by liji HP News | Mar 26, 2024 | Latest News, കേരളം
ബംഗളൂരു: ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പ് നടത്തി കോടികള്‍ കടക്കെണിയിലായ യുവാവിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. പലരില്‍ നിന്നും പണം കടം വാങ്ങിയാണ് വാതുവെപ്പ് നടത്തിയത്. ഭര്‍ത്താവിന് പണം കടം നല്‍കിയവരുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
ചിത്രദുര്‍ഗയിലെ ഹൊസദുര്‍ഗയില്‍ സംസ്ഥാന ചെറുകിട ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ദര്‍ശന്‍ ബാലുവിനാണ് വാതുവെപ്പില്‍ പങ്കാളിയായി ഒന്നര കോടിയോളം രൂപ നഷ്ടമായത്. പണം തിരികെ നല്‍കാത്തതില്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുമെന്ന് കടം നല്‍കിയവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഹോളല്‍കെരെ സ്വദേശിയായ ദര്‍ശന്‍ ബാലുവിന്റെ ഭാര്യ രഞ്ജിത വി (24) മാര്‍ച്ച് 19 ന് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദര്‍ശന് പണം കടം നല്‍കിയ 13 പേര്‍ക്കെതിരെ അവളുടെ പിതാവ് വെങ്കിടേഷ് പരാതി നല്‍കിയിട്ടുണ്ട്.
താനും ഭര്‍ത്താവും പണമിടപാടുകാരില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് വിവരിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍, 13 പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ദര്‍ശനും രഞ്ജിതയ്ക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.
എളുപ്പത്തില്‍ പണക്കാരനാകാമെന്ന് വിശ്വസിപ്പിച്ച് ദര്‍ശനെ വാതുവെപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ദര്‍ശന്റെ പിതാവ് പറയുന്നത്. ആദ്യം സമ്മതിക്കാതിരുന്ന മകനെ അവര്‍ നിര്‍ബന്ധിച്ച് ചതിയില്‍പ്പെടുത്തുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
by liji HP News | Mar 26, 2024 | Latest News, കേരളം
റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നുവെന്നതിന് തെളിവുകൾ പുറത്ത്. റേഞ്ച് ഓഫീസർ ജയനും പ്ലാച്ചേരി ഫോറസ്റ്റേഷനിൽ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണം മീഡിയയ്ക്കു ലഭിച്ചു. കഞ്ചാവ് ചെടികൾ പിഴുതെറിഞ്ഞു എന്ന് ഉദ്യോഗസ്ഥർ പറയുമ്പോൾ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദ്യത്തിന് മറുപടിയില്ല. ഗ്രോബാഗിൽ കഞ്ചാവ് കൃഷി നടത്തിയ വാച്ചറെ പറഞ്ഞുവിടാൻ നിൽക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഇതിനിടെ തന്നെ കഞ്ചാവ് കേസിൽ തന്നെ കൊടുക്കാൻ ശ്രമിച്ചെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി. പ്ലാച്ചേരി സ്റ്റേഷനിൽ ആ സമയമില്ലാതിരുന്ന ഉദ്യോഗസ്ഥയുടെ പേര് റിപ്പോർട്ടിൽ എഴുതിയത് റേഞ്ച് ഓഫീസറാണ്. റേഞ്ച് ഓഫീസർ ജയനെതിരെ പരാതി നൽകിയതിനാണ് തന്നെ കേസിലേക്ക് വലിച്ചിഴച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥ മാധ്യമങ്ങളോട് പറഞ്ഞു. റെയിഞ്ച് ഓഫീസർ തൻറെ ഫോൺ രേഖകൾ അടക്കം ചോർത്താൻ ശ്രമിച്ചെന്നും ഇവർ പറഞ്ഞു.
നാൽപതിലധികം കഞ്ചാവുചെടികളാണ് സ്റ്റേഷൻ പരിസരത്ത് ഗ്രോ ബാഗിൽ നട്ടുവളർത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചർ അജേഷിന്റെ വിഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്.
