പിണക്കം മറന്ന് ഒന്നിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും ചായ സത്കാരത്തില്‍

പിണക്കം മറന്ന് ഒന്നിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും ചായ സത്കാരത്തില്‍

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു. കഴിഞ്ഞ തവണ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു.

മന്ത്രി കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്ഭവനില്‍ നടന്ന ചായ സത്കാരത്തില്‍ നിന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത് വലിയ ചര്‍ച്ചയായിരുന്നു. അന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും മുഖാമുഖം നോക്കാതെ പരസ്പരം അഭിവാദ്യം ചെയ്യാതെയായിരുന്നു ചടങ്ങില്‍ പങ്കെുടത്തത്. ഏഴ് മിനിറ്റോളം നീണ്ടു നിന്ന ചടങ്ങില്‍, പരസ്പരം നോക്കുക പോലും ചെയ്തിരുന്നില്ല.

പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും, ഇതുവരെ ചേര്‍ന്നത് 3.22 ലക്ഷം കുട്ടികള്‍

പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും, ഇതുവരെ ചേര്‍ന്നത് 3.22 ലക്ഷം കുട്ടികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ തിങ്കളാഴ്ച പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. 3,22,147 കുട്ടികള്‍ക്ക് പ്രവേശനം കിട്ടി. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്ച പൂര്‍ത്തിയായി. മെറിറ്റില്‍ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉള്‍പ്പെടുത്തി സപ്ലിമെന്ററി അലോട്മെന്റ് നടത്തും.

ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലായ് രണ്ടിന് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കാത്തവര്‍ സ്‌കൂളുകളില്‍ മിച്ചമുള്ള സീറ്റുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷ പുതുക്കണം. പുതുക്കാത്തവരെയും അലോട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേരാത്തവരെയും തുടര്‍ന്നുള്ള അലോട്മെന്റുകളില്‍ പരിഗണിക്കില്ല. പുതിയ അപേക്ഷ നല്‍കാനും സപ്ലിമെന്ററി ഘട്ടത്തില്‍ അവസരമുണ്ട്.

ഭിന്നശേഷിക്കാര്‍ക്ക് അധികമായി അനുവദിച്ച സീറ്റുകള്‍ ഉള്‍പ്പെടെ ഏകജാലകം വഴിയുള്ള മെറിറ്റ്് സീറ്റുകള്‍ 3,09,142 ആണ്. മുഖ്യ അലോട്മെന്റില്‍ ഇതില്‍ 3,05,554 സീറ്റുകളാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍, 37,634 കുട്ടികള്‍ അലോട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേര്‍ന്നില്ല. ഈ സീറ്റുകളും മുഖ്യഘട്ടത്തില്‍ മിച്ചമുണ്ടായിരുന്ന 3,588 സീറ്റുകളും ഉള്‍പ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്മെന്റ്.

ഏകജാലകംവഴി മെറിറ്റില്‍ ഇതുവരെ 2,67,920 കുട്ടികളാണ് സ്‌കൂളില്‍ ചേര്‍ന്നിട്ടുള്ളത്. മറ്റുവിഭാഗങ്ങളില്‍ പ്രവേശനം നേടിയവര്‍: സ്പോര്‍ട്സ് ക്വാട്ട- 4,333, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (എം.ആര്‍.എസ്.) 868, കമ്യൂണിറ്റി ക്വാട്ട- 19,251, മാനേജ്മെന്റ് ക്വാട്ട- 19,192, അണ്‍എയ്ഡഡ്- 10,583. ആകെ- 3,22,147.

ആറ്റിങ്ങൽ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ക്ഷേത്രക്കുളത്തിൽ നഷ്‌ടമായ വിവാഹ മോതിരം തിരിച്ചുകിട്ടി

ആറ്റിങ്ങൽ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ക്ഷേത്രക്കുളത്തിൽ നഷ്‌ടമായ വിവാഹ മോതിരം തിരിച്ചുകിട്ടി

ആറ്റിങ്ങൽ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ക്ഷേത്രക്കുളത്തിൽ നഷ്‌ടമായ വിവാഹ മോതിരം തിരിച്ചുകിട്ടി. ഇന്ന് രാവിലെ ആറ്റിങ്ങൽ അവനവഞ്ചേരി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ചിറയിൻകീഴ് ബ്ലോക്ക് മെമ്പറായ നന്ദുരാജിന്റെ വിവാഹമോതിരമാണ് മണിക്കൂറുകൾക്കകം ആറ്റിങ്ങൽ ഫയർഫോഴ്‌സിന്റെ സ്കൂബ ടീം കണ്ടെത്തിയത്.

ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് കേളു മന്ത്രിയാകുന്നത്.

വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ് കേളു. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയാകുന്ന സിപിഎം നേതാവുമാണ് കേളു. 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായിട്ടാണ് കേളു മന്ത്രിപദവിയിലേക്കെത്തുന്നത്.

കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. പട്ടികജാതി- പട്ടിക വര്‍ഗ ക്ഷേമം മാത്രമാണ് നല്‍കിയിട്ടുള്ളത്. ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യം എംബി രാജേഷിനും നല്‍കാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. ആദ്യമായി മന്ത്രിയാകുന്നു എന്ന കാരണത്താലാണ് കേളുവിന് ഈ വകുപ്പുകള്‍ നല്‍കാത്തത് എന്നാണ് റിപ്പോര്‍ട്ട്.

