കനത്ത മഴ; ഇടുക്കിയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

ഇടുക്കി: ഇടുക്കി ചേരിയാറില്‍ കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. വീടിന്റെ ഭിത്തി തകര്‍ന്നു വീണാണ് മരണം. ചേരിയാര്‍ സ്വദേശി റോയ് ആണ് മരിച്ചത്. റോയ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

ഇടുക്കി ജില്ലയില്‍ ഇന്നലെ ശക്തമായ മഴയാണ് പെയ്തത്. കനത്ത മഴയെത്തുടര്‍ന്ന് ശാന്തന്‍പാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുള്‍ പൊട്ടലുണ്ടായി. കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്.

ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയില്‍ ഇന്നലെ രാത്രിയാണ് ഉരുള്‍ പൊട്ടലുണ്ടായത്. പാറക്കല്ലുകളും മരങ്ങളും ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് ശാന്തന്‍പാറയില്‍ നിന്നും ദളത്തിലേക്ക് പോകുന്ന റോഡ് തകര്‍ന്നു. ഈ പ്രദേശത്തെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു

നേപ്പാളിൽ വീണ്ടും ഭൂചനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി

നേപ്പാളിൽ വീണ്ടും ഭൂചനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടു ഭൂചലനം. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർയോടെ കാഠ്മണ്ഡുവിൽ നിന്നും 160 കിലോമീറ്റർ അകലെയാണ് അനുഭവപ്പെട്ടത്. അതേസമയം വെള്ളിയാഴ്ചയുണ്ടായ ഭൂചനത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തെ തുടർന്ന് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായി. നിരവധി ആളുകൾക്കാണ് പരിക്കേറ്റത്.

നേപ്പാളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിൽ പ്രാദേശിക സമയം രാത്രി 11.47ഓടെയായിരുന്നു ഭൂചനം. ജജാര്‍കോട്ട്, റുകും വെസ്റ്റ് എന്നീ രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചത്.

ഭൂകമ്പ ദുരന്തങ്ങളുടെ സ്ഥിരം ഇരകളാണ് നേപ്പാൾ ജനത.2015ല്‍ നേപ്പാളില്‍ ഉണ്ടായ രണ്ട് ഭൂകമ്പങ്ങളില്‍ ഏകദേശം 9,000 പേരാണ് മരിച്ചത്. മുഴുവന്‍ പട്ടണങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും മറ്റ് ചരിത്ര സ്ഥലങ്ങളും അവശിഷ്ടങ്ങളായി.

നടന്നു പോകുന്നതിനിടെ തേനീച്ച ആക്രമണം; ഒൻപതു പേർക്ക് കുത്തേറ്റു, കുട്ടികളുടെ നില​ഗുരുതരം

നടന്നു പോകുന്നതിനിടെ തേനീച്ച ആക്രമണം; ഒൻപതു പേർക്ക് കുത്തേറ്റു, കുട്ടികളുടെ നില​ഗുരുതരം

കോഴിക്കോട്: വടകരയിൽ തേനീച്ച ആക്രമണം. കുട്ടികളുൾപ്പടെ ഒൻപതു പേർക്ക് തേനീച്ചയുടെ കുത്തേറ്റു. വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. വടകര ഹെൽത്ത് സെന്ററിന് സമീത്ത് വെച്ചാണ് ഫിദ,ഫാത്തിമ എന്നീ കുട്ടികളെ തേനീച്ച ആക്രമിച്ചത്. ഇവരുടെ നില ​ഗുരുതരമാണ്. ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ രക്ഷിക്കാനെത്തിയ മറ്റ് ഏഴ് പേർക്കാണ് കുത്തേറ്റത്. പരിക്കേറ്റ എല്ലാവരെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജലനിരപ്പ് ഉയർന്നു; പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പന്നിയാർ പുഴയുടെ തീരത്ത് ജാ​ഗ്രതാ നിർദേശം

ജലനിരപ്പ് ഉയർന്നു; പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പന്നിയാർ പുഴയുടെ തീരത്ത് ജാ​ഗ്രതാ നിർദേശം

ഇടുക്കി: ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ 10 സെന്റി മീറ്റർ വീതം തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടറുകൾ തുറന്നത്.
പന്നിയാർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വൃഷ്ടിപ്രദേശത്തെ ശക്തമായ മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവല്‍ ആയ 706. 50 മീറ്റര്‍ കടന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കുന്നത്.

കളമശ്ശേരി സ്‌ഫോടനം; മൂന്നുപേരുടെ നില അതീവ ഗുരുതരം

കളമശ്ശേരി സ്‌ഫോടനം; മൂന്നുപേരുടെ നില അതീവ ഗുരുതരം

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ മൂന്നുപേരുടെ നില ഇപ്പോഴും അതീവഗുരുതരാവസ്ഥയില്‍. സാധ്യമായ എല്ലാ ചികിത്സയും ഇവര്‍ക്ക് നല്‍കുന്നുണ്ട്. കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. എന്നാല്‍ സ്‌ഫോടനമുണ്ടായിട്ടും കൊച്ചിയുടെ സുരക്ഷ വര്‍ധിക്കാന്‍ ഒന്നും ചെയ്തില്ലെന്നാണ് പൊലീസിനു നേരെ ഉയരുന്ന ആക്ഷേപം. പൊലീസിലെ ആള്‍ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

യുഎപിഎ ചുമത്തിയിട്ടും കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ നഗരസുരക്ഷയില്‍ പ്രത്യേകിച്ച് ഒരു മാറ്റവുമില്ല. മുപ്പത് ലക്ഷത്തിലേറെ ആളുകളാണ് നഗരത്തിലുള്ളത്. നഗരത്തില്‍ വന്നുപോകുന്നവരുടെ കണക്കെടുപ്പ് സാധ്യവുമല്ല. വിവിധ ഇടങ്ങളില്‍ നിന്ന് ആളുകള്‍ വന്നുപോകുന്നു. നഗരത്തില്‍ സുരക്ഷയൊരുക്കാന്‍ കൊച്ചി കമ്മീഷണറേറ്റിലെ 30 പൊലീസ് സ്റ്റേഷനുകളിലായി ആകെയുള്ളത് 2000ത്തോളം പൊലീസുകാരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അംഗബലം കൂട്ടാതെ രക്ഷയില്ലെന്നാണ് സേനക്കുള്ളിലെ പൊതു സംസാരം.

യഹോവയുടെ സാക്ഷികളോടുള്ള വിയോജിപ്പാണ് ബോംബിടാന്‍ കാരണമെന്ന് ഡൊമനിക് മാര്‍ട്ടിന്‍ പൊലീസിനോട് വ്യക്തമാക്കി. ഫോണില്‍ ചിത്രീകരിച്ച തെളിവുകളെല്ലാം പൊലീസിന് കൈമാറി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലം മാറ്റം; 3034 ജീവനക്കാരെ മാറ്റി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലം മാറ്റം. 3034 ജീവനക്കാരെ സ്ഥലം മാറ്റി. ഡ്രൈവര്‍, കണ്ടക്ടര്‍, സ്റ്റോര്‍കീപ്പര്‍ വിഭാഗത്തിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.