by Midhun HP News | Aug 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പോത്തൻകോട്: വാട്ടർ അതോറിറ്റിയുടെ മാൻഹോളിന്റെ അടപ്പുകൾ മോഷ്ടിക്കുന്ന രണ്ടുപേർ അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി അനീഷ്(33) വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാർ (39) എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന മാൻഹോളിന്റെ അടപ്പുകളാണ് മോഷ്ടിച്ച് കടത്തിയത്.
ആറ്റിങ്ങൽ, വെഞ്ഞാറമൂട് ,വട്ടപ്പാറ, പോത്തൻകോട് എന്നിവിടങ്ങളിലെ ഇരുപതോളം മാൻഹോൾ അടപ്പുകൾ മോഷ്ടിച്ചതായി വാട്ടർ അതോറിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കാൽ ലക്ഷത്തോളം രൂപ വില വരുന്ന അടപ്പുകളാണ് പ്രതികൾ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. അടപ്പുകൾ ഇളക്കി എടുക്കുന്നതിന് വേണ്ടി നിർമ്മിച്ച പ്രത്യേകതരം ഉപകരണങ്ങളും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു. രാത്രികാലങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നായിരുന്നു പ്രതികൾ മോഷണം നടത്തിയിരുന്നത്. പ്രതികൾ മോഷണത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പോത്തൻകോട് ഇൻസ്പെക്ടർ മിഥുന്റെ നിർദ്ദേശപ്രകാരം എസ് ഐ രാജീവ്, ഗ്രേഡ് എസ്ഐ സുനിൽകുമാർ, എ എസ് ഐ ഗോപൻ ,സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, മനീഷ്, മനു എന്നിവർ ചേർന്നാണ് പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
by Midhun HP News | Aug 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാർക്കും പുതിയ കാറിന് അനുമതി. പത്ത് കാറുകൾ വാങ്ങാൻ മൂന്ന് കോടി 22 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇന്നോവ ക്രിസ്റ്റ തന്നെയാണ് വാങ്ങുന്നത്. ഒരു കാറിന്റെ വില 32 ലക്ഷം രൂപ. അങ്ങിനെ പത്ത് കാറിനായി മൂന്ന് കോടി 22 ലക്ഷം രൂപ അനുവദിച്ചു.

മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമായതിനാൽ പുതിയ വാഹനങ്ങൾ വാങ്ങിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. ഏതാനും മാസം മുൻപ് ധനമന്ത്രി കെ. എൻ ബാലഗോപാലിൻ്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചിരുന്നു. ഇത്തരത്തിൽ വാഹനങ്ങൾ പഴകി അപകടാവസ്ഥയിലായെന്നും മന്ത്രിമാർ വിശദീകരിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് പത്ത് വാഹനങ്ങൾ വാങ്ങുന്നതിനെ എതിർത്തിരുന്നു. 5 വാഹനങ്ങൾ വാങ്ങാനായിരുന്നു ധനവകുപ്പ് അനുമതി നൽകിയത്. എന്നാൽ ടൂറിസം വകുപ്പ് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ പത്ത് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭ യോഗത്തിൽ വച്ച് തീരുമാനമെടുപ്പിക്കുക ആയിരുന്നു.
by Midhun HP News | Aug 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാടക ശില്പശാല സംഘടിപ്പിച്ചു. സ്കൂള്‍ ആഡിറ്റോറിയത്തില്‍ പ്രധാന അധ്യാപകന്‍ സുജിത്ത് എസ്സിന്‍റെ അധ്യക്ഷതയില്‍ നടന്ന ശില്പശാല വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണി.എ, സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍, ജാസ്മിന്‍.എസ്, ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ ഫ്രെയിം അനാമിക, വിദ്യാരംഗം കണ്‍വീനര്‍ ബീന.എസ്, ബിസ്മി.എല്‍.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. തോന്നയ്ക്കല്‍ രവി തുടര്‍ന്ന് നാടക ക്ലാസ് കൈകാര്യം ചെയ്തു.


by Midhun HP News | Aug 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി എം.ജി.എം. സ്കൂൾ നടത്തിയ ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ ആരഭി, ആദിലക്ഷ്മി, ജ്വാല എന്നിവർ ഒന്നാം സമ്മാനമായ അയ്യായിരം രൂപയും പ്രശസ്തി പത്രവും കരസ്ഥമാക്കി. അഭിമാന നേട്ടം കരസ്ഥമാക്കിയ കുട്ടികളെ സ്കൂളിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ വച്ച് പ്രിൻസിപ്പൽ ശ്രീമതി. ലക്ഷ്മിയും മറ്റ് അദ്ധ്യാപകരും ചേർന്ന് അനുമോദിച്ചു.


by Midhun HP News | Aug 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സ്വാതന്ത്ര്യത്തിൻ്റ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് പുരവൂർ യുവജനസമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുരവൂർ ഗവൺമെൻറ് എസ് വി യു പി എസ് സ്കൂളിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ആഗസ്റ്റ് 15ന് സ്കൂളിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽവച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും


by Midhun HP News | Aug 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പേരൂർ എംഎം സ്കൂളിന്റെ ഒന്നാം ക്ലാസിലെ കൊച്ചുകുരുന്നുകൾ പുലിക്കുഴിമുക്ക് കനിവ് ലൈബ്രറി ഹാളിൽ ചമ്പാരൻ സത്യാഗ്രഹത്തിന്റെ ആവിഷ്കാരവും സ്വാതന്ത്ര്യദിന ഗീതങ്ങൾ, സമര സേനാനി കളുടെ വേഷപ്പകർച്ച എന്നിവ അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അജികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലാസ് പിടിഎ ചെയർമാൻ റീമ സ്വാഗതവും സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ അഡ്വ. എം എം താഹ ഉദ്ഘാടനവും നിർവഹിച്ചു. സഫീർ മൗലവി, ശ്രീജ എന്നിവർ സംസാരിച്ചു.


Recent Comments