by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 147 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (77), ശുഭ്മാന്‍ ഗില്‍ (67) എന്നിവരാണ് ക്രീസില്‍. നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി.

ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് പകരമെത്തിയത്. ഗില്ലിനേക്കാള്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് രോഹിത്തായിരുന്നു. ഇതുവരെ 55 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും എട്ട് ഫോറും നേടിയിട്ടുണ്ട്. മറുവശത്ത് ഗില്‍ തന്റെ ഫോം തുടരുന്നു. ഇതുവരെ 47 പന്തുകള്‍ നേരിട്ട ഗില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും കണ്ടെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ന്യൂസിലന്‍ഡ് ആവട്ടെ ആശ്വാസജയവും ലക്ഷ്യമിടുന്നു. ന്യൂസിലന്‍ഡ് നിരയില്‍ ഒരു മാറ്റമുണ്ട്. ഹെന്റി ഷിപ്‌ലിക്ക് ജേക്കബ് ഡഫി ടീമിലെത്തി. ഷാര്‍ദൂലും ഉമ്രാനുമാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും സഹായിക്കാനെത്തും. മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു. രവിപുരം ട്രാവല്‍സിലെ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. റെയ്‌സ് ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശി സൂര്യക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പള്ളുരുത്തി സ്വദേശി ജോളിയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ആക്രമണം ഉണ്ടായതിന് പിന്നാലെ യുവതി സമീപത്തെ ഹോട്ടലില്‍ ഓടിയെത്തുകയായിരുന്നു. ആസമയം അതുവഴിയെത്തിയ പൊലീസ് ജീപ്പിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ യുവതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയതായി സിഐ പറഞ്ഞു. ലോക്ക് ഡൗണിന് മുന്‍പ് വിസയുമായി ബന്ധപ്പെട്ട് ട്രാവല്‍ ഉടമയ്ക്ക് പണം നല്‍കിയിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉടമ വിസ നല്‍കിയില്ല. ഉടമയെ കാണാത്തതിനെ തുടര്‍ന്നാണ് യുവതിയെ കുത്തിയതെന്നാണ് ഇയാള്‍ പൊലീസില്‍ നല്‍കിയ മൊഴി. സംഭവത്തിന് പിന്നാലെ പ്രതി അവിടെ തന്നെ നില്‍ക്കുകയായിരുന്നെന്ന് ഹോട്ടലുടമയും പ്രതികരിച്ചു.
by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റിങ്ങലിൽ 200 കിലോ കഞ്ചാവ് പിടിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. കേസന്വേഷണത്തിൽ പൊലീസ് സംഘം വരുത്തിയ വീഴ്ചയാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം. കേസിൽ 180 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം നൽകേണ്ടതായിരുന്നു. എന്നാൽ ഇതുണ്ടായില്ല. ഇക്കാരണത്താലാണ് കോടതി മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് വിമർശിച്ച കോടതി, ആറ്റിങ്ങൽ എസ്എച്ച്ഒക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ ശങ്കരഭവനിൽ കിഷോറാണ് കേസിലെ മുഖ്യപ്രതി. തിരുവനന്തപുരം ശ്രീകാര്യം പേരൂർക്കോണം രമ്യ നിവാസിൽ മനു, വർക്കല ചാലുവിള സ്വദേശി വിനോദ് എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. വാടക വീട്ടിൽ നിന്ന് വിൽപ്പക്ക് സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവാണ് ആറ്റിങ്ങലിൽ നിന്ന് 2022 ജൂലൈ 16 ന് പിടികൂടിയത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് തണ്ട്രാൻപൊയ്കയിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും വെഞ്ഞാറമൂട് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവായിരുന്നു ഇത്. കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് നേരിട്ടെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. രഹസ്യ ഗോഡൗണുകളിൽ സൂക്ഷിച്ച ശേഷമായിരുന്നു വിൽപ്പന.
by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം എറണാകുളം സിജെഎം കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആര്‍ഷോ ലംഘിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 10നാണ് ഒന്നരമാസത്തെ ജയില്‍ വാസത്തിന് ശേഷം, കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡിസംബറില്‍ തുടര്‍ച്ചയായി മൂന്നാഴ്ചയോളം ആര്‍ഷോ ഒപ്പിടാന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി കൊണ്ട് കോടതി ഉത്തരവ്. ഈ ഉത്തരവിനെതിരെ ആര്‍ഷോ ഹൈക്കോടതിയെ സമീപിച്ചു.

