by Midhun HP News | Mar 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ വ്യത്യയാനങ്ങളാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 640 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. എന്നാൽ ഇന്ന് 480 രൂപ ഉയർന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 60 രൂപ ഉയർന്നു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. 5480 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 50 രൂപ ഉയർന്നു. വിപണി വില 4550 രൂപയാണ്.


by Midhun HP News | Mar 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
റിയാദ്: യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി അനീഷ് രാജനാണ് (39) മരിച്ചത്. റിയാദ് അല്‍ ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനായിരുന്ന യുവാവ് ദിവസങ്ങളായി ജോലിക്ക് എത്തിയിരുന്നില്ല. ഈ മാസം അഞ്ച് വരെ മാത്രമേ നാട്ടില്‍ കുടുംബവുമായും ബന്ധപ്പെട്ടിട്ടുള്ളൂ.

അതിന് ശേഷം ജോലിയ്ക്ക് വരികയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ല. ഈ മാസം 13-ന് വര്‍ക്ക്‌ഷോപ്പിലെ സഹപ്രവര്‍ത്തകന്‍ യുവാവ് താമസിക്കുന്ന മുറിയില്‍ പോയി നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. എന്നാണ് മരിച്ചതെന്ന് വ്യക്തമല്ല.
ഭാര്യ: ടിന്റു സുഗതന്‍.
മക്കള്‍: അഭിനവ് അനീഷ്, പ്രാര്‍ഥന അനീഷ്. രാജനാണ് പിതാവ്.

by Midhun HP News | Mar 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്ന് റംസാൻ വ്രതാരംഭം. ഇനിയുള്ള ഒരു മാസം ഇസ്ലം മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ നാളുകളാണ്. ഇന്നലെ കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്‌നാട് കുളച്ചലിലും മാസപ്പിറ കണ്ടു.
മാസപ്പിറ കണ്ടതിനാൽ വ്യാഴാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പാളയം ഇമാം വിപി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു.
.
ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റംസാൻ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് റംസാൻ വ്രതം ഇന്ന് ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റംസാൻ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്. റംസാന് മുമ്പുള്ള അറബി മാസമായ ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വ്യാഴാഴ്ച റംസാൻ മാസാരംഭം കുറിക്കുക.

by Midhun HP News | Mar 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൊടുപുഴ: ചിന്നക്കനാല്‍, ശാന്തന്‍ പാറ പഞ്ചായത്തില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി. കുങ്കിയാനകള്‍ എത്താന്‍ വൈകുന്നതും ഹയര്‍സെക്കന്‍ഡറി പരീക്ഷയും പരിഗണിച്ചാണ് തീരുമാനം. ദൗത്യവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം. ചിന്നക്കനാലില്‍ അഞ്ച് സ്‌കൂളുകളിലായി ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്നുണ്ട്. പുലര്‍ച്ചെ മുതല്‍ ഈ ദൗത്യം ആരംഭിക്കുമ്പോള്‍ എത്രസമയം വരെ ദൗത്യം നീളുമെന്ന് പറയാനാവില്ല. ദൗത്യം നടക്കുന്ന സമയത്ത് ആ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ടാകും. ആ സമയത്ത് വാഹനഗതാഗതത്തിനും നിയന്ത്രണമുണ്ട്. അതുപരിഗണിച്ചാണ് ദൗത്യം തൊട്ടടുത്ത പൊതു അവധിദിവസത്തിലേക്ക് മാറ്റിയത്.

കുങ്കിനാനകള്‍ എത്തുന്നത് വൈകുന്നതും ദൗത്യം നീട്ടാന്‍ കാരണമായി. നിലവില്‍ രണ്ട് കുങ്കിയാനകളാണ് ചിന്നക്കനാലില്‍ എത്തിയിട്ടുള്ളത്. രണ്ട് കുങ്കിയാനകള്‍ കൂടി വയനാടില്‍ നിന്ന് വരാനുണ്ട്. അവ നാളെ വൈകീട്ട് വയനാട്ടില്‍ നിന്നും പുറപ്പെടും. മറ്റന്നാള്‍ രാവിലെ എത്തിയാല്‍ തന്നെ മണിക്കൂറുകള്‍ നീണ്ട വിശ്രമം ഈ ആനകള്‍ക്ക് ആവശ്യമാണ്. അതുകൂടി പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ചയിലെ മോക്ഡ്രില്‍ ശനിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

by Midhun HP News | Mar 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു. ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സാധിക്കും. ആ പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.
എങ്ങനെ പരാതിപ്പെടണം?
ആദ്യമായി ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. റിപ്പോര്‍ട്ട് കംപ്ലൈന്റ്, മൈ കംപ്ലൈന്റസ് എന്നീ രണ്ട് ഐക്കണുകള്‍ കാണാം. ആദ്യം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി എടുക്കുക. തുടര്‍ന്ന് പേര്, ഒടിപി എന്നിവ നല്‍കുമ്പോള്‍ കംപ്ലൈന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേജ് വരും.
അതില്‍ ജില്ല, സര്‍ക്കിള്‍, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷന്‍, ലാന്‍ഡ്മാര്‍ക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. തുടര്‍ന്ന് ഫോട്ടോയും വിഡിയോയും അപ് ലോഡ് ചെയ്യണം. ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടെങ്കില്‍ നോ ഐക്കണ്‍ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം.ഹോം പേജിലെ മൈ കംപ്ലൈന്‍സിലൂടെ പരാതിയിന്‍മേല്‍ സ്വീകരിച്ച നടപടികളും അറിയാനാകും.
by Midhun HP News | Mar 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നല്‍ അപകടകാരികളായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Recent Comments