8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ

8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ

കഴിഞ്ഞ 8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ. ആക്രമണത്തിൽ 7492 പേർക്ക് പരിക്കേറ്റു. 68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. കഴിഞ്ഞവർഷം മാത്രം 85 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. 817 പേർക്ക് പരുക്കേറ്റു. സർക്കാർ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്നും കാട്ടാന ആക്രമണം ഉണ്ടായി. മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത അക്രമകാരിയായ കാട്ടാനയെ മയക്കുവെടി വെക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മയക്കുവെടി വെക്കുകയാണ് പോംവഴി. കോടതിയെ സാഹചര്യം മനസിലാക്കുമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഓടുന്ന ബസിന് മുന്നിൽ ചാടി യുവതി മരിച്ചു; ഭർത്താവ് ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയിലും, സംഭവം കൊല്ലത്ത്

ഓടുന്ന ബസിന് മുന്നിൽ ചാടി യുവതി മരിച്ചു; ഭർത്താവ് ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയിലും, സംഭവം കൊല്ലത്ത്

കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. മണിക്കൂറുകൾക്ക് ശേഷം കാണാതായ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്കാണ് യുവതി ചാടിയത്. യുവതിയുടെ ഭർത്താവ് കെഎസ്ആര്‍ടിസി കണ്ടക്ടറാണ്‌.

ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്താണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കുന്നിക്കോട് സ്വദേശി മീനംകോടുവീട്ടില്‍ ആര്‍ രാജിയാണ് വണ്ടിക്ക് മുന്നിൽ ചാടി മരിച്ചത്. ഭര്‍ത്താവ് കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടറായ വിജേഷിനെയാണ് മണിക്കൂറുകള്‍ക്കുശേഷം വീടിനടുത്തുള്ള ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

‘കളിക്കുന്നതിനിടെ കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ രക്ഷിച്ച് സൈനികൻ’

‘കളിക്കുന്നതിനിടെ കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ രക്ഷിച്ച് സൈനികൻ’

കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിലേക്ക് വീണ ആറാം ക്ലാസുകാരനെ രക്ഷിച്ച് സൈനികൻ. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കിൽ കളിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തിൽ മൂടിയില്ലാ കിണറ്റിലേക്ക് വീഴുകയായിരുന്നു. സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് വന്ന വിദ്യാർത്ഥിയാണ്. സമീപത്തുണ്ടായിരുന്ന സൈനികൻ കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷപെടുത്തി. കുട്ടിക്ക് സാരമായ പരിക്കുകളില്ല. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പത്തനംതിട്ട സ്വദേശി അർജുനാണ് കുട്ടിയെ രക്ഷപെടുത്തിയത്.

പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും; 10 ശതമാനം വര്‍ധനയ്ക്ക് അനുമതി

പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും; 10 ശതമാനം വര്‍ധനയ്ക്ക് അനുമതി

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും. വൈദ്യുതി കണക്ഷന് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. കെഎസ്ഇബിയുടെയ 12 സേവനങ്ങള്‍ക്കാണ് നിരക്ക് കൂട്ടാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ വൈദ്യുതി ബോര്‍ഡ് ആവശ്യം ഉന്നയിച്ചിരുന്നു. കണക്ഷനടുക്കാന്‍ വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാന്‍സ്ഫോര്‍മര്‍ സൗകര്യവും വിലയിരുത്തിയാണ് നിലവില്‍ കണക്ഷന്‍ ഫീസ് നിശ്ചയിക്കുന്നത്.

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയ ആന യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനവാസമേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ്.

വീട്ടുമുറ്റത്തുവെച്ചായിരുന്നു ആക്രമണം. ആന വീട്ടുമുറ്റത്തേക്ക് ഓടിക്കയറുന്നതും അജിയുടെ പുറകെ പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആനയെ പ്രദേശത്ത് നിന്ന് തുരത്താൻ ശ്രമം തുടരുകയാണ്. കർണാടക വനാതിർത്തിയിൽ നിന്ന് ആനയെത്തിയെന്നാണ് വിവരം. വിഷയത്തിൽ ഉന്നതതല യോഗം ഉടൻ ആരംഭിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

ആനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. തുടർച്ചയായി ഉണ്ടാകുന്ന കാട്ടാനയാക്രമണങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. സാധാരണ നടപടികൾ കൊണ്ട് വയനാട്ടിലെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണാൻ കഴിയില്ലെന്ന് സർക്കാർ നിരീക്ഷിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

ഭാ​ഗ്യശാലിയ്ക്ക് 80 ലക്ഷം; കാരുണ്യ KR 640 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഭാ​ഗ്യശാലിയ്ക്ക് 80 ലക്ഷം; കാരുണ്യ KR 640 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ലോട്ടറി വകുപ്പിൻറെ കാരുണ്യ KR 640 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക.മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേർക്കാണ് സ്വന്തമാക്കാനാകുക.

എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സ്വന്തമാക്കാനാകും. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിലും ഫലം പ്രസിദ്ധീകരിക്കും.

നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. ലഭിച്ചിരിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി സ്റ്റാളുകളിൽ നിന്ന് സമ്മാനം കൈപ്പറ്റാം.