ഡിസംബറില്‍ തനിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ കര്‍ശന വിശ്രമം നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒപ്പിടാന്‍ കഴിയാതെ പോയത്. ഇതാണ് ജാമ്യവ്യവസ്ഥ ലംഘനമായി ചൂണ്ടിക്കാണിച്ചതെന്നും മെഡിക്കല്‍ രേഖകള്‍ സഹിതം ഹൈക്കോടതിയെ സമീപിച്ചതായും അനുകൂലമായി നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർഷോ പറഞ്ഞു.
by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തെലുങ്ക് യുവ നടൻ സുധീര്‍ വര്‍മ അന്തരിച്ചു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. 33 വയസായിരുന്നു. വിഷം കഴിച്ചതാണ് സുധീര്‍ വര്‍മയുടെ മരണത്തിലേയ്ക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. ജനുവരി 10ന് വാറങ്കലില്‍ വെച്ച് സുധീര്‍ വര്‍മ വിഷം കഴിച്ചിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെ ബന്ധു വീട്ടില്‍ പോയ സുധീര്‍ വര്‍മ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി. പിന്നീട് സുധീര്‍ വര്‍മയെ ബന്ധുക്കള്‍ ഒസ്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജനുവരി 21ന് വിശാഖപട്ടണത്തിലേക്ക് മാറ്റി എന്നും പൊലീസ് പറയുന്നു. അവിടെ മഹാറാണിപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം തിങ്കളാഴ്ച മരിക്കുുകയുമായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും സംസ്‍കാര ചടങ്ങുകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു.

നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ താരമാണ് സുധീര്‍ വര്‍മ. പോസ്റ്റ്‍മാര്‍ട്ടം നടത്താതെയാണ് സുധീര്‍ വര്‍മയുടെ മൃതദേഹം വിട്ടുകൊടുത്തത് എന്നും ആരോപണമുണ്ട്. സുധീര്‍ വര്‍മയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതരുടെ മൊഴി എടുത്തിട്ടെന്നും പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
‘സെക്കന്റ് ഹാൻഡ്’ എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ വര്‍മ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ‘നീക്കു, നക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’ എന്നിവയാണ് സുധീര്‍ വര്‍മ അഭിനയിച്ച മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. വളരെ സ്‍നേഹ സമ്പന്നനായ വ്യക്തിയായിരുന്നു സുധീര്‍ വര്‍മ എന്ന് അദ്ദേഹത്തോടൊപ്പം ‘കുന്ദനപ്പു ബൊമ്മ’ എന്ന ചിത്രത്തില്‍ അഭിനയിച്ച നടൻ സുധാകര്‍ കൊമകുല പറഞ്ഞു. അദ്ദേഹം ഇനി ഇല്ല എന്ന് വിശ്വസിക്കാനാകുന്നില്ല എന്നും സുധാകര്‍ പറഞ്ഞു.
by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ആദ്യ കപ്പൽ എത്തുന്നത് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും. തുറമുഖം പൂർണ സജ്ജമാകണമെങ്കിൽ ഇനിയും ഒരു വർഷത്തിലേറെ സമയമെടുക്കും. ഇതുവരെ വിഴിഞ്ഞത്ത് 60% പദ്ധതി പൂർത്തിയായി. 7 ക്വാറികൾ കൂടി പുതുതായി തുടങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കല്ലിന് ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു.

Recent Comments