by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട് : ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റി സ്മാർട്ട് കാർഡുകൾ കൊണ്ടുവരണമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരുന്നു. സീരിയൽ നമ്പർ, UV എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്.
മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്മാർട്ട് ലൈവിംഗ് ലൈസൻസ് കാർഡുകൾ ഉദ്ഘാടനം ചെയ്യും. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടാർ വാഹന വകുപ്പ് അറിയിച്ചു
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നാഗർകോവിലിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ തീപിടിച്ചു. വാഹനത്തിൽ യാത്ര ചെയ്ത കുടുംബം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് തീ പിടിച്ചത്. രാജാറാമിന്റെ ഭാര്യയും കുട്ടിയെയും എടുത്ത് നാഗർകോവിലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓടി കയറുകയായിരുന്നു. ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന വെള്ളമെടുത്ത് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. തീകത്തുന്നത് കണ്ട് വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,605 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് വില 44,840 രൂപയിലുമെത്തി.24 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 6115 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 48,920 രൂപയുമാണ്.
ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കല്‍പ്പറ്റ: വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു. വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സഹോദരന്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ച ജയചന്ദ്രനെ രാമകൃഷ്ണന്‍ തടയുന്നതിനിടെയാണ് സംഭവം. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ജയചന്ദ്രന്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കി. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു.
തന്റെ ഭാര്യയെയും അമ്മയെയും ജയചന്ദ്രന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ചേട്ടനായ രാമകൃഷ്ണന്‍ ഇടപെട്ടു. ഇരുവരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മുളവടി ഉപയോഗിച്ച് ജയചന്ദ്രനെ രാമകൃഷ്ണന്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ജയചന്ദ്രനെ മാനന്തവാടി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് പറയുന്നു.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
യു.എ.ഇ യിൽ മരണപ്പെട്ട അഞ്ചുതെങ്ങ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
യു.എ.ഇ മരണപ്പെട്ട അഞ്ചുതെങ്ങ് കാപാലീശ്വരം സ്വദേശി സുമേഷ് (37) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 10:30 ന് യു.എ.ഇ യിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം വെളുപ്പിന് 4:10 ഓടെ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.
തുടർന്ന് അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം കൊഞ്ഞാന്തിട്ടയിലെ വസതിയിൽ എത്തിച്ച മൃതദേഹം രാവിലെ 8 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം സ്വദേശിയായ സുമേഷ് (37) കഴിഞ്ഞ 15 നാണ് യുഎഇ ൽ വച്ച് മരണപ്പെട്ടത്.
യുഎഇ – യിലെ അജ്മാനിൽ പ്രമുഖ കമ്പനിയിൽ ജോലി ചെയ്തിരുന്ന സുമേഷ് ജോലി കഴിഞ്ഞ് റൂമിലെത്തി വിശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിയ്ക്കുകയായിരുന്നു. ഭാര്യ, ഹരിത ഒരു മകൻ ശ്രേയസ് 5 വയസ്സ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30 നെന്ന് ബന്ധുക്കൾ അറിയിച്ചു.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: രാജ്യത്ത് വീണ്ടും പതിനായിരത്തിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 7633 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനമാണ്. കഴിഞ്ഞദിവസം 1537 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു മരണവും സ്ഥിരീകരിച്ചിരുന്നു.
Recent Comments