by liji HP News | Jul 5, 2024 | Latest News, കേരളം
മെഡിക്കൽ കോളേജിലെ ദുരവസ്ഥക്കെതിരെ പ്രതികരണ വേദിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്ക് വൻ പ്രതിഷേധം. പാവപ്പെട്ട രോഗികളുടെ ഏക ആശ്രയകേന്ദ്രമായ മെഡിക്കൽ കോളേജിലെ ദുരവസ്ഥക്കെതിരെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി. തലസ്ഥാനനഗരിയിലെ ആരോഗ്യം കാക്കുന്ന ഈ ആതുരാലയത്തിൽ ചികിത്സയ്ക്കായി എത്തുന്നവർക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. 14 ലും ഇരുപത്തി ഏഴിലും, 28 ലും വാർഡുകളിൽ അഡ്മിറ്റ് ആകുന്ന രോഗികളെ ബെഡിൽ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യം പോലുമില്ല. ഈ ദുരവസ്ഥക്കെതിരെയാണ് വൻ പ്രതിഷേധവുമായി പ്രതികരണവേദി പ്രവർത്തകർ പ്രിൻസിപ്പൽ ഓഫീസിനു മുന്നിലെത്തിയിരിക്കുന്നത്.
ഓ. പി യിലും കാഷ്വാലിറ്റിയിലും ആവശ്യമായ സ്റ്റാഫുകൾ ഇല്ലാത്തതും പാവം രോഗികളെ വലയ്ക്കുന്നു. സർജറിക്കായി തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് സർജറി ഡേറ്റുകൾ അനന്തമായ നീളുന്നു. ആവശ്യത്തിനു അനസ്തീഷ്യ ഡോക്ടർമാരും ഇല്ലാത്ത സാഹചര്യം. അവസാനമായി കാരുണ്യ ബെനെവേലന്റ് ഫണ്ട് നിർത്തിയും രോഗികളെ ശിക്ഷിക്കുന്ന നടപടികളാണ് അധികാരി വർഗ്ഗങ്ങളിൽ നിന്ന് ഉണ്ടാകുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് വേദി ചെയർമാൻ എംഎ ലത്തീഫ് പറഞ്ഞു.
28ആം വാർഡിൽ നടക്കുന്നത് ഗവൺമെന്റും മെഡിക്കൽ കോളേജും ചേർന്ന് നടത്തുന്ന സ്പോൺസേർഡ് മനുഷ്യാവകാശ ലംഘനമാണെന്ന് എം. എ ലത്തീഫ് പറഞ്ഞു.കാരുണ്യ പദ്ധതി പുനസ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. പ്രകടനം 11 മണിയോടുകൂടി മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് തുടങ്ങി നൂറുകണക്കിന് പ്രതികരണ വേദി പ്രവർത്തകർ പ്രിൻസിപ്പൽ ഓഫീസിലേക്ക് എത്തി. മാർച്ച് എം. എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. നേമം അഷ്‌കർ, ശ്രീചന്ദ്. എസ്, അൻസർ, അജയരാജ്, ശരത് ശൈലേശ്വരൻ, സഞ്ജു, ഷജിൻ മാടൻവിള, ഫാറൂഖ് കണിയാപുരം, മോനിഷ്, ഭരത്, രാഹുൽ, ആകാശ്, ഷാനി,വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

by liji HP News | Jul 5, 2024 | Latest News, കേരളം
ന്യൂഡല്‍ഹി:മെഡിക്കല്‍ പിജി പ്രവേശത്തനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് പതിനൊന്നിന് നടക്കും. ജൂണ്‍ 23-ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍കെയായിരുന്നു മാറ്റിവെച്ചത്.
രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് natboard.edu.in വെബ് സൈറ്റ് സന്ദര്‍ശിക്കുക
മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് പരീക്ഷകള്‍ മാറ്റി വച്ചതെന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ മന്ത്രാലയം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചും പരീക്ഷയുടെ പവിത്രത നിലനിര്‍ത്തുന്നതിനുമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
by liji HP News | Jul 5, 2024 | Latest News, കേരളം
ബഷീറും അനശ്വര കഥാപാത്രങ്ങളും സ്കൂൾ മുറ്റത്ത് ഒത്തുകൂടി. പെരുംകുളം എ എം എൽ പി എസിലാണ് ബഷീർ അനുസ്മരണ ദിനത്തിൽ ബഷീറും, കഥാപാത്രങ്ങളും ഒത്തു ചേർന്നത്. ലാംഗ്വേജ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഒറ്റകണ്ണൻ പോക്കർ, പാത്തുമ്മ, എട്ടുകാലി, മമ്മൂഞ്ഞ്, മജീദ്, സുഹ്‌റ, സൈനബ, ആനവാരി രാമൻ നായർ തുടങ്ങി ബഷീർ അനശ്വരമാക്കിയ കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ ഷിജി, രജിത, സൂര്യ, രാജലക്ഷ്‌മി എന്നിവർ പങ്കെടുത്തു.

by liji HP News | Jul 5, 2024 | Latest News, കേരളം
രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ നിയമത്തിന്മേൽ അഞ്ചുതെങ്ങ് പോലീസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകളായിരുന്ന ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്‌ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ പ്രാബല്യത്തിൽ വന്നതിന്റെ ഭാഗമായാണ് അഞ്ചുതെങ്ങ് പോലീസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും പൊതു പ്രവർത്തകർക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.


അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ബോധവത്കരണ പരിപാടിയിൽ അഞ്ചുതെങ്ങ് സിഐ (എസ്എച്ച്ഒ) ജയപ്രകാശ് വികെ, എസ്ഐ ബി മാഹീൻ തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, വൈസ് പ്രസിഡന്റ് ലിജാബോസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ, സ്മൂഹ്യ പൊതുപ്രവർത്തന മേഖലകളിൽ നിന്നടക്കം നിരവധിപേർ പങ്കെടുത്തു.
by liji HP News | Jul 5, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് വടക്കന്‍ ജില്ലകള്‍ക്ക് പുറമേ പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഇന്ന് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയര്‍ന്ന തിരമാല ജാഗ്രതാനിര്‍ദ്ദേശം:
കേരള തീരത്തും തമിഴ്നാട് തീരത്തും ശനിയാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാനിര്‍ദ്ദേശങ്ങള്‍:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by liji HP News | Jul 5, 2024 | Latest News, കേരളം
തൃശൂര്‍: പരസ്പരം പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസും. രാഷ്ട്രീയം വ്യത്യസ്തമെങ്കിലും മേയര്‍ തന്റെ ഫണ്ട് വിനിയോഗിച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ഫണ്ട് വിനിയോഗിച്ച മേയറോട് ആദരവും സ്‌നേഹവും മാത്രമാണ് തോന്നുന്നത്. മേയര്‍ക്കെതിരെ നില്‍ക്കുന്നത് ആരെന്ന് ജനത്തിന് അറിയാം അവരെ നിങ്ങള്‍ കൈകാര്യം ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനം സുരേഷ് ഗോപിയെ ജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെയാണെന്ന് മേയര്‍ പറഞ്ഞു. തൃശൂരിന്റെ വികസനത്തിനായി വലിയ വലിയ സംരംഭങ്ങള്‍ സുരേഷ് ഗോപിയുടെ മനസിലുണ്ടെന്നും മേയര്‍ പറഞ്ഞു. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായാണ് സുരേഷ് ഗോപി തൃശൂരില്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നത്.
‘അദ്ദേഹത്തിന്റെ രാഷ്ട്രീയം പൂര്‍ണമായിട്ടും വേറെയാണ്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ആ രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് ഒട്ടുമേ ഇഷ്ടമില്ലാത്ത എന്റെ രാഷ്ട്രീയം, ഒരുപക്ഷെ തെരഞ്ഞെടുത്ത് അതിന് മുന്‍പ് നോമിനേറ്റ് ചെയ്ത ഒരു പ്രതിനിധി കൊണ്ടുവന്ന ന്യായമായ കാര്യങ്ങള്‍ ജനങ്ങളുടെ സൗഖ്യത്തിലേക്കെത്തിച്ചുകൊടുത്ത മേയര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നത്. അത് ഞാന്‍ ചെയ്തുകൊണ്ടിരിക്കും. അതിന് ആരും എതിര് നില്‍ക്കില്ല. അതിന് നില്‍ക്കുന്നവര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവരെ നിങ്ങള്‍ കൈകാര്യം ചെയ്തതാല്‍ മതി. അത് ശാരീരികമായിട്ടല്ല. അത് ജനാധിപത്യത്തില്‍ നല്ലതല്ല. അവരെ നിങ്ങള്‍ നിലയ്ക്ക് നിര്‍ത്തണം. അതിന് നിങ്ങള്‍ക്ക് അവകാശമുണ്ട്. ഒരുവിരല്‍ അനക്കാന്‍ നിങ്ങള്‍ നിശ്ചയിക്കുന്നത് ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാവണം എന്നുമാത്രമാണ് ഉദ്ദേശിച്ചത്.
‘അദ്ദേഹത്തിന്റെ മനസിലുള്ള ഒരു പാട് പദ്ധതികള്‍ ഇലക്ഷന് മുന്‍പ്, എംപിയാകുന്നതിന് മുന്‍പുതന്നെ ചര്‍ച്ച ചെയ്തതാണ്. അത് ഇപ്പോഴുമുണ്ട്. അതിനൊക്കെയായി നമ്മള്‍ പരിശ്രമിക്കും. ദേവസ്വം ബോര്‍ഡും മേയറും അനുവാദം തന്നാല്‍ വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റും നിരന്തമായി വെള്ളം ചീറ്റിക്കുന്ന സ്പ്രിങ്കളര്‍ വച്ച് പുല്‍പ്പടര്‍പ്പ് നിലനിര്‍ത്താന്‍ കഴിയും. മനോഹരിയായി ക്ഷേത്രമൈതാനത്തെ നിലനിര്‍ത്താം, അതിനുള്ള നടപടി മേയറുടെ ഭാഗത്തുനിന്നുണ്ടാകണം’- സുരേഷ് ഗോപി പറഞ്ഞു.
‘ഈ പരിപാടിക്ക് മന്ത്രിയായ ശേഷം ആദ്യമായിട്ട് വരികയാണ്. കോര്‍പ്പറേഷന്‍ ഉപഹാരം നല്‍കാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ അദ്ദേഹത്തെ വലിയ പ്രതീക്ഷയിലാണ് കാണുന്നത്. മന്ത്രിയായതിന് ശേഷം കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. കേരളത്തിന്, തൃശൂരിന് വേണ്ടി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരണം. വലിയ വലിയ പദ്ധതികള്‍ അദ്ദേഹത്തിന്റ മനസിലുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനം വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ ജയിപ്പിച്ചുവിട്ടിട്ടുള്ളത്’- മേയര്‍ പറഞ്ഞു.
Recent Comments