ലൗ ജിഹാദ് ആരോപിച്ച് മലയാളി യുവാവിനും യുവതിക്കും നേരെ സദാചാര ഗുണ്ടായിസം; നാലുപേര്‍ കസ്റ്റഡിയില്‍

ലൗ ജിഹാദ് ആരോപിച്ച് മലയാളി യുവാവിനും യുവതിക്കും നേരെ സദാചാര ഗുണ്ടായിസം; നാലുപേര്‍ കസ്റ്റഡിയില്‍

മംഗളൂരു: മംഗളൂരുവില്‍ വീണ്ടും സദാചാര ഗുണ്ടായിസം. ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിക്കും മലയാളി യുവാവിനും നേരെ തീവ്ര ഹിന്ദുസംഘടനാപ്രവര്‍ത്തകര്‍ ആക്രമണം നടത്തി. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മംഗലാപുരത്തെ പനമ്പൂര്‍ ബീച്ചില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബീച്ചിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെയും യുവാവിനെയും കാവി ഷാളിട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. യുവാവ് മുസ്ലീമാണെന്നും ലൗ ജിഹാദാണെന്നും ആരോപിച്ചായിരുന്നു ആക്രമണം.

ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ അക്രമികള്‍ യുവാവിനെയും യുവതിയെയും കയ്യേറ്റം ചെയ്തയായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇടപെട്ട പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതില്‍ മൂന്ന് പേര്‍ രാമസേന എന്ന തീവ്ര ഹിന്ദുസംഘടനയിലെ അംഗങ്ങളാണ്. സംഭവത്തെത്തുടര്‍ന്ന് പനമ്പൂര്‍ ബീച്ചില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 6 മരണം; നിരവധി പേർക്ക് പരിക്ക്

മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 6 മരണം; നിരവധി പേർക്ക് പരിക്ക്

മധ്യപ്രദേശിലെ ഹാർദയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. സ്‌ഫോടനത്തിൽ 6 മരണം, 59 പേർക്ക് പരിക്കേറ്റു. ഒന്നിന് പുറകെ ഒന്നായി നിരവധി സ്ഫോടനങ്ങൾ സംഭവിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി വരികയാണ്.

70 ആംബുലൻസുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും ജീവനക്കാരും സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് യോഗം വിളിച്ചു. കൂടാതെ മന്ത്രി ഉദയ് പ്രതാപിനോട് എത്രയും വേഗം സംഭവസ്ഥലത്തേക്ക് പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ ; എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ്

ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ ; എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ്

ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് കരട് ബില്‍ അവതരിപ്പിച്ചത്. ബില്ലിനോട് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഏകീകൃത ബില്‍ അവതരണത്തിനും അതിന്മേലുള്ള ചര്‍ച്ചകള്‍ക്കുമായി അഞ്ചു ദിവസത്തെ നിയമസഭാ സമ്മേളനമാണ് വിളിച്ചു ചേര്‍ത്തത്.

ഏകീകൃത സിവില്‍ കോഡ് ബില്ലിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബിജെപി, പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എയും പ്രതിപക്ഷ നേതാവുമായ യശ്പാല്‍ ആര്യ പറഞ്ഞു.

രാവിലെ ഭരണഘടനയുടെ വലിയ കോപ്പി കയ്യില്‍ പിടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിയമസഭയിലെത്തിയത്. കോണ്‍ഗ്രസ് നിയമസഭ നടപടികളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി കരട് ബില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം, വന്ദേമാതരം വിളികള്‍ മുഴക്കി.

ദേവഭൂമി ഉത്തരാഖണ്ഡിലെ പൗരന്മാര്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ്, അതിന്റെ വ്യവസ്ഥകള്‍ പഠിക്കാന്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു.

നിയമനിര്‍മ്മാണ പാരമ്പര്യങ്ങള്‍ ലംഘിച്ച് ചര്‍ച്ചയില്ലാതെ ബില്‍ പാസ്സാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് യശ്പാല്‍ ആര്യ കുറ്റപ്പെടുത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് ബില്‍ പഠിക്കാന്‍ മതിയായ സമയം ഉറപ്പാക്കുമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും; ബില്‍ ഇന്ന് ലോക്‌സഭയില്‍

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും; ബില്‍ ഇന്ന് ലോക്‌സഭയില്‍

ഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ ഇന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ അവതരിപ്പിക്കും. മത്സരപ്പരീക്ഷയിലെ ക്രമക്കേടിന് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു കോടി രൂപ പിഴയും നിര്‍ദേശിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. പരമാവധി അഞ്ചുവര്‍ഷം വരെ. സംഘടിത കുറ്റകൃത്യത്തിനാണ് പത്തുവര്‍ഷം വരെ തടവുശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

യുപിഎസ് സി, എസ്എസ് സി, റെയില്‍വേ, നീറ്റ്, ജെഇഇ, തുടങ്ങിയ മത്സരപ്പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുക ലക്ഷ്യമിട്ടാണ് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍. സര്‍വീസ് പ്രൊവൈഡര്‍ സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതില്‍ നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കും. കുറ്റം ചെയ്തിട്ടുണ്ട് എന്ന് അന്വേഷണസംഘം തെളിയിക്കുന്ന പക്ഷമാണ് കടുത്ത നടപടി.

