നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി പങ്കെടുക്കില്ല; റിപ്പോര്‍ട്ട്

തിരുവനന്തപുരം: നാളെ ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നും പകരം ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ അയക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പായാണ് മോദിക്ക് പിണറായി വിജയന്‍ കത്തയച്ചത്.

നീതി ആയോഗിന്റെ ഒന്‍പതാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം നാളെ ന്യൂഡല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിലാണ് യോഗം. പിണാറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന് പിന്നിലെ കാരണം വ്യക്തമല്ല. ബജറ്റിലെ അവഗണനയെ തുടര്‍ന്ന് നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവര്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കര്‍ണാടക, ഹിമാചല്‍, തെലങ്കാന മുഖ്യമന്ത്രിമാരും ജാര്‍ഖണ്ഡ്, പഞ്ചാബ് മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിരുന്നില്ല.

തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. തുകലശേരി സ്വദേശികളായ റിജോയും ലൈജുവുമാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പട്രോളിങിന് എത്തിയ പൊലിസാണ് തീ കത്തുന്ന നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

ചവറിന് തീപിടിച്ചതാണെന്നാണ് കരുതിയതെന്നും അടുത്തെത്തിയപ്പോഴാണ് കാറിനാണ് തീപിടിച്ചതെന്ന്് മനസിലാക്കിയതെന്നും പൊലീസ് പറഞ്ഞു. ആദ്യം കാറിനകത്ത് ഒരാള്‍ മാത്രമാണ് ഉണ്ടായതെന്നാണ് കരുതിയത്. തീയണച്ചോഴാണ് മറ്റൊരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇവരുടെ മകന്‍ കുറെ ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണോ എന്നും സംശയുമുണ്ട്. തുകലശേരി സ്വദേശി തോമസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറാണ് കത്തിയത്. എങ്ങനെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റെന്തങ്കിലും കാരണത്താല്‍ കാറിന് തീപിടിച്ചതോണോയെന്നും പൊലീസ് അന്വേഷിക്കുന്നു.

ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.കണ്ണൂര്‍, കാസര്‍കോട്, മാഹി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.4 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

ന്യൂനമർദ്ദ പാത്തി: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദ പാത്തി: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ചു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി, കേരളത്തിൽ ജൂലൈ 31 വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 1 .8 മുതൽ 2 .5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ഭീകരവാദം ഉപയോഗിച്ച് നിങ്ങൾ വിജയിക്കില്ലെന്ന് പാക്കിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്

ഭീകരവാദം ഉപയോഗിച്ച് നിങ്ങൾ വിജയിക്കില്ലെന്ന് പാക്കിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയത്തിൻ്റെ സ്മരണയ്ക്കിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗിലിലേത് കേവലം യുദ്ധവിജയം മാത്രമല്ല, പാകിസ്ഥാന്‍ ചതിക്കെതിരായ ജയമാണെന്ന് പറഞ്ഞ മോദി ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഭീകരവാദത്തെ തുടച്ച് നീക്കുമെന്നും നിങ്ങളുടെ പദ്ധതികള്‍ നടപ്പാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായികുന്നു അദ്ദേഹം.

കാർഗിൽ വീരമൃതു വരിച്ച സൈനികർ അമരത്വം നേടിയവരാണെന്ന് മോദി പറഞ്ഞു. ഓരോ സൈനിൻ്റെയും ത്യാഗം രാജ്യം സ്മരിക്കുന്നു. കേവലം യുദ്ധവിജയം മാത്രമല്ല കാർഗിലേതെന്നും പാകിസ്ഥാൻ്റെ ചതിക്കെതിരായ, ഭീകരവാദത്തിനെതിരെയായ വിജയമാണ് അതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാൻ ഭീകരവാദത്തിൻ്റെ സഹായത്തോടെ പ്രവർത്തിക്കുകയാണ്. ഭീകരവാദം ഉപയോഗിച്ച് നിങ്ങൾ വിജയിക്കില്ലെന്ന് പാകിസ്ഥാന് മോദി മുന്നിറിയിപ്പ് നല്‍കി.

പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. അഗ്നിപഥ് പദ്ധതി സേനയെ യുവത്വവൽക്കരിക്കാനാണ്. എന്നാൽ ചിലർ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. സൈനികരെ കാവൽ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തത്. എനിക്ക് രാജ്യമാണ് വലുത്. രാഷ്ട്രീയത്തിനല്ല, രാഷ്ട്രത്തിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യത്തെ യുവാക്കളെ കളിപ്പാവകൾ ആക്കുകയാണ് ചിലർ. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പറഞ്ഞു.

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങിയെന്ന് പരാതി

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങിയെന്ന് പരാതി

തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 19.94 കോടി രൂപയുമായി യുവതി മുങ്ങിയെന്ന് പരാതി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം സ്വദേശിനി ധന്യമോഹൻ തട്ടിപ്പ് നടത്തി എന്നാണ് പരാതി. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.

2020 മെയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നും മുങ്ങിയെന്നും പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണമാരംഭിച്ചതോടെ യുവതിയും ബന്ധുക്കളും ഒളിവിലാണ്.