ഇന്നും പരക്കെ മഴ; 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ഇന്നും പരക്കെ മഴ; 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെല്ലോ.

വരും മണിക്കൂറുകളിൽ കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ മുന്നറിയിപ്പ്

നാളെ വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കു കിഴക്കൻ അറബിക്കടൽ, വടക്ക് – പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതില്‍ നടപടി; ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കി

ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതില്‍ നടപടി; ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കി

തിരുവനന്തപുരം: ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി.

സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനത്തിനു പിന്നാലെ ഇപി ജയരാജന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കു മടങ്ങി. ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെയാണ് ഇപി മടങ്ങിയത്. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇപിയുടെ വിശദീകരണം.

സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇപി പ്രതികരിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. താനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജന്റെ മറുപടി. ഇപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

നാളെ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകുന്നതിനു മുമ്പായാണ് നേതൃത്വത്തിന്റെ നടപടി. സമ്മേളനങ്ങള്‍ തുടങ്ങുംമുമ്പ് പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 53,560 ആയി. ഗ്രാമിന് താഴ്ന്നത് പത്തു രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6695 രൂപ. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു.

മൂന്നാഴ്ചയ്ക്കിടെ മൂവായിരത്തോളം രൂപ കൂടിയ ശേഷമാണ് പവന്‍ വില തിരിച്ചിറങ്ങിയത്.

ഇന്നും പരക്കെ മഴ; 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ഇന്നും പരക്കെ മഴ; 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെല്ലോ.

വരും മണിക്കൂറുകളിൽ കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൺമുന്നിൽ അമ്മയും 3 മക്കളും ഒലിച്ചുപോയി; അനീഷിന് സഹായ ഹസ്തവുമായി ഡിവൈഎഫ്ഐ, പുതിയ ജീപ്പ്

കൺമുന്നിൽ അമ്മയും 3 മക്കളും ഒലിച്ചുപോയി; അനീഷിന് സഹായ ഹസ്തവുമായി ഡിവൈഎഫ്ഐ, പുതിയ ജീപ്പ്

വയനാട് ഉൾപൊട്ടലിൽ 3 മക്കളെയും അമ്മയെയും സഹോദരീ പുത്രനെയും നഷ്ടമായ അനീഷിന് സഹായ ഹസ്തവുമായി ഡിവൈഎഫ്ഐ. അനീഷിനെയും കുടുംബത്തെയും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉപജീവന മാർ​ഗമായ ജീപ്പ് വാങ്ങിനൽകി.

ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറി വികെ സനോജാണ് ഈ വിവരം ഫെയ്സ്ബുക്കിൽ പങ്കിട്ടത്. വയനാട് ഉൾപൊട്ടലിൽ ചൂരൽ മലയിലെ അനീഷിന് ഉണ്ടായ നഷ്ടം നികത്താൻ കഴിയാത്തതാണെന്ന് വികെ സനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചത്

ചൂരൽ മലയിലെ അനീഷിന് ഉണ്ടായ നഷ്ടം നികത്താൻ കഴിയാത്തതാണ്. കൺമുന്നിൽ വച്ചാണ് മൂന്ന് മക്കളും അമ്മയും സഹോദരീ പുത്രനും മലവെള്ള പാച്ചിലിൽ ഒലിച്ച് പോയത്.
അനീഷിനും ഭാര്യ സയനയ്ക്കും ഗുരുതരമായി പരിക്ക് പറ്റി ഇപ്പോഴും ചികിത്സയിലാണ്.
അനീഷ് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ജീപ്പ് ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്. ഉരുൾ പൊട്ടലിൽ ജീപ്പ് പൂർണമായും തകർന്നു പോയി. അനീഷിനെയും കുടുംബത്തെയും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ഡി വൈ എഫ് ഐ യുടെ ചെറിയ സഹായം. നേരത്തേ പ്രഖ്യാപിച്ച ജീപ്പ് ഇന്ന് കൈമാറി.

വ്യാജ പാസ്പോർട്ട് നിർമ്മാണം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോ​ഗസ്ഥനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു

വ്യാജ പാസ്പോർട്ട് നിർമ്മാണം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോ​ഗസ്ഥനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു

തിരുവനന്തപുരം: വ്യാജ പാസ്പോർട്ട് നിർമ്മാണ കേസിൽ പോലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം തുമ്പയിലെ പോലീസ് ഉദ്യോഗസ്ഥൻ അൻസിലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. പാസ്പോർട്ടിനായി വ്യാജ രേഖകൾ ചമച്ച് തിരുവനന്തപുരം പാസ്പോർട്ട് ഓഫീസീൽ ഹാജരാക്കിയ കേസിലെ പ്രധാന പ്രതിയാണ് പോലീസ് ഉദ്യോഗസ്ഥനായ അൻ‌സിൽ. ഇയാൾ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങുകയായിരുന്നു.

13 കേസുകളിലായി എട്ടു പ്രതികളെ നേരത്തേ തുമ്പ പോലിസ് അറസ്റ്റുചെയ്തിരുന്നു. വ്യാജരേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും തയ്യാറാക്കിയ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥനെ ആരോപണമുയർന്ന സാഹചര്യത്തിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അറസ്സിലാകുമെന്ന് മനസ്സിലാക്കിയ അൻസിൽ ഒളിവിൽ പോയിരിക്കുകയായിരുന്നു.

തുമ്പ സ്റ്റേഷൻ പരിധിയിൽ അപേക്ഷിക്കപ്പെട്ട 20 ഓളം പാസ്പോർട്ട് അപേക്ഷകൾ പരിശോധിച്ചതിൽ 13 എണ്ണത്തിലും അൻസിൽ അസീസ് ഇടപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിൽ ഹാജരാക്കിയ രേഖകൾ തുമ്പ പൊലീസ് പരിശോധിച്ചപ്പോഴാണ് അവ തെറ്റാണെന്നു കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.