ബില്‍ അനുസരിച്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അല്ലെങ്കില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറാനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും ബില്ലില്‍ പറയുന്നു.

വമ്പൻ ഓഫറുമായി എയർ ഇന്ത്യ; നിങ്ങൾക്കും സ്വന്തമാക്കാം 1,799 രൂപയ്ക്ക് വിമാന ടിക്കറ്റ്

വമ്പൻ ഓഫറുമായി എയർ ഇന്ത്യ; നിങ്ങൾക്കും സ്വന്തമാക്കാം 1,799 രൂപയ്ക്ക് വിമാന ടിക്കറ്റ്

വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. മസ്‌തേ വേൾഡ് സെയിൽ എന്ന പേരിട്ട് ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് നിരക്ക് കുറച്ചാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറിൽ, ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകൾ വെറും 1,799 രൂപ മുതൽ ലഭിക്കും.ഈ ഓഫർ വെറും നാല് ദിവസത്തേക്ക് മാത്രമേ ലഭ്യമാകു. ഫെബ്രുവരി 2 മുതൽ തുടങ്ങിയ ഓഫർ ഫെബ്രുവരി 5 വരെ മാത്രമേ ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഉപഭോക്താക്കൾക്ക് 2024 ഫെബ്രുവരി 2 മുതൽ സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും.

എയർലൈൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ ഫ്ലൈറ്റിലെ ആഭ്യന്തര വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകൾ 1,799 രൂപയിൽ നിന്ന് ആരംഭിക്കുന്നു. അതേസമയം, ബിസിനസ് ക്ലാസ് നിരക്ക് 10,899 രൂപയാണ്. അതുപോലെ, അന്താരാഷ്ട്ര വിമാനങ്ങളിൽ ഇക്കണോമി ക്ലാസ് നിരക്ക് 10,899 രൂപയാണ്. ഈ വിൽപ്പനയിലെ ഇക്കോണമി നിരക്ക് 3,899 രൂപ മുതലാണ്.

ചില ലക്ഷ്യസ്ഥാനങ്ങളിൽ ഇക്കണോമി ക്ലാസ് നിരക്കും 9,600 രൂപയാണ്.എയർ ഇന്ത്യ എയർലൈൻ പറയുന്നതനുസരിച്ച്, അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗൾഫ്, മിഡിൽ ഈസ്റ്റ്, ഏഷ്യാ പസഫിക്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഈ വിൽപ്പനയ്ക്ക് കീഴിൽ ബുക്ക് ചെയ്യാൻ കഴിയുക. എക്‌സിക്യൂട്ടീവ്, പ്രീമിയം ഇക്കോണമി ക്ലാസുകൾക്ക് പ്രത്യേക നിരക്കുകളും എയർലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.

റോഡിന് വീതി കൂട്ടാന്‍ സ്വന്തം വീട് പൊളിച്ച്‌ നൽകി ബിജെപി എംഎല്‍എ

റോഡിന് വീതി കൂട്ടാന്‍ സ്വന്തം വീട് പൊളിച്ച്‌ നൽകി ബിജെപി എംഎല്‍എ

ഹൈദരാബാദിൽ റോഡ് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിച്ചുമാറ്റാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്ത് ബിജെപി എംഎല്‍എ രമണ റെഡ്ഡി. തെലങ്കാനയിലെ കാമറെഡ്ഡി മണ്ഡലത്തിലെ എംഎല്‍എയാണ് രമണ റെഡ്ഡി.

റോഡിന് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിക്കാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്യുകയാണ് രമണ റെഡ്ഡി. “എന്റെ വീട് ഇടിച്ചുനിരത്തുന്നത് ഒരു വലിയ ത്യാഗമായി ഞാന്‍ കാണുന്നില്ല. കാമറെഡ്ഡിയിലെ ജനങ്ങളുടെ സൗകര്യത്തിന് വേണ്ടിയാണ് ഞാന്‍ എന്റെ വീട് തകര്‍ത്തത്,”- കെ.വി.രമണ റെഡ്ഡി പറയുന്നു.

കാമറെഡ്ഡിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കുടുംബവീടാണ് സ്വമേധയാ പൊളിച്ചത്. കാമറെഡ്ഡി- അഡ്ലൂർ റോഡിന്റെ വീതി കൂട്ടുന്നതിനായാണ് അ​ദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്.കാമറെഡ്ഡി- അഡ്ലൂർ റോഡിന്റെ വീതി കൂട്ടുന്നതിനായാണ് അ​ദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്. ആറ് കോടി രൂപ വിലമതിക്കുന്ന 1,000 സ്ക്വയർ ഫീറ്റിലുള്ള വീടാണ് പൊളിച്ചുമാറ്റിയത്.

മുനിസിപ്പൽ കമ്മീഷണറും മറ്റ് ഉദ്യോ​ഗസ്ഥരുമായി നിരവധി ചർച്ചകൾ നടത്തിയതിന് ശേഷമാണ് വീട് പൊളിക്കൽ നടപടിയിലേക്ക് കടന്നത്. തന്റെ ഈ തീരുമാനം ത്യാ​ഗമല്ലെന്നും ജനങ്ങളുടെ യാത്രാസൗകര്യം സു​ഗമമാക്കാനാണ് ഇത് ചെയ്തതെന്നും വെങ്കിട്ടരമണ റെഡ്ഡി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.