‘ആ സൈക്കിൾ കള്ളൻ പിടിയിൽ’; അവന്തികയ്‌ക്ക് ആശ്വാസം, സൈക്കിളും തിരിച്ചു കിട്ടി

‘ആ സൈക്കിൾ കള്ളൻ പിടിയിൽ’; അവന്തികയ്‌ക്ക് ആശ്വാസം, സൈക്കിളും തിരിച്ചു കിട്ടി

കൊച്ചി: രണ്ട് തവണ സൈക്കിൾ മോഷണം പോയ അവന്തികയ്ക്ക് ഇരട്ടിമധുരം. അവന്തികയ്‌ക്ക് മന്ത്രി വി ശിവൻകുട്ടി സമ്മാനിച്ച സൈക്കിൾ മോഷ്ടിച്ച കള്ളനെ പൊലീസ് പിടികൂടി. സൈക്കിളും തിരിച്ചെടുത്തു. ആലപ്പുഴ ആറാട്ടുവഴി സ്വദേശി ഷാജി (56) ആണ് പിടിയിലായത്.

ആദ്യമായി വാങ്ങിയ സൈക്കിള്‍ മോഷണം പോയെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഇ-മെയില്‍ അയച്ച പാലാരിവട്ടം സ്വദേശിനി അവന്തികയ്ക്ക് ഈ മാസം രണ്ടിനാണ് സ്കൂൾ പ്രവേശനോത്സവ പരിപാടിക്കിടെ മന്ത്രി സൈക്കിള്‍ സമ്മാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ആ സൈക്കിളും മോഷണം പോവുകയായിരുന്നു. പിന്നാലെയാണ് പരാതിയുമായി അവന്തിക പാലാരിലവട്ടം പൊലീസിന് സമീപിക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു മോഷണം. സമീപത്തെ വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവിയില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. റെയിന്‍കോട്ട് ധരിച്ചെത്തിയ കള്ളന്റെ ചിത്രം പക്ഷെ വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മോഷണ വിവരം അറിയുന്നതെന്ന് അവന്തിക പറയുന്നു. താമസം ഒന്നാം നിലയിലായതിനാല്‍ താഴെ കാര്‍ പോര്‍ച്ചിലായിരുന്നു സൈക്കിള്‍ സൂക്ഷിച്ചിരുന്നത്. ലോക്ക് ചെയ്ത് വെച്ചിരുന്ന സൈക്കിളിനൊപ്പം മൂന്ന് സ്‌കൂട്ടറുകളുമുണ്ടായിരുന്നു എന്നാല്‍ കള്ളന്‍ സൈക്കിള്‍ മാത്രമാണ് കൊണ്ടു പോയത്.

പാണ്ഡ്യ-കുൽദീപ്- ബുംറ ഷോ; കടുവകളെ വീഴ്ത്തി ഇന്ത്യ സെമിയിൽ

പാണ്ഡ്യ-കുൽദീപ്- ബുംറ ഷോ; കടുവകളെ വീഴ്ത്തി ഇന്ത്യ സെമിയിൽ

ആന്റിഗ്വ: ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഒന്നിൽ നിന്നും ഇന്ത്യക്ക് സെമി ബെർത്ത്. സൂപ്പര്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ 50 റൺസിന് വിജയിച്ചു. ഹർദിക് പാണ്ഡ്യയുടെ അർധ ശതകത്തിന്റെയും കുൽദീപ് യാദവിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിന്റെയും ബലത്തിലാണ് സൂപ്പർ ഏട്ടിലെ തുടർച്ചയായ രണ്ടാം മത്സരവും ഇന്ത്യ വിജയിച്ച് കയറിയത്. നാല് ഓവറിൽ വെറും 13 റൺസ് വിട്ട് കൊടുത്ത് ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടി.

ഹർദിക് പാണ്ഡ്യക്ക് പുറമെ ബാറ്റിങ് നിരയിൽ ശിവം ദുബെ(34), റിഷഭ് പന്ത് (36), വിരാട് കോഹ്‌ലി (37), രോഹിത് ശർമ്മ (23) തുടങ്ങിയവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. ബംഗ്ലാദേശ് നിരയിൽ നായകൻ നജ്മുൽ ഹൊസൈൻ 40 റൺസ് നേടി. ക്യാപ്റ്റന് പുറമെ ഓപ്പണർ തൻസിദ് ഹസൻ (29), വാലറ്റത്ത് റിഷാദ് ഹൊസൈൻ( 24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ടോസ് നഷ്ട്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലയിരുന്ന ഇന്ത്യയ്ക്ക് പക്ഷെ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് പന്തും ദുബെയും ചേർന്ന് കര കയറ്റി.

ബംഗ്ലാദേശിന് വേണ്ടി തൻസീം ഹസ്സനും റിഷാദ് ഹൊസ്സൈനും രണ്ട് വിക്കറ്റ് വീതം നേടി.ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലായിലൊരുന്നു മത്സരം. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ബംഗ്ലാദേശ് തോൽവിയോടെ സെമി കാണാതെ പുറത്തായി. നേരത്തെ സൂപ്പർ എട്ടിന്റെ ആദ്യ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ47 റൺസിന് വിജയിച്ച ഇന്ത്യ സെമിയിലേക്ക് മാർച്ച് ചെയ്തു.