ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2021-22 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അക്ഷയകേന്ദ്രത്തിൽ നിന്നും ഫെബ്രുവരി 9 മുതൽ 25 വരെ അപേക്ഷിക്കാം.

അപേക്ഷകർ അക്ഷയ സെന്റെർ വഴിയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഫീസ് ഒടുക്കണം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 200 രൂപയും.

ഓൺലൈൻ ആപ്ലിക്കേഷൻ ഫെബ്രുവരി 25ന് മുൻപ് ഫൈനൽ കൺഫർമേഷൻ ചെയ്തിരിക്കണം.

സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും എൽ.ബി.എസ്സ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാ പെൻഷൻ ബാങ്ക് മുഖേന കൈപ്പറ്റുന്ന ബിപിഎൽ ഗുണഭോക്താക്കൾ അനുബന്ധ രേഖകൾ നഗരസഭയിൽ ഹാജരാക്കണം

സാമൂഹ്യ സുരക്ഷാ പെൻഷൻ ബാങ്ക് മുഖേന കൈപ്പറ്റുന്ന ബിപിഎൽ ഗുണഭോക്താക്കൾ അനുബന്ധ രേഖകൾ നഗരസഭയിൽ ഹാജരാക്കണം

ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബിപിഎൽ വിഭാഗം ഗുണഭോക്താക്കളാണ് നഗരസഭയിലെ പെൻഷൻ സെക്ഷനുമായി അടിയന്തരമായി ബന്ധപ്പെടേണ്ടത്. ഗുണഭോക്താവ് ബിപിഎൽ വിഭാഗമാണെന്ന് തെളിയിക്കുന്ന തരത്തിലെ റേഷൻ കാർഡും, ആധാറും നേരിട്ട് സെക്ഷൻ ഓഫീസിലൊ അതാത് വാർഡ് കൗൺസിലർ മുഖേനയൊ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി എസ്. വിശ്വനാഥൻ അറിയിച്ചു.

വയോസേവന അവാർഡിന് അപേക്ഷിക്കാം

വയോസേവന അവാർഡിന് അപേക്ഷിക്കാം

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയിൽ വിവിധ പദ്ധതികളും, പ്രവർത്തനങ്ങളും നടപ്പിലാക്കിവരുന്ന സർക്കാർ/ സർക്കാരിതര വിഭാഗങ്ങൾക്കും, വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരൻമാർക്കും നൽകുന്ന വയോസേവന അവാർഡ് 2021-ന് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 20 വരെ സ്വീകരിക്കും. സാമൂഹ്യ നീതി ഡയറക്ടറേറ്റിലോ ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്കോ അപേക്ഷ നൽകണം. അപേക്ഷാഫോമുകൾ സാമൂഹ്യനീതി വകുപ്പിന്റെ sjd.kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി കാര്യാലയങ്ങളിലും ലഭിക്കും.

ഐ.എച്ച്.ആര്‍.ഡി പരീക്ഷ ജനുവരിയില്‍

ഐ.എച്ച്.ആര്‍.ഡി പരീക്ഷ ജനുവരിയില്‍

ഐ.എച്ച്.ആര്‍.ഡിനടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ്ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് & സെക്യൂരിറ്റി കോഴ്‌സ് (പി.ജി.ഡി.സി.എഫ്) റഗുലര്‍ (2021 സ്‌കീം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി (2020 സ്‌കീം) പരീക്ഷകള്‍ ജനുവരിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക്പഠിക്കുന്ന സെന്ററില്‍ ജനുവരി 11 വരെ ഫൈന്‍ കൂടാതെയും 15 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക്രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷനുള്ള അപേക്ഷാഫോം സെന്ററില്‍ ലഭിക്കും.

വിശദവിവരങ്ങള്‍ക്ക് www.ihrd.ac. in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

തിരുവനന്തപുരം: ഇ-ഗ്രാന്റ്‌സ് മുഖേനയുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അർഹരായ എല്ലാ പട്ടികജാതി വിദ്യാർത്ഥികളും ജനുവരി 10 നുള്ളിൽ ശരിയായ മൊബൈൽ നമ്പർ, അക്കൗണ്ട് വിവരങ്ങൾ എന്നിവ ഇ-ഗ്രാന്റ്‌സ് സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അതാത് സ്ഥാപനങ്ങൾ മുഖേനയും സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ മുഖേനയുമാണ് അപ്‌ഡേഷൻ നടത്തേണ്ടത്. മൊബൈൽ നമ്പർ, അക്കൗണ്ട് വിവരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തി അപ്‌ഡേറ്റ് ചെയ്യുന്നതിന് എല്ലാ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇ-ഗ്രാന്റ്‌സ് സൈറ്റിൽ പ്രിൻസിപ്പൽ ലോഗിനിൽ ഓപ്ഷൻ നൽകിയിട്ടുണ്ട്. സീറോ ബാലൻസ് അക്കൗണ്ട് ഉളള വിദ്യാർത്ഥികൾ അത് സേവിംഗ്‌സ് അക്കൗണ്ട് ആക്കി മാറ്റിയ ശേഷം അപ്‌ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ സേവിംഗ്‌സ് അക്കൗണ്ട് വിവരങ്ങൾ സൈറ്റിൽ ചേർക്കുകയോ വേണം.

എല്ലാ സ്ഥാപന മേധാവികളും പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് അറിയിപ്പു നൽകി സമയബന്ധിതമായി അപ്‌ഡേഷൻ നടപടികൾ പൂർത്തീകരിക്കണം. 2021-22 വർഷം പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനായി സ്‌കോളർഷിപ്പിന് അർഹതയുളള എല്ലാ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളും മാർച്ച് 30 നകം സൈറ്റിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങണം. നിശ്ചിത കാലാവധിക്കു ശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് സ്‌കോളർഷിപ്പ് തുകക്ക് അർഹതയുണ്ടായിരിക്കില്ല.

വയോസേവന അവാർഡിന് അപേക്ഷിക്കാം

ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ +1 അഡ്മിഷൻ അവസാന അവസരം ജനുവരി 7

ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ + 1 , ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ കൊമേഴ്സ് എന്നീ ബ്രാഞ്ചുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ അധ്യായന വർഷത്തെ അഡ്മിഷൻ അവസാനിക്കുന്നു. അവസാന തീയ്യതി ജനുവരി 7 വരെ . ഫോൺ : 9037521894, 9995333815