ഫോറസ്റ്റ് സ്‌റ്റേഷൻ പരിസരത്തെ കഞ്ചാവുകൃഷി സംബന്ധിച്ച വിഡിയോ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിച്ചുതുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എരുമേലി റെയ്ഞ്ച് ഓഫിസർ ജയന്റെ നേതൃത്വത്തിൽ ഒരു അന്വേഷണം നടന്നത്. അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തെത്തിയപ്പോഴാണ് അതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് ഗുരുതര കണ്ടത്തലുകളുണ്ടായത്.
ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അജയ്‌യുടെ അറിവോടെയാണ് കഞ്ചാവുകൃഷി നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണ റിപ്പോർട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
by liji HP News | Mar 26, 2024 | Latest News, കേരളം
തിരുവനന്തപുരം: സ്വർണം വാങ്ങാൻ നില്‍ക്കുന്നവർക്ക് ആശ്വാസ വാർത്ത. റോക്കറ്റ് പോലെ ഉയർന്ന സ്വർണ വില ഇന്ന് ഒറ്റയടിക്ക് കുറഞ്ഞു. 80 രൂപയുടെ ഇടിവാണ് ഇന്ന് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 48,920 രൂപയും ഗ്രാമിനി ഗ്രാമിന് 6,115 രൂപയും.
മാർച്ച് 21-ആം തീയതിയാണ് സ്വർണത്തിന്, ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. 22-ആം തീയ്യതി വില 360 രൂപയുടെ കുറവോടെ 49,080 രൂപയിലേക്കെത്തി. ശനിയാഴ്ച വീണ്ടും കുറഞ്ഞ് 49,000 രൂപയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.
by liji HP News | Mar 26, 2024 | Latest News, കേരളം
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിസി ജോജോ അന്തരിച്ചു. കേരള കൗമുദി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 65 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പാമോലിന്‍ അഴിമതി പുറത്തുകൊണ്ടുവന്നത് ബിസി ജോജോയാണ്. മുല്ലപ്പെരിയാര്‍ കരാറിലെ വീഴ്ചകള്‍ അടക്കം നിരവധി ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവന്നത് ജോജോ ആയിരുന്നു. രാജ്യത്തെ ആദ്യവെബ് ടിവിയായ ഇന്ത്യാ പോസ്റ്റ് ലൈവിന്റെ എഡിറ്ററും എംഡിയുമായി പ്രവര്‍ത്തിച്ചിരുന്നു.
by liji HP News | Mar 26, 2024 | Latest News, കേരളം
സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേ സമയം, സംസ്ഥാനത്ത് ചൂടും തുടരുകയാണ്. ബുധനാഴ്ച വരെ ഉയർന്ന താപനില തുടരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത ഉണ്ട്.
by liji HP News | Mar 26, 2024 | Latest News, കേരളം
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണത്തിലെ അന്വേഷണം സിബിഐക്ക് നല്‍കുന്നതില്‍ ഗുരുതരവീഴ്ച. മാര്‍ച്ച് 9ന് ഇറങ്ങിയ വിജ്ഞാപനം കൈമാറിയത് 16ന് മാത്രമാണ്. എന്നാല്‍ പെർഫോമ റിപ്പോർട്ട് ഇതുവരെ കൈമാറിയില്ല. കേസിന്‍റെ നാൾവഴികളും എഫ്ഐആറിന്‍റെ പരിഭാഷയും ഉൾപ്പെടെ പെർഫോമയിലുണ്ടാകണം. ഒരു ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയാണ് രേഖകൾ ഡൽഹിയിൽ എത്തിക്കുന്നത്. എന്നാല്‍ പെർഫോമ തയ്യാറാക്കാൻ തുടങ്ങിയത് ഇന്നലെ മാത്രമാണ്. കാലതാമസത്തിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ആഭ്യന്തര സെക്രട്ടറി ഉദ്യോഗസ്ഥരോട് ഇതേപ്പറ്റി വിശദീകരണം തേടിയിട്ടുണ്ട്.
Recent Comments