by Midhun HP News | Feb 13, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) ഫലം പുറത്തുവിട്ടത്. വിദ്യാഥികള്‍ക്ക് JEE Mains i.e. jeemain.nta.nic.in. എന്ന വെബ്‌സൈറ്റില്‍ കയറി ഫലം അറിയാം. 23 പേര്‍ക്ക് പെര്‍ഫെക്ട് 100 ലഭിച്ചതായി എന്‍ടിഎ അറിയിച്ചു.
ജനുവരി 27, 29, 30, 31, ഫെബ്രുവരി 1 തീയതികളിലാണ് പേപ്പര്‍ 1 പരീക്ഷയും ജനുവരി 24 ന് പേപ്പര്‍ 2 പരീക്ഷയും നടന്നത്. ഈ വര്‍ഷം ആകെ 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ ജെഇഇ മെയിന്‍സിന്റെ രണ്ട് പേപ്പറുകള്‍ക്കും രജിസ്റ്റര്‍ ചെയ്തു അതില്‍ 11.70 ലക്ഷം പേര്‍ പരീക്ഷ എഴുതി. ജെഇഇ മെയിന്‍ പരീക്ഷകള്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥിക്ക് 2024 ഏപ്രിലില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാന്‍ സാധ്യതയുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.
by Midhun HP News | Feb 13, 2024 | Latest News, കേരളം, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക് യാത്ര തിരിച്ചു. വൈകീട്ട് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന അഹ്‌ലന്‍ മോദി എന്ന സ്വീകരണ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. യാത്ര പുറപ്പെടുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറിന്റെ നേതൃത്വത്തെ പുകഴ്ത്തി.
ഖത്തര്‍ വന്‍ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് മോദി പറഞ്ഞു. അബുദാബി പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തും. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹാര്‍ദ്ദം ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ചയിലുണ്ടാകുമെന്ന് മോദി പറഞ്ഞു.
തുടര്‍ന്ന് ദുബായിലേക്ക് പോകും. അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും. രണ്ടു രാജ്യങ്ങളുടേയും സഹിഷ്ണുതയുടേയും മൂല്യങ്ങളുടേയും തെളിവാണിതെന്ന് മോദി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഖത്തറും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി അടക്കം എട്ടു മുന്‍ നാവിക ഉദ്യോഗസ്ഥരെ ഖത്തര്‍ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ഇതില്‍ ഇന്ത്യയുടെ നന്ദി പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ നേരിട്ട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
by Midhun HP News | Feb 13, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസില്‍ കേരളവും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടേ എന്ന് സുപ്രീംകോടതി. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. രണ്ടു മണിക്ക് നിലപാട് അറിയിക്കണമെന്ന് കോടതി ഇരുകൂട്ടർക്കും നിര്‍ദേശം നല്‍കി.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാവിലെ കോടതി ആരംഭിച്ചപ്പോള്‍ തന്നെ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ കേസ് കോടതിയില്‍ മെന്‍ഷന്‍ ചെയ്യുകയായിരുന്നു.
ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള നയപരമായ വിഷയമാണ്. കേരളത്തിനു വേണ്ടി മാത്രമായി തീരുമാനമെടുക്കാനാകില്ല. മറ്റു സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്നതാണ്. അതിനാല്‍ ചര്‍ച്ചയിലൂടെ വിഷയം പരിഹരിച്ചുകൂടേയെന്ന് കോടതി ആരാഞ്ഞു. സംസ്ഥാന ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രധനമന്ത്രിയും ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കൂടേ. വിഷയത്തില്‍ കോടതി ഇടപെടൽ അവസാനം മതിയെന്നും കോടതി നിരീക്ഷിച്ചു.
by Midhun HP News | Feb 13, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യതലസ്ഥാനത്തെ നിശ്ചലമാക്കി കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് തുടങ്ങി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ഭാഗത്തു നിന്നുള്ള നൂറുകണക്കിന് കര്‍ഷകരാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക് നീങ്ങുന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിയമവിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങിയത്.
സമരക്കാര്‍ പഞ്ചാബ് അതിര്‍ത്തി കടന്നു. കര്‍ഷകരെ പൊലീസ് തടഞ്ഞില്ല. ദിവസങ്ങളോളം താമസിക്കാനുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് കര്‍ഷകര്‍ ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. സമരക്കാരെ തടയാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. അതിര്‍ത്തികളില്‍ നൂറു കണക്കിന് പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു.
റോഡുകളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും നിരത്തിയിട്ടുണ്ട്. സിംഘു, തിക്രി, ഗാസിപൂര്‍, നോയിഡ തുടങ്ങിയ അതിര്‍ത്തികളിലെല്ലാം നിരവധി ബാരിക്കേഡുകളാണ് കര്‍ഷകരെ തടയാനായി നിരത്തിയിട്ടുള്ളത്. അതിനിടെ പഞ്ചാബ്- ഹരിയാന ശംഭു അതിര്‍ത്തിയില്‍ സമരക്കാരെ പൊലീസ് തടഞ്ഞു. സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കര്‍ഷകസംഘടനകളുടെ ഡൽഹി വളയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബാവനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ തള്ളി.കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണ്. സമാധാനപരമായി പ്രതിഷേധം നടത്തുന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗഹ്‌ലോത് വ്യക്തമാക്കി.
by Midhun HP News | Feb 13, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. ഇന്ന് രാവിലെ പത്ത് മണിക്ക് മാർച്ച് തുടങ്ങും. കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരം തുടരുമെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. താങ്ങു വില അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. താങ്ങുവില നിയമപരമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
സംയുക്ത കിസാൻ മോർച്ചയടക്കം 200ഓളം കർഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ എപ്പോൾ വിളിച്ചാലും ചർച്ചയ്ക്ക് തയ്യാറാണെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. വിഷയം ചർച്ചയിലൂടെ തീർക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് സർക്കാർ നിലപാട്.
മാർച്ചിനെ നേരിടാൻ ഹരിയാന- ഡൽഹി അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് നിരോധനവുമുണ്ട്. പഞ്ചാബിൽ നിന്നു ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികൾ പൊലീസ് ബാരിക്കേഡും കോൺക്രീറ്റ് ബ്ലോക്കുകളും വച്ച് അടച്ചിട്ടുണ്ട്.
13നാണ് സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പഞ്ചാബിൽ നിന്നു കർഷകരുടെ ട്രാക്ടർ മാർച്ച് തുടങ്ങും. 20,000ത്തോളം കർഷകർ രണ്ടായിരം ട്രാക്റ്ററുകളിലായി ഡൽഹിയിലേക്ക് മാർച്ച് നടത്തി എത്തുമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കും.
by Midhun HP News | Feb 12, 2024 | Latest News, ദേശീയ വാർത്ത
ദുബായ്: യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു.
സ്വകാര്യ കമ്പനികളടക്കം വര്‍ക് ഫ്രം ഹോമിന് നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വിദൂര പഠനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്നലെ തന്നെ അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
Recent Comments