത്. മുഹമ്മദ് ഇഷാഖ് ഒരാളെ ഏൽപ്പിക്കാൻ ആണെന്ന് പറഞ്ഞ് ഒരു കവർ നൽകിയിരുന്നെന്നും ഇതിൽ തിമിംഗല ഛർദിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. വെള്ളിയാഴ്ച പാക്കറ്റ് വാങ്ങാൻ ഒരാൾ വരുമെന്നും അയാൾക്ക് കൈമാറണമെന്നും മാത്രമാണ് ഇഷാഖ് നിർദേശം നൽകിയിരുന്നതെന്നും ഇവർ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.
ലക്ഷദ്വീപ് തീരത്തു നിന്നാണ് തിമിംഗല ഛർദി ലഭിച്ചതെന്നും എറണാകുളത്തുള്ള വ്യക്തിക്ക് വിൽക്കാൻ കൊണ്ടുവന്നതാണെന്നും ചോദ്യം ചെയ്യലിൽ ഇഷാഖ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഉന്നർ ഉൾപ്പെടെ നിരവധി പേർ സംഘത്തിലുള്ളതായി പൊലീസ് സംശയിക്കുന്നു. അറേബ്യൻ സുഗന്ധ നിർമ്മാണത്തിലെ അമൂല്യമായ അസംസ്കൃത വസ്തുവാണ് ആംബർഗ്രിസ്. സുഗന്ധം ദീർഘനേരം നിലനിൽക്കാനാണ് ഇത് ഉപയോഗിക്കുന്നത്. വംശനാശം നേരിടുന്ന എണ്ണ തിമിംഗല (സ്പേം വെയ്‌ൽ) ത്തിൽ നിന്നാണ് ഇത് ലഭിക്കുന്നത്. കണ്ടെയ്നർ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ, നാളെയോ ആയി സാൻ ഫർണാണ്ടോ തീരം വിടും. 15ന് ആണ് സാൻ ഫർണാണ്ടോയുടെ കൊളംബോ തീരത്തെ ബർത്തിങ് നിശ്ചയിച്ചിരുന്നത്. കപ്പൽ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തുമെന്നാണ് സൂചന. ഇവ കൂടി എത്തുന്നതോടെ ട്രാൻസ്‌ഷിപ്പ്‌മെന്റുമാകും.

by Midhun HP News | Jul 12, 2024 | Latest News, ദേശീയ വാർത്ത
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveer Vayu Intake 02/2025) സിലക്‌ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. ജൂലൈ 8 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല.
വിദ്യാഭ്യാസ യോഗ്യത
സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമൊബീൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം.
അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാത്‌സ് പഠിച്ച്). ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം.
സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം സയൻസ് പഠിച്ചവർക്ക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്ക് സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.
ശാരീരിക യോഗ്യത
ഉയരം: പുരുഷന്മാർക്ക്: കുറഞ്ഞത് 152.5 സെ.മീ; സ്ത്രീകൾക്ക്: 152 സെ.മി.
തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.
കാഴ്ചശക്തി വിവരങ്ങൾ വെബ്സൈറ്റിൽ.
ശാരീരികക്ഷമത: പുരുഷൻ: 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ് അപ്, 10 സിറ്റ് അപ്, 20 സ്ക്വാട്സ് എന്നിവ പൂർത്തിയാക്കണം; സ്ത്രീ: 8 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, നിശ്ചിത സമയത്തിനുള്ളിൽ 10 സിറ്റ് അപ്, 15 സ്ക്വാട്സ് എന്നിവ പൂർത്തിയാക്കണം.
പ്രായം: 2004 ജൂലൈ 3നും 2008 ജനുവരി 3നും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.
ഫീസ്: 550. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഫീസടയ്ക്കാം.
തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന എന്നിവയും വൈദ്യപരിശോധനയും ഉണ്ടാകും. ഒക്ടോബർ 18 മുതൽ ആയിരിക്കും ഓൺലൈൻ പരീക്ഷ. വിശദമായ വിജ്ഞാപനം https://Agnipathvayu.cdac.in, https://careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. സഹായത്തിനായി 91884 31093 എന്ന നമ്പറിലും ബന്ധപ്പെടാം.
by Midhun HP News | Jul 11, 2024 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡ്യൂട്ടി സമയത്ത് ഫോണില്‍ കാന്‍ഡി ക്രഷ് കളിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികനെ സസ്‌പെന്‍ഡ് ചെയ്തു. ഡ്യൂട്ടി സമയത്ത് രണ്ടുമണിക്കൂര്‍ നേരം കാന്‍ഡി ക്രഷ് കളിക്കാന്‍ അധ്യാപകന്‍ സമയം ചെലവഴിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യുപിയിലെ സാമ്പലിലാണ് സംഭവം. ജില്ലാ കലക്ടര്‍ രാജേന്ദ്ര പന്‍സിയ സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ് അധ്യാപകനെ കയ്യോടെ പൊക്കിയത്. പരിശോധനയില്‍ വിദ്യാര്‍ഥികളുടെ കോപ്പികളില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപകന്‍ മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞത്.
‘അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ് വര്‍ക്കുകളും ഗൃഹപാഠങ്ങളും പരിശോധിച്ച് അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ വേണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒരു പ്രശ്‌നമല്ല. എന്നാല്‍ സ്‌കൂള്‍ സമയങ്ങളില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അവ ഉപയോഗിക്കുന്നത് ശരിയല്ല’- കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രിയം ഗോയലിന്റെ ഫോണ്‍ ആണ് ജില്ലാ കലക്ടര്‍ പരിശോധിച്ചത്. പരിശോധനയില്‍ അഞ്ചര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഡ്യൂട്ടി സമയത്ത് രണ്ടു മണിക്കൂറോളം നേരവും അധ്യാപകന്‍ കാന്‍ഡി ക്രഷ് കളിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഫോണില്‍ 26 മിനിറ്റ് സംസാരിക്കുകയും 30 മിനിറ്റ് നേരം സോഷ്യല്‍മീഡിയ ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്തതായും കണ്ടെത്തി. വിഷയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് ടീച്ചറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

Recent Comments