സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,880 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പൊലീസ്

തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പൊലീസ്

തൃശൂര്‍: തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പൊലീസ്. മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി
പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അരി വില്‍പ്പന തടഞ്ഞ പൊലീസ് നടപടിയില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്നാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് നടപടി. അതേസമയം അരിവിതരണം സുരേഷ് ഗോപിയെ ജയിപ്പിക്കാനല്ലെന്നും രാജ്യത്താകെ അരി വിതരണം നടത്തുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി.

കേരളത്തില്‍ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷയെ കുറിച്ച് കൂടുതലറിയാം

കേരളത്തില്‍ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷയെ കുറിച്ച് കൂടുതലറിയാം

കേരളത്തില്‍ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകള്‍; അഭിമുഖം ഇടുക്കിയില്‍; അപേക്ഷയെ കുറിച്ച് കൂടുതലറിയാം

സംസ്ഥാനത്തെ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റീസ് തസ്തികയില്‍ ആയിരത്തിലേറെ ഒഴിവുകള്‍. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ചെന്നൈയിലുള്ള ദക്ഷിണ മേഖല ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡവലപ്‌മെന്റ് സെന്ററും ചേര്‍ന്നാണ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നത്.

യോഗ്യത

മൂന്ന് വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമ, ബിടെക്, ബിഎ, ബിഎസ് സി, ബികോം കോഴ്‌സ് വിജയിച്ച് അഞ്ച് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട്പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ അഭിമുഖത്തിന് പങ്കെടുക്കാം.
www.sdcentre.org എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 27നകം രജിസ്റ്റര്‍ ചെയ്യണം. അഭിമുഖം 29ന് രാവിലെ ഒമ്പതിന് ഇടുക്കി നെടുങ്കണ്ടം ഗവ. പോളിടെക്‌നിക്കല്‍.
വിശദവിവരങ്ങള്‍ക്ക്: www.sdcentre.org. സന്ദര്‍ശിക്കുക.

ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യ; കുട്ടിയുടെ ചിതാഭസ്മവുമായി സ്കൂളിലേക്ക് മാര്‍ച്ച്

ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യ; കുട്ടിയുടെ ചിതാഭസ്മവുമായി സ്കൂളിലേക്ക് മാര്‍ച്ച്

ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച്‌ നടത്തി. അധ്യാപകർ ശരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മനോജ്‌-മീര ദമ്പതികളുടെ മകൻ പ്രജിത് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയിയെയും ക്ലാസില്‍ കണ്ടില്ല.

ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടര്‍ന്ന് സ്കൂള്‍ മൈക്കില്‍ അനൗണ്‍സ്മെന്‍റ് നടത്തി. ഉടന്‍ കുട്ടികള്‍ തിരിച്ചെത്തുകയും ചെയ്തു. വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പറഞ്ഞെങ്കിലും അധ്യാപകര്‍ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരൽ കൊണ്ട് പല തവണ തല്ലുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രേഷ്മ, ഡോളി എന്നീ അധ്യാപകര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ശാസിക്കുകയും അപമാനിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

കടുത്ത മനോവിഷമത്തിലാണ് പ്രജിത്ത് വീട്ടിലേക്ക് മടങ്ങിയതെന്ന് സഹപാഠികൾ പറയുന്നു. മൂത്ത സഹോദരൻ പ്രണവ് സ്കൂളിൽ നിന്ന് വന്നപ്പോൾ പ്രജിത്ത് തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, സ്ക്കൂൾ അധികൃതർ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. പിറ്റേ ദിവസം അച്ഛനെ വിളിച്ച് കൊണ്ട് വരണമെന്ന് മാത്രമേ അധ്യാപകര്‍ ‍പറഞ്ഞിട്ടുള്ളൂ എന്ന് പ്രധാന അധ്യാപിക സിസ്റ്റര്‍ സോഫിയ പറയുന്നു. പ്രജിത്തിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയെ പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലാൻ ശ്രമം

യുവതിയെ പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലാൻ ശ്രമം

ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലാൻ ശ്രമം. സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഭർത്താവ് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം.

പട്ടണക്കാട് സ്വദേശിനി പ്രതീക്ഷയെയാണ് ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. പ്രതീക്ഷയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുംബ വഴക്കാണ് ആക്രമണ കാരണമെന്നാണ് സൂചന. സംഭവത്തിൽ ഭർത്താവിനും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ചികിത്സയിലാണ്.

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5745 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,960 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ വർധിച്ച് 4755 രൂപയിലെത്തി. ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയാണ്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വർധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് രണ്ട് രൂപ വർധിച്ച് വെള്ളി വില 78 രൂപയിലെത്തി.

ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.