by Midhun HP News | Sep 10, 2024 | Latest News, കേരളം
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6680 രൂപ നല്‍കണം.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.
by Midhun HP News | Sep 10, 2024 | Latest News, കേരളം
കൊച്ചി: തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 53,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6680 രൂപ നൽകണം.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വർണവില എത്തിയിരുന്നു. തുടർന്ന് ഏറിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില.
by Midhun HP News | Sep 10, 2024 | Latest News, കേരളം
ഡൽഹി: കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ നവംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനിക്കും. ഇക്കാര്യം പരിശോധിക്കാൻ മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. യോഗത്തിനു ശേഷം ധനമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഏതാനും ലഘു ഭക്ഷണങ്ങളുടേയും ജിഎസ്ടിയിൽ കുറവു വരുത്തിയിട്ടുണ്ട്. ഷെയറിങ് അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളുടെ ജിഎസ്എടി അഞ്ച് ശതമാനമായിരിക്കും. കേന്ദ്ര- സംസ്ഥാന സർവകലാശാലകൾക്കുള്ള ജിഎസ്ടി ഒഴിവാക്കി.
ഹെൽത്ത്- ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്നതിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ വിശാല സമവായത്തിലെത്തിയതായി സൂചനയുണ്ട്. നിലവിൽ 18 ശതമാനമാണ് പ്രീമിയത്തിന്റെ ജിഎസ്ടി.
ഓൺലൈൻ ഗെയിമിങിൽ നിന്നുള്ള വരുമാനം 412 ശതമാനം വർധിച്ചു 6,909 കോടിയായി. നികുതി കുറച്ചതോടെയാണ് വരുമാനം വർധിച്ചത്. ആറ് മാസത്തിലാണ് ഈ തുക ലഭിച്ചതെന്നും ധനമന്ത്രി അറിയിച്ചു. യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധന മന്ത്രിമാർ പങ്കെടുത്തു.
by Midhun HP News | Sep 9, 2024 | Latest News, കേരളം
ആറ്റിങ്ങൽ: രാജധാനി ബിസിനസ് സ്കൂളിൽ 2022-24 എം ബി എ ബാച്ചിന്റെ ബിരുദദാന ചടങ്ങ് രാജധാനി കോളേജ് ചെയർമാൻ ഡോ. ബിജു രമേശ് ഉദ്ഘാടനം നിർവഹിച്ചു.
ചീഫ് ഡിജിറ്റൽ ആൻഡ് ഇൻഫർമേഷൻ ഓഫീസർ- സിഗ്നിഫൈ അംസ്റ്റർടേം, നെത്തർലൻഡ്, മെമ്പർ ഓഫ് ഹൈ പവർ കമ്മിറ്റി- ഗവൺമെന്റ് ഓഫ് കേരള ഡോ. ടോണി ജോസഫ്, അസോസിയേറ്റ് ഡയറക്ടർ, കെ പി എം ജി ഇന്ത്യ ഡോ. ഗോകുൽ അലക്സ്
എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
രാജധാനി കോളേജ് പ്രിൻസിപ്പൽ ഡോ. എസ് സുരേഷ് ബാബു, രാജധാനി ബിസിനസ് സ്കൂൾ ഡയറക്ടർ പ്രൊഫസർ രജിത് കരുണാകരൻ, HOD ഡോ. പ്രിയ പ്രസാദ്, ഡോ. ബിജു ഭാസ്കർ എന്നിവർ പങ്കെടുത്തു. ഈ ചടങ്ങിൽ “ഡിജിറ്റൽ മാർക്കറ്റിംഗ്” എന്ന വിഷയം ആസ്പദമാക്കിയുള്ള ഒരു ബുക്ക് പ്രകാശനം ചെയ്തു. ഈ ബുക്ക് രാജധാനി ബിസിനസ് സ്കൂൾ അസിസ്റ്റന്റ് പ്രൊഫസർ. നയന രാജീവിന്റെ നേതൃത്വത്തിൽ എഴുതപ്പെട്ടതാണ്.
2022-24 ബാച്ചിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്ത ഈ ചടങ്ങിൽ
ഡോ. അഞ്ജലി സ്വാഗതവും, നായന രാജീവ് സമാപനസന്ദേശവും നൽകി.
by Midhun HP News | Sep 9, 2024 | Latest News, കേരളം
വിഴിഞ്ഞം: വളർത്തുനായയെ സ്‌പ്രേ ഉപയോഗിച്ചു മയക്കി മോഷണം. വാതിലിന്റെ അടിഭാഗം കുത്തിപ്പൊളിച്ച് വീടിനകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ അഞ്ചുപവന്റെ മാല പൊട്ടിച്ചെടുത്തു.ചാടിയെണീറ്റ വീട്ടമ്മ മാല പിടിച്ചെടുക്കുന്നതിനായി മോഷ്ടാവുമായി മൽപ്പിടിത്തം നടത്തി. ഇതിനിടെ മാലയുടെ മൂന്നരപ്പവൻ വരുന്ന ഭാഗം മോഷ്ടാവ് കൈക്കലാക്കി. ശേഷിച്ച താലിയുൾപ്പെട്ട ഭാഗമാണ് വീട്ടമ്മയുടെ കൈയിൽ കിട്ടിയത്.മേശപ്പുറത്തുണ്ടായിരുന്ന 5000 രൂപ വിലയുള്ള വാച്ചുമെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു.
വെങ്ങാനൂർ ചാവടിനടയ്ക്കടുത്ത് പുല്ലാന്നിമുക്ക് മല്ലികവീട്ടിൽ കോഴിക്കോട് ആർ.ഡി.ഒ. ഓഫീസിലെ സീനിയർ സൂപ്രണ്ടായ സുനീഷിന്റെ ഭാര്യ മെർലിന്റെ(51) മാലയാണ് പൊട്ടിച്ചെടുത്തത്. ഇതേ വീടിന്റെ പരിസരത്തുള്ള രണ്ടു വീടുകളിലും മോഷണശ്രമം നടന്നിരുന്നുവെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. ആർ.പ്രകാശ് പറഞ്ഞു.തുറന്നുവിട്ടിരുന്ന നായയെ വീട്ടുമുറ്റത്ത് മയക്കിയ നിലയിലായിരുന്നു കണ്ടത്. മയങ്ങാനുള്ള എന്തെങ്കിലും സ്‌പ്രേ നായയുടെ മുഖത്ത് അടിച്ചിട്ടുണ്ടാകുമെന്നാണ് വീട്ടുകാരുടെ സംശയം.
by Midhun HP News | Sep 9, 2024 | Latest News, കേരളം
തിരുവനന്തപുരം: അതിതീവ്രന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.
ചൊവ്വാഴ്ച ഏഴു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോാ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യൂനമര്‍ദ്ദം പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി നാളെ ഇന്ന് വൈകുന്നേരത്തോടെ പുരിക്കും (ഒഡിഷ), ദിഗക്കും (Digha, പശ്ചിമ ബംഗാള്‍) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തുടര്‍ന്ന് ഒഡിഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഇതോടൊപ്പം കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ആറു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
Recent Comments