by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
എറണാകുളത്ത് 8.55 ഗ്രാം ഹെറോയിനും, 45 നൈട്രോസിപാം ഗുളികയും 10.233 ഗ്രാം കഞ്ചാവും പിടികൂടി എക്സൈസ്. എറണാകുളം ഇ ഐ & ഐ ബിയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് പാർട്ടി, എറണാകുളം ഐ ബി എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ കണയന്നൂർ താലൂക്ക്, കാക്കനാട് വില്ലേജ്, കാക്കനാട് തുതിയൂർ ദേശത്ത് ഭവൻസ് ആദർശ സ്കൂളിലേക്ക് പോകുന്ന റോഡിലെ തോട്ടക്കാട്ട് ലൈനിലുള്ള XVIII/606 നമ്പർ വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മുറിയിൽ 8.55 ഗ്രാം ഹെറോയിൻ കൈവശം വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് ഒഡീഷ സ്വദേശി യുദിഷ്ടിര മാലിക്, മകൻ ദീപ്തി, കാന്ത് മാലിക് എന്നിവരെ അറസ്റ്റ് ചെയ്തു.
കുടാതെ പള്ളുരുത്തിയിൽ മയക്ക് മരുന്നായ നൈട്രോസിപാം ഗുളികളുമായി യുവാവ് എക്സൈസ് പിടിയിലായി. മയക്കുമരുന്നിന്റെ വിപണനമുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. കൊച്ചി താലൂക്ക്, രാമേശ്വരം വില്ലേജിൽ, കടേഭാഗംദേശത്ത്, HNo.23/1260 ചാണിപ്പറമ്പിൽ വീട്ടിൽ അഷ്റഫ് മകൻ 33 വയസ്സുള്ള റിഷാദാണ് 45 നൈട്രോസിപാം ഗുളികകളുമായി പിടിയിലായത്. ഡോക്ടർമാരുടെ വ്യാജ കുറിപ്പടി തയ്യാറാക്കി മെഡിക്കൽ ഷോപ്പിൽ നിന്ന് ഗുളികകൾ വാങ്ങി ഒരു ഷീറ്റ് ഗുളിക 500 രൂപാക്ക് വാങ്ങി 2000 മുതൽ 3000 രൂപയ്ക്കാണ് ഇയാൾ മയക്ക് മരുന്ന് വിറ്റിരുന്നത്.
മാനസിക രോഗികൾ ഉപയോഗിക്കുന്ന ഗുളികകൾ സാധാരണ മനുഷ്യൻ കഴിച്ചാൽ ഉന്മാദാവസ്ഥയിൽ എത്തും. മയക്ക് മരുന്ന് ലഭിച്ചതിനെക്കുറിച്ച് അന്വേഷിച്ചതിൽ വൻ മയക്ക് മരുന്ന് റാക്കറ്റുളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം ഉണ്ടാകുമെന്നും മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.എസ് ജയൻ അറിയിച്ചു. 20 ഗ്രാം കൈവശം വെച്ചാൽ 10 വർഷം വരെ ശിക്ഷ കിട്ടുന്ന കുറ്റമാണ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ റൂബൻ, റിയാസ്, വനിത സി.ഇ.ഒ സ്മിതാ ജോസ്, ഡ്രൈവർ അജയൻ എന്നിവർ പങ്കെടുത്തു.
