by Midhun HP News | Aug 12, 2024 | Informations & Vaccancy, Latest News
തിരുവനന്തപുരം: ഗവൺമെന്റ് അലോട്ട്മെന്റ് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക്, എൻജിനീയറിങ് കോഴ്സുകൾ ആയ, ഏറോ നോട്ടിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ് അഡ് മിഷൻ ലേർണിംഗ്, സൈബർ സെക്യൂരിറ്റി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, റോബോട്ടിക് ആൻഡ് ഓട്ടോമേഷൻ എന്നീ എൻജിനീയറിങ് കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ലാറ്ററൽ എൻട്രി വഴി ഈ സീറ്റുകളിൽ സ്കോളർഷിപ്പോടുകൂടി അഡ്മിഷൻ ലഭിക്കാനാവുമെന്ന് കോളേജ് ചെയർമാൻ ഡോ. ബിജു രമേശ് അറിയിച്ചു. എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർ എത്രയും പെട്ടെന്ന് കോളേജുമായി ബന്ധപ്പെടുക. ഫോൺ. 7025577773
by Midhun HP News | Aug 12, 2024 | Informations & Vaccancy, Latest News
ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായി വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും മൂലം കരിവീരന്മാർ വംശനാശ ഭീഷണി നേരിടുകയാണ്. ലോകമെമ്പാടുമുള്ള ആനകളുടെ സംരക്ഷണവും കരുതലും പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഓഗസ്റ്റ് 12 ന് ലോക ആന ദിനം ആചരിക്കുന്നത്. മൃഗങ്ങളെ ചൂഷണം ചെയ്യാതെ പരിപാലിക്കുന്ന ഒരു സുസ്ഥിര അന്തരീക്ഷം സ്ഥാപിക്കുക എന്നതാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം. ഏഷ്യൻ, ആഫ്രിക്കൻ ആനകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അവബോധം വളർത്തുക, ബന്ദികളാക്കിയ ആനകളുടെയും കാട്ടാനകളുടെയും മികച്ച പരിചരണത്തിനും പരിപാലനത്തിനുമുള്ള അറിവും നല്ല പരിഹാരങ്ങളും പങ്കിടുക തുടങ്ങിയവയാണ് ലോക ഗജദിനത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ.
“ചരിത്രാതീത സൗന്ദര്യം, ദൈവശാസ്ത്രപരമായ പ്രസക്തി, പാരിസ്ഥിതിക പ്രാധാന്യം എന്നിവ മൂർത്തീകരിക്കുക” എന്നതാണ് 2024 ലെ ഗജദിനത്തിന്റെ സന്ദേശം.കൂട്ടത്തോടെ വിഹരിക്കാൻ ഇഷ്ടപ്പെടുന്ന ജീവിയാണ് പൊതുവെ ആനകൾ. മുപ്പതുവരെ ആനകൾ ഒരു കൂട്ടത്തിലുണ്ടാകും. ശരാശരി എഴുപതുവർഷം വരെയാണ് ആനകളുടെ ജീവിത കാലം.
20 മണിക്കൂറോളം നേരം തീറ്റയെടുക്കാൻ കാട്ടാനകൾക്ക് സാധിക്കും. പൂർണവളർച്ചയെത്തിയ ഒരു ആന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150-200 ലിറ്റർ വരെ വെള്ളവും അകത്താക്കും. ദിവസം നാല് മണിക്കൂർ വരെ വിശ്രമത്തിനായി ചെലവഴിക്കും.
സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം (21-22 മാസം വരെ). ആനക്കുട്ടിയുടെ ശരാശരി തൂക്കം 136 കിലോ വരെയാണ്.ആനകൾക്ക് വേഗത്തിൽ ഓടാനും നീന്താനും കഴിവുണ്ട്. മണിക്കൂറിൽ 15 മൈൽ വരെ വേഗത്തിൽ ആനകൾക്ക് ഓടാൻ കഴിയും. മികച്ച ഘ്രാണശക്തിയാണുള്ളത്. മണം പിടിച്ച് അടുത്തുള്ളവയെ തിരിച്ചറിയാൻ കഴിവുണ്ട്.
