by Midhun HP News | Feb 9, 2026 | Latest News, കേരളം
കൊല്ലം: പുത്തൂരില്‍ ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ജ്യോത്സന്റെ ലൈംഗികാതിക്രമം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി രാജന്‍ ബാബുവിനായി അന്വേഷണം ഊര്‍ജിതമാക്കി. ബാധ ഒഴിപ്പിക്കിലനായി അമ്മയ്ക്ക് ഒപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. റീല്‍സ് ഇട്ട് സാമൂഹികമാധ്യമങ്ങളില്‍ താരമായ ആളാണ് രാജന്‍ ബാബു.
വെണ്ടാര്‍ സ്വദേശിയായ രാജന്‍ ബാബു മുരാരി തന്ത്രി എന്നാണ് അറിയപ്പെടുന്നത്. ഇന്നലെ രാവിലെ ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പമാണ് പെണ്‍കുട്ടി മുരാരി തന്ത്രിയുടെ അടുത്തെത്തിയത്. പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് അമ്മയെ പുറത്തിരുത്തിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഭയന്ന പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഓടി.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി തന്റെ വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുകയാണ്. ഇയാളുടെ ഫോണ്‍ സംഭവത്തിന് പിന്നാലെ സ്വിച്ച് ഒാഫ് ആണ്. പ്രതി ഉന്നതബന്ധങ്ങള്‍ ഉളള ആളായതിനാല്‍ അതൊക്കെ ഉപയോഗിച്ച് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.


by Midhun HP News | Feb 9, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 1640 രൂപയാണ് കൂടിയത്. 1,16,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് വര്‍ധിച്ചത്. 14,560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Feb 8, 2026 | Latest News, കേരളം
മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോളിനെ (71) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയില്‍ ആണ് ശേഖര്‍ അയ്യന്തോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ ചിത്രകലാമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ശേഖര്‍ അയ്യന്തോള്‍.
കേരള ചിത്രകലാപരിഷത്തിന്റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. തൃശ്ശൂരിലെ അയ്യന്തോളില്‍ 1954ല്‍ജനിച്ച അദ്ദേഹം ഗവ. ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. 1976-ല്‍ ഇവിടെ ആര്‍ട്ട് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പി.കെ. ഓമന (റിട്ട. പ്രഥമാധ്യാപിക, ജി.എച്ച്.എസ്.എസ്. കുമരനെല്ലൂര്‍, പാലക്കാട്). മക്കള്‍: ജിനന്‍ ശേഖര്‍, ധനന്‍ ശേഖര്‍. സംസ്‌കാരം ഇന്ന്.


by Midhun HP News | Feb 7, 2026 | Latest News, കേരളം
ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ മലയാളി യുവാവ് മരിച്ചു.
തൃശ്ശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ.

വിമാനം പറന്നുയർന്ന് ഏകദേശം രണ്ട് മണിക്കൂർ പിന്നിടുമ്പോൾ, വിമാനത്തിന്റെ പിൻഭാഗത്ത് ഇരുന്ന അഖിലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ വിമാനത്തിൽ ഡോക്ടർമാരുണ്ടോയെന്ന് അന്വേഷിച്ച് അനൗൺസ്മെന്റ് നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പൈലറ്റ് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു. കൊച്ചിയിൽ എത്താൻ അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ നിർണായക തീരുമാനം എടുത്തത്.
കണ്ണൂരിൽ വിമാനം ഇറങ്ങിയതോടെ അഖിലിന്റെ ഭാര്യയെയും ആറുവയസ്സുള്ള മകളെയും ആശങ്കാജനകമായ അവസ്ഥയിൽ അധികൃതർ വിമാനത്തിൽ നിന്നും പുറത്തിറക്കി.
കുടുംബത്തെ ആശ്വസിപ്പിക്കാനും സഹായിക്കാനും അഖിലിന്റെ സുഹൃത്തും ‘സോപാനം’ ഗ്രൂപ്പ് അംഗവുമായ ശരത്ത് കൂടെ ഇറങ്ങി. പിന്നീട് വിമാനം വീണ്ടും കൊച്ചിയിലേക്കുള്ള യാത്ര തുടർന്നു. കൊച്ചിയിൽ വിമാനം എത്തിയതിന് പിന്നാലെയാണ് അഖിലിന്റെ മരണം സ്ഥിരീകരിച്ചതായി സഹയാത്രികർക്ക് അറിയിപ്പ് ലഭിച്ചത്. യാത്രയ്ക്കിടയിൽ നടന്ന ഈ ദാരുണ സംഭവം വിമാനത്തിലെ യാത്രക്കാരെ മുഴുവൻ നിശബ്ദരാക്കി.

by Midhun HP News | Feb 7, 2026 | Latest News, കേരളം
വെമ്പായം കൊപ്പത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
ബൈക്ക് യാത്രികനാണ് മരണപ്പെട്ടത്.
ബസ് ബൈക്കിൽ ഇടിച്ച ശേഷം സമീപത്തുള്ള കടയ്ക്കകത്തേക്ക് ഇടിച്ചു കയറി.
വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരണപ്പെട്ടത്.
by Midhun HP News | Feb 7, 2026 | Latest News, കേരളം
പുറക്കാട്ടിരി: പുറക്കാട്ടിരി ഫാത്തിമ മഹലിൽ റാഫിയും (57) മകൾ ഫാത്തിമ നേഹയും (19) വെള്ളിമാടുകുന്ന് എൻജിഒ ക്വട്ടേഴ്സിന് സമീപമുണ്ടായ അപകടത്തിൽ ദാരുണമായി മരണപ്പെട്ടു. JDT കോളജിലെ വിദ്യാർത്ഥിനിയായ ഫാത്തിമ നേഹയുടെ അകാലവിയോഗം പ്രദേശത്തെ മുഴുവൻ ജനതയെയും ആഴത്തിലുള്ള ദുഃഖത്തിലും ഞെട്ടലിലുമാഴ്ത്തിയിരിക്കുകയാണ്.
പ്രദേശത്ത് ഇതുപോലൊരു മരണസംഭവം മുൻപുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ തന്നെ ഈ വാർത്ത വലിയ ഞെട്ടലോടെയാണ് പുറക്കാട്ടിരിയും പരിസര പ്രദേശങ്ങളും ഏറ്റുവാങ്ങുന്നത്. സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം.
ഭാര്യ: ജിസാറ
മക്കൾ: റഫ്ന, റസൽ(മലേഷ്യ)
മരുമകൻ: ആദിൽ കക്കോടി(കുവൈത്ത്)
Recent Comments