കൂടാതെ, പറവൂർ താലൂക്ക്, കോട്ടുവള്ളി സൗത്ത് ദേശത്ത്, കോട്ടുവള്ളി പഞ്ചായത്ത് പരിധിയിൽ അറക്കൽ വീട്ടിൽ ജോർജ്ജ് മകൻ പീറ്ററിനെ 10.233 കിലോഗ്രാം കഞ്ചാവുമായി എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം സജീവ് കുമാറും പാർട്ടിയും കസ്റ്റഡിയിലെടുത്തു.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: യൂട്യൂബർമാർക്കെതിരായ ആദായ നികുതി വകുപ്പ് റെയ്ഡിലും അതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലും 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളതെന്നാണ് റിപ്പോർട്ട്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. പേളി മാണി ഉൾപ്പെടെയുള്ള യൂട്യൂബർമാർക്കും അടുത്തയാഴ്ച മുതൽ നോട്ടീസ് അയക്കും. നികുതിയടച്ചിട്ടില്ലെങ്കിൽ അതിന് തയാറാകാൻ ആവശ്യപ്പെടും. ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടന്നത്.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 43,280 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5410 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനിടെ ഏകദേശം 800 രൂപയുടെ കുറവാണ് കാണാനായത്.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: മലപ്പുറത്ത് വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിയില്‍ അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിന് വളാഞ്ചേരി പൊലീസ് എടുത്ത കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിന് സ്റ്റേഷന്‍ ജാമ്യം. എന്നാല്‍ തൊപ്പിക്ക് ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ സാധിക്കില്ല. ഐടി ആക്ട് അനുസരിച്ച് കണ്ണൂര്‍ പൊലീസ് തൊപ്പിക്കെതിരെ മറ്റൊരു കേസെടുത്തതിനാല്‍, തൊപ്പിയെ കണ്ണപുരം പൊലീസിന് കൈമാറും. തൊപ്പിയുടെ രണ്ടു ഫോണുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി ആക്ടിലെ 57-ാം വകുപ്പ് ചുമത്തിയാണ് കണ്ണപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് മുഹമ്മദ് നിഹാലിനെതിരായ പരാതികള്‍ പൊലീസിന്റെ മുന്നിലുണ്ട്. ഇതിന്റെ ഭാഗമായാണ് തൊപ്പിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിശദമായി പരിശോധിക്കും. പരിശോധനയില്‍ പുതിയതായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും പൊലീസിന് ആലോചനയുണ്ട്.
മലപ്പുറം വളാഞ്ചേരിയിലെ വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനായിരുന്നു തൊപ്പിക്കെതിരെയുള്ള ആദ്യ കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിരുന്നു. ഇതിലാണ് വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ ജാമ്യം നല്‍കിയത്. ഇതിന് പുറമേ തൊപ്പി നടത്തുന്ന യൂട്യൂബ് ചാനലിലെ ഉള്ളടക്കം സഭ്യത വിട്ടിട്ടുള്ളതാണെന്നും കുട്ടികളാണ് ഇത് കൂടുതലായി കാണുന്നത് എന്നതും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന തുടരുന്നത്.
എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുജനമധ്യത്തില്‍ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും തൊപ്പിക്കെതിരെ ഇന്നലെയാണ് പൊലീസ് ആദ്യം കേസെടുത്തത്.
വാതില്‍ ചവിട്ടിപ്പൊളിച്ച് എത്തിയാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വിഡിയോ തൊപ്പി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. താന്‍ നാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞിരുന്നതാണ്. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്നും തൊപ്പി പറഞ്ഞു.
പൊലീസുകാര്‍ ചവിട്ടിയതിനാല്‍ വാതില്‍ തുറക്കാനാവുന്നില്ലെന്ന് തൊപ്പി പറയുന്നത് വിഡിയോയില്‍ കാണാം. തുടര്‍ന്ന് താക്കോല്‍ പൊലീസുകാര്‍ക്ക് നല്‍കി. വാതില്‍ തുറക്കാനാവാത്തതിനെ തുടര്‍ന്ന് ചവിട്ടി പൊളിക്കുകയായിരുന്നു. അതുവഴി തൊപ്പിയെ ഇറക്കിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലത്തിലെ പ്രമുഖ ഭക്ഷണശാലയായി അറിയപ്പെട്ടിരുന്ന ഹോട്ടൽ ഡീലക്സിന്റെ ഉടമയായിരുന്ന കല്ലമ്പലം എം.എസ് സദനത്തിൽ സുകുമാരൻ നായർ (99)മരണപ്പെട്ടു.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ:സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂർ ചാഴൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചാഴൂർ എസ്എൻഎംഎച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ് ധനിഷ്ക്ക്.
Recent Comments