by liji HP News | May 31, 2022 | Informations & Vaccancy, Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ജൂണ് 10ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ 12 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിപ്പ്. സംസ്ഥാനത്ത് നാളെ 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കും. രാവിലെ ഒന്‍പത് മണിക്കായിരിക്കും പ്രവേശനോത്സവ ഉദ്‌ഘാടനം നടക്കുക. മാസ്‌ക് നിർബന്ധമായിരിക്കും. ഈ വർഷം സ്‌കൂൾ കലോത്സവം, കായികമേള, പ്രവർത്തി പരിചയ മേള എന്നിവ ഉണ്ടാകും. കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താൻ അഞ്ചുകോടിയും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കായി 2 കോടിയും അനുവദിച്ചു. കൈറ്റ്, വിക്ടേഴ്‌സ്ന് 11 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. നിലവിലുള്ള ഓണലൈൻ പഠന രീതി ഒഴിവാക്കില്ല. കുറച്ചുകൂടി ശക്തിപ്പെടുത്തും. വിക്ടേഴ്സിന് രണ്ടാം ചാനൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 353 അധ്യാപകരെ പിഎസ്‌സി വഴി കഴിഞ്ഞ ദിവസങ്ങളിൽ നിയമിച്ചു. 6000 അധ്യാപകർക്ക് അഡ്വൈസ് മെമോ നൽകിയതായും മന്ത്രി പറഞ്ഞു. അന്തിമ അക്കാദമിക് മാനുവൽ മൂന്നാഴ്ച്ചയ്ക്കകം തയ്യാറാകും. ഇന്ന് വൈകിട്ടോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾ വിദ്യാർത്ഥികളോട് വിവേചനം കാണിച്ചാല്‍ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
by liji HP News | May 30, 2022 | Informations & Vaccancy, Latest News, ജില്ലാ വാർത്ത, മരണം
ശ്രീനഗർ: കശ്മീരിലെ . മറ്റൊരു ഭീകരന് വേണ്ടി സൈന്യം തിരച്ചിൽ തുടരുകയാണ്.
പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ജയ്ഷെ മുഹമ്മദ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ഭീകരരിൽ ഒരാളെ കൊലപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.
പോലീസ് കോൺസ്റ്റബിളായിരുന്ന റിയാസ് അഹമ്മദിനെ കൊലപ്പെടുത്തിയ ഭീകരനും ഇതിൽ ഉൾപ്പെടുന്നുവെന്ന് കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ പോലീസ് വിജയ് കുമാർ വ്യക്തമാക്കി.
by liji HP News | May 16, 2022 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 10/99 മുതൽ 01/2022 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി രജിസ്‌ട്രേഷൻ പുതുക്കി നൽകും.
ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല.
by Midhun HP News | May 10, 2022 | Entertainment, Informations & Vaccancy, Latest News, ജില്ലാ വാർത്ത
ന്യൂയോർക്ക്: പത്രപ്രവർത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്‌സർ പുരസ്കാരം ഇന്ത്യക്കാരായ നാല് ഫോട്ടോഗ്രാഫർമാർക്ക്. താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി, സന്ന ഇർഷാദ് മാറ്റു, അദ്‌നാൻ അബിദി, അമിത് ദവെ എന്നിവർക്കാണ് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുരസ്കാരം. രണ്ടാം തവണയാണ് സിദ്ദിഖി അർഹനാകുന്നത്.
ഇന്ത്യയിലെ കോവിഡ് ദുരിതത്തിന്റെ നേർക്കാഴ്ച പകർത്തിയ ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി. ഇതിനാണ് ഇത്തവണത്തെ പുലിസ്റ്റർ പുരസ്കാരവും. റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിതം ക്യാമറയിലാക്കിയ ഡാനിഷിന് 2018ൽ പുലിസ്റ്റർ പുരസ്കാരത്തിന് അർഹരായിരുന്നു.
റോയിട്ടേഴ്‌സിനുവേണ്ടി കാണ്ഡഹാറിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. യുക്രൈനിൽ ധൈര്യത്തോടെയും പ്രതിബദ്ധതയോടെയും യുദ്ധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകർക്ക് പ്രത്യേക പരാമർശമുണ്ട്. ഡാനിഷ് സിദ്ദിഖിക്കും അഡ്‌നാൻ അബിദിക്കും 2018-ലും പുരസ്കാരം ലഭിച്ചിരുന്നു.
Recent Comments