‘കുഞ്ഞേ മാപ്പ് !’; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

‘കുഞ്ഞേ മാപ്പ് !’; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

കൊച്ചി: പനമ്പിള്ളി നഗറില്‍ ഫ്ലാറ്റിൽ നിന്നും അമ്മ താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. തുടര്‍ന്ന് സല്യൂട്ട് നല്‍കിയാണ് പൊലീസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ശവപ്പെട്ടിക്ക് മുകളില്‍ കളിപ്പാട്ടവും വെച്ചിരുന്നു. നവജാതശിശുവിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങിയാണ് സംസ്‌കരിച്ചത്. പുല്ലേപ്പടി ശ്മശാനത്തിന് സമീപം ഒരുക്കിയ കുഴിയിലാണ് കുഞ്ഞിനെ അടക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം കൊച്ചി പനമ്പിള്ളി നഗറില്‍ ഉണ്ടായത്. ജനിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി നടുറോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

പാലക്കാട്: പാലക്കാട് മേട്ടുപ്പാറയില്‍ ആറുപേര്‍ക്ക് വെട്ടേറ്റു. ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട് ആക്രമണത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. ഒരാളുടെ പരിക്ക്ക ഗുരുതരമാണ്. കല്ലേറില്‍ നാലുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഴുത്തില്‍ വെട്ടേറ്റ മേട്ടുപ്പാറ സ്വദേശി കുമാരന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുമാരന്റെ മകനും സഹോദരനും സഹോദരഭാര്യയ്ക്കും മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രിയിലാണ് ഓട്ടോ നിര്‍ത്തിയിടുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. രാവിലെ കുമാരനെ രമേഷ്, രതീഷ് എന്നിവര്‍ വീടുകയറി ആക്രമിക്കുകയായിരുന്നു. കുമാരന് പുറമെ, മകന്‍ കാര്‍ത്തിക്, സഹോദരന്‍ നടരാജന്‍, ഭാര്യ ശെല്‍വി, മക്കളായ ജീവന്‍, ജിഷ്ണു എന്നിവര്‍ക്കാണ് വെട്ടേറ്റത്.

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിന് ദുബായിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് യാത്രയെന്നാണ് വിശദീകരണം. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചാണ് യാത്ര. ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാണ് മുഖ്യമന്ത്രി മടങ്ങി വരുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്നലെ വിപണി വില മാറ്റമില്ലാതെ തുടർന്നെങ്കിലും ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. പവൻ ഇന്ന് 160 രൂപയാണ് വർധിച്ചത്. ശനിയാഴ്ച 80 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52840 രൂപയാണ്.

ഈ മാസം ആദ്യം സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 800 രൂപയാണ് ഒന്നാം തിയതി കുറഞ്ഞത്. ഈ ആഴ്ച മുഴുവൻ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. വ്യാഴാഴ്ച 560 രൂപ ഉയർന്നു. വെള്ളിയാഴ്ച 400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച വില ഉയർന്നു. അതെ പ്രവണതയാണ് ഇന്നും വിപണിയിൽ തുടരുന്നത്. വില ഉയരുന്നത് വിവാഹ വിപണിക്കടക്കം സ്വർണാഭരണ ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 20 രൂപ ഉയർന്ന് 6605 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 10 രൂപ വർധിച്ച് 5500 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വ്യാഴാഴ്ച ഒരു രൂപ വർധിച്ചിരുന്നു. വിപണി വില 87 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി, ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്ന് പ്രതിഷേധം

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി, ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്ന് പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകൾ ഇന്നും തുടങ്ങാനായില്ല. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത്.

തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ആരെയും ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാർ എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. കണ്ണൂർ തോട്ടടയിൽ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്. എറണാകുളത്തും ഡ്രൈവിംഗ് സ്കൂളുകാർ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരിച്ചു. കോഴിക്കോട് കുന്നമംഗലത്ത് ഡ്രൈവിങ് ടെസ്റ്റിന് എത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിച്ചത്. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി.

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കെജിറ്റിഇ പ്രീ-പ്രസ് ഓപ്പറേഷൻ, കെജിറ്റിഇ പ്രസ് വർക്ക്, കെജിറ്റിഇ പോസ്റ്റ്-പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2024-25 കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി മെയ് 24 വരെ ദീർഘിപ്പിച്ചു. കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കോഴ്സാണിത്.

അപേക്ഷകർ എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒബിസി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.