by Midhun HP News | Aug 23, 2024 | Latest News, കേരളം
ബാലസംഘം കിഴുവിലം മേഖലാ സമ്മേളനം കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ആർ.ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു. പുകയിലത്തോപ്പിലെ ലോട്ടസ്
എഡ്യുട്രോപ്പിസിൽ വച്ച് നടന്ന യോഗത്തിൽ സിത്താര, നിവേദ്യ, മേഖലകൺവീനർ എൻ.എസ്. അനിൽ, ഏര്യാ കമ്മിറ്റിയംഗം ഗ്രേയിറ്റി, എസ്. ചന്ദ്രൻ, രാധമ്മടീച്ചർ
പി. മണികണ്ഠൻ, വിഷ്ണു രാജ്എന്നിവർ പങ്കെടുത്തു.
പുതിയ മേഖല പ്രസിഡൻ്റായി സിത്താര, സെക്രട്ടറിയായ് സൂര്യാ, കൺവീനർ എൻ.എസ്. അനിൽ, കോഡിനേറ്ററായി ജി.ആർ.പ്രമോദിനേയും അക്കാഡമിക് കൺവീനറായി ആർ.കെ. ബാബുവിനെയും തിരഞ്ഞെടുത്തു. സമ്മേളനത്തിന്ആർ.കെ. ബാബു സ്വാഗതവും സൂര്യ കൃതജ്ഞതയും പറഞ്ഞു.
by Midhun HP News | Aug 23, 2024 | Latest News, കേരളം
തൃശൂര്‍: ഒമ്പതാണ്ടിന്റെ പ്രണയത്തിനൊടുവില്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌റ്റെല്ലയും സജിത്തും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി.
പാലക്കാട് സ്വദേശി സ്റ്റെല്ലയ്ക്ക് മലപ്പുറം സ്വദേശി സജിത്ത് താലി ചാര്‍ത്തിയപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം ചരിത്രമായി. കഴിഞ്ഞദിവസമാണ് ട്രാന്‍സ്‌ജെന്‍ഡറായ സ്റ്റെല്ലയും സജിത്തും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വച്ച് വിവാഹിതരായത്.
വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഗുരുവായൂരില്‍ വച്ചായിരിക്കുമെന്ന് നേരത്തേ വിചാരിച്ചിരുന്നു. അതിനു സാധിച്ചതില്‍ സന്തോഷമുണ്ട്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. പാലക്കാട് വച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. തുടര്‍ന്ന് ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് കല്യാണം.

by Midhun HP News | Aug 23, 2024 | Latest News, കേരളം
കിളിമാനൂർ: വാലഞ്ചേരി റസിഡൻസ് അസോസിയേഷൻ പ്രദേശത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം അതിരൂക്ഷമായിരിക്കയാണ്. കഴിഞ്ഞ ദിവസം അസോസിയേഷൻ കുടുംബാംഗങ്ങൾ ഉൾപ്പെടെ പത്തോളം പേർക്ക് നായയുടെ കടിയേറ്റു.
വാലഞ്ചേരി കല്പകശ്ശേരിയിൽ ശശിധരനായർ, ഭാര്യ വസന്തകുമാരി എന്നിവർ സ്വന്തം വീടിനുമുന്നിൽ വച്ച് കടിയേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാലഞ്ചേരി സ്വദേശികളായ ബാബു സന്തോഷ്, വിളക്കാട്ടുകോണത്ത് അനന്തു രാജ്, കുട്ടൻപിള്ള മലയാമഠം ഇന്ദിരാ ദേവി തുടങ്ങി പത്തോളം പേർക്കാണ് കടിയേറ്റത്. നായ ശല്യം കാരണം കുട്ടികൾ സ്കൂളിൽ പോകാൻ പോലും ഭയപ്പെടുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാലഞ്ചേരി റസിഡൻസ് അസോസിയേഷൻ കിളിമാനൂർ ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.

by Midhun HP News | Aug 23, 2024 | Latest News, കേരളം
കോട്ടയം: സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലാ സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ചാണ് യുവതികൾ സ്വർണം തട്ടിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. ഷാജിതയുടെ കൂട്ടുപ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.

by Midhun HP News | Aug 23, 2024 | Latest News, കേരളം
ഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷയില്‍ എതിര്‍പ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നല്‍കി.
ആവര്‍ത്തിച്ച് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയതില്‍ 25000 രൂപ പിഴ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ച്ചയായി കോടതിയെ സമീപിക്കുന്നതിന് പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശ്ശീലക്ക് പിന്നില്‍ ആളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വിചാണയുടെ അന്തിമ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. ഈ വാദവും ഹൈക്കോടതി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചത്.
2017ഫെബ്രുവരിയില്‍ നിടയെ ആക്രമിച്ചതിന് ശേഷം ഫെബ്രുവരി 23 മതുല്‍ റിമാന്‍ഡിലാണ് പള്‍സര്‍ സുനി.

by Midhun HP News | Aug 23, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില താഴാന്‍ തുടങ്ങിയത്. രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 400 രൂപ.

Recent Comments