by liji HP News | Dec 10, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജര്‍മനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി (ബി. എ) ഒപ്പു വച്ച ‘ട്രിപ്പിള്‍ വിന്‍’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി1 ലവല്‍ യോഗ്യതയും നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ടുമെന്റ് പദ്ധതിയിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്.
ജര്‍മനിയില്‍ രജിസ്റ്റേര്‍ഡ് നഴ്സ് ആയി ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷയില്‍ ബി2 ലവല്‍ യോഗ്യത നേടേണ്ടതുണ്ട്. കൂടാതെ ലൈസന്‍സിംഗ് പരീക്ഷയും പാസ്സാകണം. നിലവില്‍ ബി1 യോഗ്യത നേടിയ നഴ്സുമാര്‍ക്ക് ബി2 ലവല്‍ യോഗ്യത നേടുന്നതിനും ലൈസന്‍സിംഗ് പരീക്ഷ പാസ്സാകുന്നതിനും ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും. ഇക്കാലയളവില്‍ ആശുപത്രികളിലോ കെയര്‍ ഹോമുകളിലോ കെയര്‍ഗിവറായി ജോലി ചെയ്യുന്നതിനും പ്രതിമാസം കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കുന്നതിനും അര്‍ഹതയുണ്ട്.
മേല്‍പ്പറഞ്ഞ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള നഴ്സുമാര്‍ക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. ജര്‍മനിയിലെ തൊഴില്‍ ദാതാവ് നേരിട്ടോ ഓണ്‍ലൈനായോ ഇന്റര്‍വ്യു നടത്തിയായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് പൂര്‍ണമായും ജര്‍മന്‍ തൊഴില്‍ദാതാവിന്റെ തീരൂമാനത്തിന് വിധേയമായിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ഡിസംബര്‍ 24. അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ വിലാസം: rcrtment.norka@kerala.gov.in. വിശദാശംങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 1800 452 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
ബി1 ലവല്‍ മുതല്‍ ജര്‍മന്‍ ഭാഷ പരിശീലീപ്പിച്ചു കൊണ്ടുള്ള രണ്ടാം ഘട്ട റിക്രൂട്ട്‌മെന്റിന് വൈകാതെ അപേക്ഷ ക്ഷണിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.
by liji HP News | Dec 2, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനത്തിലേക്ക് ജേർണലിസ്റ്റ് ട്രെയിനികളെ തേടുന്നു. ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന. വാർത്താ അഭിരുചിയുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം:20-30 നും മദ്ധ്യേ.
അവസാന തീയതി: ഡിസംബർ 15
അപേക്ഷകർ ബയോഡാറ്റ അയക്കേണ്ട ഇമെയിൽ വിലാസം: hridayapoorvamnews@gmail.com
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9446378910
by liji HP News | Nov 27, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരില്‍ നിന്നും വാക്ക്-ഇന്റര്‍വ്യു മുഖേന നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ന്യൂട്രീഷന്‍ ഹാളില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഡിസംബര്‍ 31 വരെയുള്ള കാലയളവിലേയ്ക്കാണ് നിയമനം. പ്ലസ് ടു, ഡി.എച്ച്.ഐ കോഴ്‌സ്, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ യോഗ്യത. കോവിഡ് ബ്രിഗഡ് മുഖാന്തിരം ജോലി ചെയ്തവര്‍ക്ക് മുന്‍ഗണനയുണ്ട്. ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് കോവിഡ് ബ്രിഗഡ് മുഖാന്തിരം ക്ലീനിംഗ് സ്റ്റാഫ് തസ്തികയില്‍ ജോലി ചെയ്തവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.
by liji HP News | Nov 26, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാര്യവട്ടം യൂണിവേഴ്‌സിറ്റി എൻജിനിയറിങ് കോളേജും സംയുക്തമായി ഡിസംബർ 11 ന് നിയുക്തി-2021 തൊഴിൽ മേള നടത്തും. തൊഴിൽ മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 30 നകം www.jobfest.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 9495640717, 7994705256.
by liji HP News | Nov 26, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
കൊല്ലം: കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 27ന് അഭിമുഖം നടത്തും. ലാബ് ടെക്നിഷ്യൻ അഭിമുഖം രാവിലെ 11നും ലാബ് അസിസ്റ്റന്റ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനുമാകും നടക്കുക.
ലാബ് ടെക്നിഷ്യൻമാരുടെ അഞ്ച് ഒഴിവുണ്ട്. ഡി.എം.എൽ.ടി, ബി.എസ്സി എം.എൽ.റ്റി, എം.എസ്.സി എം.എൽ.റ്റി, സാധുതയുള്ള കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ആർ.ടി.പി.സി.ആർ. ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ലാബ് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുണ്ട്. വി.എച്ച്.എസി.സി പ്ലസ്ടു, ആർ.ടി.പി.സി.ആർ, മൈക്രോബയോളജി ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്കു പങ്കെടുക്കാം.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, ഫോട്ടോപതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.
by liji HP News | Nov 25, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മാമത്ത് പ്രവർത്തിക്കുന്ന എസ്.എസ് കാറ്ററിംഗ് & ഫ്രഷ് ഫിഷിലേക്ക് ഡെലിവറി ബോയ്/ ഗേളിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
7736167833
9568627170
advt.
Recent Comments