ആലംകോട് ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെയും കൊലപ്പെടുത്തിയ സംഭവം: അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച നഷ്ടപെട്ടു; ജയിലില്‍ അച്ചടക്കമുള്ള തടവുകാരി

ആലംകോട് ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെയും കൊലപ്പെടുത്തിയ സംഭവം: അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച നഷ്ടപെട്ടു; ജയിലില്‍ അച്ചടക്കമുള്ള തടവുകാരി

ആറ്റിങ്ങലില്‍ ആലംകോട് ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെ മൃഗീയമായി കൊല്ലാന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തി ഇപ്പോള്‍ മൂത്രപ്പുരയും കക്കൂസും കഴുകുന്നതിന്റെ ചുമതലക്കാരിയാണ്. ഇതിനൊപ്പം പാചകവും ചെയ്യുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അച്ചടക്കമുള്ള തടവുകാരിയാണ് ഇവര്‍. ചെയത കുറ്റത്തില്‍ അനുശാന്തി പശ്ചാത്തപിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. രണ്ടാം ബ്ലോക്കില്‍ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്.

അതേസമയം വീട്ടുകാര്‍ ആരും അനുശാന്തിയെ തിരിഞ്ഞു നോക്കുന്നില്ല.ആറ്റിങ്ങല്‍ ആലംകോട് ഇരട്ടക്കൊലക്കേസില്‍ തൂക്കുകയര്‍ കാത്ത് കഴിയുന്ന നിനോ മാത്യുവിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ മേസ്തിരിപ്പണിയാണ്. അതേസമയം, അനുശാന്തിയുടെ ക്രൂരതയ്ക്ക് കാലം കാത്തുവച്ച ശിക്ഷ ചില്ലറയല്ല. അനുവിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. കാഴ്ച്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയെ തുടര്‍ന്ന് നേത്രരോഗ ചികിത്സ തേടാനായി സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചും രണ്ട് മാസത്തെ പരോള്‍ അനുശാന്തിക്ക് നേരത്തേ അനുവദിച്ചിരുന്നു.

സ്വന്തം കുഞ്ഞിനെയും അമ്മായി അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും കൂട്ടുപ്രതിയായ കാമുകന്‍ നിനോ മാത്യുവിന് വധശിക്ഷയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു.നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭര്‍ത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേര്‍ന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്യുന്നതിനിടെയാണ് സഹപ്രവര്‍ത്തകനായ നിനോ മാത്യുവുമായി അനുശാന്തി പ്രണയത്തിലാവുന്നത്.

അനുശാന്തി ഫോണിലൂടെ നിനോ മാത്യുവിന് അയച്ചുകൊടുത്ത വീടിന്റെ ചിത്രങ്ങളും വീട്ടിലേക്കുള്ള വഴിയുടെ ചിത്രങ്ങളും കേസില്‍ ഏറെ നിര്‍ണായകമായ തെളിവുകളായി. ശിക്ഷ വിധിക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്ന് പ്രതികള്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ഉണ്ടായത്. ജയിലില്‍ നിര്‍മ്മിക്കുന്ന പുറത്തു വില്ക്കുന്ന ഇഡലി, സാമ്പാര്‍, വിവിധ പലഹാരങ്ങള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേല്‍നോട്ടം അനുശാന്തിക്കുണ്ട്. പാചകം ചെയ്യാന്‍ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ കര്‍ത്തവ്യം രണ്ടു കൈയും നീട്ടി സ്വീകരിക്കും. ചമ്മന്തിപ്പൊടിയാണ് സ്‌പെഷ്യല്‍ ഐറ്റം. പുറത്തുവില്‍ക്കാനുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതില്‍ വിദഗ്ധയാണത്രേ. ജയിലിലെ ജോലികള്‍ക്ക് അനുശാന്തിക്ക് ദിവസം 138 രൂപ ശമ്പളമായി കിട്ടുന്നുണ്ട്.

ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു

ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു

ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. കാരേറ്റ് പേടികുളത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു.
പേടികുളം പവിഴം വീട്ടിൽ ശശികല (57) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജേന്ദ്രൻ (62) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.

കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം

കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം

പാലക്കാട്: നെല്ല് സംഭരണം വൈകുന്നതിൽ നാല് ഏക്കറിലായി കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം. പാലക്കാട് കാവശ്ശേരിയിൽ കാവശേരി കൃഷിഭവന് മുന്നിലാണ് കർഷകൻ്റെ പ്രതിഷേധം. കാവശേരി സ്വദേശി രാഗേഷാണ് നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധവുമായി വന്നത്. നാല് ഏക്കറിൽ നിന്ന് കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ചു. 22 ദിവസത്തിലധികമായി കൊയ്തു കഴിഞ്ഞിട്ടെന്ന് രാഗേഷ് പറയുന്നു. അതേ സമയം നടപടി ക്രമത്തിൽ വീഴ്ച വന്നിട്ടില്ലെന്നും മിൽ അലോട്ട്മെൻ്റ് നടന്നെന്നും കാവശേരി കൃഷി ഓഫീസർ വ്യക്തമാക്കി.

തടി ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ചു; യുവാവ് മരിച്ചു

തടി ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ചു; യുവാവ് മരിച്ചു

കൊച്ചി: തടി ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയില്‍ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ടോസ് ഇന്ത്യക്ക്; ഓസ്‌ട്രേലിയയെ ബാറ്റിങിന് അയച്ചു

ടോസ് ഇന്ത്യക്ക്; ഓസ്‌ട്രേലിയയെ ബാറ്റിങിന് അയച്ചു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങിന് അയച്ചു. ടെസ്റ്റ് പരമ്പര ജയത്തിന് പിന്നാലെയാണ്, ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ നേരിടുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, വീരാട് കൊഹ് ലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. ട്വന്റി-20 ഫോര്‍മാറ്റിലെ സ്ഥിരം നായകന്‍ ആണെങ്കിലും ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ പാണ്ഡ്യ ആദ്യമായാണ് ഡേ-നൈറ്റ് മത്സരത്തിനിറങ്ങുന്നത്. പരമ്പരയില്‍ മൂന്ന് ഏകദിന മത്സരങ്ങളാണുള്ളത്.

യുപിയിൽ ഉരുളക്കിഴങ്ങ് ഗോഡൗണിൻ്റെ മേൽക്കൂര തകർന്ന് 8 മരണം

യുപിയിൽ ഉരുളക്കിഴങ്ങ് ഗോഡൗണിൻ്റെ മേൽക്കൂര തകർന്ന് 8 മരണം

ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ വൻ അപകടം. ജില്ലയിലെ ചന്ദൗസി മേഖലയിൽ ഉരുളക്കിഴങ്ങ് ശീതീകരണ സംഭരണിയുടെ മേൽക്കൂര തകർന്ന് 8 പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ്. അതേസമയം 11 പേരെ രക്ഷപ്പെടുത്തി.വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർ സ്നിഫർ നായ്ക്കളെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ടെന്ന് സംഭാൽ ഡിഎം മനീഷ് ബൻസാൽ അറിയിച്ചു. നേരത്തെ തന്നെ ഗോഡൗൺ ശോചനീയവസ്ഥയിലാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് (എസ്‌പി) സംഭാൽ, ചക്രേഷ് മിശ്ര. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മൊറാദാബാദ് കമ്മീഷണറുടെയും ഡിഐജിയുടെയും നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കാനും ആദിത്യനാഥ് നിർദ്ദേശം നൽകി.