by liji HP News | Apr 26, 2024 | Latest News, കേരളം
മലപ്പുറം തിരൂരങ്ങാടിയിൽ യുവാവിന്റെ വോട്ട് മറ്റൊരാൾ ചെയ്തതായി പരാതി. തിരൂരങ്ങാടി സ്വദേശി കുട്ടശ്ശേരി മുസ്തഫയാണ് പരാതിക്കാരൻ. തിരൂരങ്ങാടി നഗരസഭ പരിധിയിലെ പന്താ രങ്ങാടി മിഷ്കത്തുൽ ഉലൂം സുന്നി ഹയർസെക്കൻഡറി മദ്രസയിലെ 51 ആം നമ്പർ ബൂത്തിലെ വോട്ടറാണ് മുസ്തഫ. വോട്ട് ചെയ്യാൻ എത്തിയ മുസ്തഫയോട് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ കഴിയില്ലന്ന് അറിയിക്കുകയായിരുന്നു. മുസ്തഫ പോളിംഗ് ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
by liji HP News | Apr 26, 2024 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്.
എബ്രഹാമിന്‍റെ പേരിൽ ഉള്ള തിരിച്ചറിയൽ കാർഡിന്റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്‍പ്പെട്ടത്. എങ്ങനെയാണ് ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുണ്ടായതെന്നതിൽ വ്യക്തതയില്ല. ജഗതിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പിന്നാലെ അദ്ദേഹം ജില്ലാകളക്ടർക്ക് പരാതി നൽകി.
by Midhun HP News | Apr 26, 2024 | Latest News, കേരളം
സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും വിജയിക്കാൻ കഴിയുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് റോഷി അഗസ്റ്റിൻ. ഇടുക്കിയിൽ ജോയ്‌സ് ജോർജ് അനായാസം വിജയിക്കും. വന്യ ജീവി സംരക്ഷണ നിയമ ഭേദഗതിയിൽ ശബ്ദം ഉയർത്തുന്നവർ ഇടുക്കിയിൽ നിന്നും വിജയ്ക്കണമെന്ന് ജനം ആഗ്രഹിക്കുന്നു.
by Midhun HP News | Apr 26, 2024 | Latest News, കേരളം
കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് അനീസ് അഹമ്മദ് (66) കുഴഞ്ഞു വീണു മരിച്ചു. ബൂത്തിൽ കുഴഞ്ഞ വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
by Midhun HP News | Apr 26, 2024 | Latest News, കേരളം
ആറ്റിങ്ങൽ മണ്ഡലം, പോത്തൻകോട് കള്ള വോട്ടെന്ന് പരാതി. 43-ാം നമ്പർ ബൂത്തിൽ
ലളിതമ്മ (66), ഇവരുടെ വോട്ട് 8 മണിക്ക് ചെയ്യാനായി എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്.
by Midhun HP News | Apr 26, 2024 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം രേഖപ്പെടുത്തി. 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,320 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 6665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു.
തുടര്‍ന്ന് ശനിയാഴ്ച തൊട്ട് മൂന്ന് ദിവസത്തിനിടെ 1600 രൂപ കുറഞ്ഞ ശേഷം സ്വര്‍ണവില ബുധനാഴ്ച 360 രൂപ വര്‍ധിച്ചു. എന്നാല്‍ വ്യാഴാഴ്ച 280 രൂപ കുറഞ്ഞു. തുടര്‍ന്ന് ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
Recent Comments