പൊതു സ്ഥലത്ത് യുവതിയെ കടന്നു പിടിച്ചു; മദ്യ ലഹരിയിൽ സർക്കാർ ഉദ്യോ​ഗസ്ഥന്റെ പരാക്രമം, അറസ്റ്റ്

പൊതു സ്ഥലത്ത് യുവതിയെ കടന്നു പിടിച്ചു; മദ്യ ലഹരിയിൽ സർക്കാർ ഉദ്യോ​ഗസ്ഥന്റെ പരാക്രമം, അറസ്റ്റ്

കൊല്ലം: വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവതിയെ കടന്നു പിടിച്ച് സർക്കാർ ഉദ്യോ​ഗസ്ഥന്റെ അതിക്രമം. കൊല്ലത്തെ ജൂനിയർ കോ ഓപറേറ്റീവ് ഇൻസ്പക്ടർ ആയ ചവറ തെക്കുംഭാ​ഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചൻ (38) ആണ് അറസ്റ്റിലായത്. കുണ്ടറ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30നു ഇളമ്പള്ളൂരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം.

സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പുറത്തേക്കിറങ്ങിയ യുവതിയെ മദ്യ ലഹരിയിലായിരുന്ന സന്തോഷ് കടന്നു പിടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ ഇയാൾ അസഭ്യം പറഞ്ഞു. സംഭവം കണ്ടു നിന്നവർ ഇയാളെ തടഞ്ഞു നിർത്തി പൊലീസിനു കൈമാറുകയായിരുന്നു.

കസ്റ്റഡിയിൽ എടുത്ത ശേഷം വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ സന്തോഷ് പൊലീസുകാരേയും ആക്രമിച്ചു. കുണ്ടറ സ്റ്റേഷനിലെ സിപിഒ റിയാസിനു പരിക്കേറ്റു. മുഖത്തും കൈയ്ക്കും പരിക്കേറ്റ റിയാസ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊതുസ്ഥലത്ത് സ്ത്രീയോട് അതിക്രമം കാണിച്ചതിനു പൊലീസുകാരെ ആക്രമിച്ചതിനും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത

വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

ജാഗ്രതാനിര്‍ദേശങ്ങള്‍:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

ഉസൈൻ ബോൾട്ട് സാക്ഷി! ഒബ്ലീക് സെവിൽ പുതിയ വേ​ഗ താരം

ഉസൈൻ ബോൾട്ട് സാക്ഷി! ഒബ്ലീക് സെവിൽ പുതിയ വേ​ഗ താരം

ടോക്യോ: ജമൈക്കയുടെ ഒബ്ലീക് സെവിൽ ലോകത്തിലെ പുതിയ വേ​ഗ താരം. ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ പുരുഷൻമാരുടെ 100 മീറ്ററിൽ താരം 9.77 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം കരസ്ഥമാക്കി. 2016ൽ ഇതിഹാസ താരം ഉസൈൻ ബോൾട്ട് സ്വർണം നേടിയ ശേഷം ഇതാദ്യമായാണ് ഒരു ജമൈക്കൻ താരം നേട്ടത്തിലെത്തുന്നത്. മത്സരം കാണാൻ ബോൾട്ടും ​ഗാലറിയിലുണ്ടായിരുന്നു. താരത്തെ സാക്ഷിയാക്കിയാണ് ഒബ്ലീകിന്റെ സുവർണ നേട്ടം.

24കാരനായ ജമൈക്കൻ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കൂടിയാണിത്. കഴിഞ്ഞ തവണ ബുഡാപെസ്റ്റിൽ 100 മീറ്റർ റിലേയിൽ വെങ്കലം നേടിയ ജമൈക്കൻ ടീമിൽ ഒബ്ലീകും അം​ഗമായിരുന്നു.

കടുത്ത പോരാണ് ഫൈനലിൽ കണ്ടത്. ജമൈക്കയുടെ തന്നെ കിഷെയ്ൻ തോംപ്സനെയാണ് ഒബ്ലീക് സെവിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. നിലവിലെ ലോക ചാംപ്യൻ അമേരിക്കയുടെ നോഹ് ലെയ്ൽസിനാണ് വെങ്കലം.

വനിതകളിൽ അമേരിക്കയുടെ മെലിസ ജെഫേഴ്സൻ വൂഡനാണ് സ്വർണം. മീറ്റ് റെക്കോർഡോടെ താരം 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വന്തമാക്കിയത്.

സ്വര്‍ണവില; 81,500ന് മുകളില്‍ തന്നെ

സ്വര്‍ണവില; 81,500ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം.

ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

ആറ്റിങ്ങൽ സ്വദേശി തമ്പാനൂരിൽ കുഴഞ്ഞുവീണു മരിച്ചു. ആളിനെ തിരിച്ചറിഞ്ഞില്ല

ആറ്റിങ്ങൽ സ്വദേശി തമ്പാനൂരിൽ കുഴഞ്ഞുവീണു മരിച്ചു. ആളിനെ തിരിച്ചറിഞ്ഞില്ല

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വദേശി എന്ന് കരുതപ്പെടുന്ന വ്യക്തി തമ്പാനൂരിൽ കുഴഞ്ഞുവീണു മരിച്ചു. ആളിനെ തിരിച്ചറിഞ്ഞില്ല. അനിൽകുമാർ ആറ്റിങ്ങൽ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് തമ്പാനൂരിൽ കുഴഞ്ഞുവീണത്.

ഈ മാസം 7 ആണ് സംഭവം. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് കുഴഞ്ഞുവീണ തിനെ തുടർന്ന് ഇദ്ദേഹം തന്നെ ഫോണിൽ ആംബുലൻസ് വിളിച്ചുവരുത്തി. ആശുപത്രിയിലെത്തി. ചികിത്സയിലിരിക്കെ ഞായറാഴ്ച മരണപ്പെട്ടു. ഈ വ്യക്തിയുടെ വിലസമോ ബന്ധുക്കളെയോ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അടിയന്തരമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

പൂജവെയ്പ് തിരക്ക്: 25 മുതൽ പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി, ബുക്കിങ് ആരംഭിച്ചു

പൂജവെയ്പ് തിരക്ക്: 25 മുതൽ പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി, ബുക്കിങ് ആരംഭിച്ചു

തിരുവനന്തപുരം: മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി. 25.09.2025 മുതൽ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ബുക്കിങ് ആരംഭിച്ചതായും കെഎസ്ആർടിസി അറിയിച്ചു.

കുറിപ്പ്

2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 25.09.2025 മുതൽ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സർവ്വീസുകളുടെ സമയക്രമം ചുവടെ ചേർക്കുന്നു.

ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ…

25.09.2025 മുതൽ 14.10.2025 വരെ

1. 19.45 ബാംഗ്ലൂർ – കോഴിക്കോട്(SF)

കുട്ട, മാനന്തവാടി വഴി

2. 20.15 ബാംഗ്ലൂർ – കോഴിക്കോട്(SF)

കുട്ട, മാനന്തവാടി വഴി

3. 21.15 ബാംഗ്ലൂർ – കോഴിക്കോട്(SF)

കുട്ട, മാനന്തവാടി വഴി

4. 23.15 ബാംഗ്ലൂർ – കോഴിക്കോട്(SF)

കുട്ട, മാനന്തവാടി വഴി

5. 20.45 ബാംഗ്ലൂർ – മലപ്പുറം(SF)

കുട്ട, മാനന്തവാടി വഴി

6. 19.15 ബാംഗ്ലൂർ – തൃശ്ശൂർ(SF)

മൈസൂർ, കുട്ട വഴി

7. 18.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

8. 19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

9. 17.00 ബാംഗ്ലൂർ – അടൂർ(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

10. 17.30 ബാംഗ്ലൂർ – കൊല്ലം(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

11. 18.20 ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

12. 18.00 ബാംഗ്ലൂർ – പുനലൂർ(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

13. 19.10 ബാംഗ്ലൂർ – ചേർത്തല (S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

14. 19.30 ബാംഗ്ലൂർ – ഹരിപ്പാട്(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

15. 19.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.)

കോയമ്പത്തൂർ, പാലക്കാട് വഴി

16. 20.30 ബാംഗ്ലൂർ – കണ്ണൂർ(SF)

ഇരിട്ടി, മട്ടന്നൂർ വഴി

17. 21.45 ബാംഗ്ലൂർ – കണ്ണൂർ (SF)(S/Dlx.)

ഇരിട്ടി, മട്ടന്നൂർ വഴി

18. 22.00 ബാംഗ്ലൂർ – പയ്യന്നൂർ(S/Dlx.)

ചെറുപുഴ വഴി

19. 21.40 ബാംഗ്ലൂർ – കാഞ്ഞങ്ങാട്

ചെറുപുഴ വഴി

20. 19.30 ബാംഗ്ലൂർ – തിരുവനന്തപുരം(S/DIx.)

നാഗർകോവിൽ വഴി

21. 18.30 ചെന്നൈ – തിരുവനന്തപുരം(S/DIx.)

നാഗർകോവിൽ വഴി

22. 19.30 ചെന്നൈ – എറണാകുളം(S/DIx.)

സേലം, കോയമ്പത്തൂർ വഴി

കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ…

24.09.2025 മുതൽ 13.10.2025 വരെ

1. 20.15 കോഴിക്കോട് – ബാംഗ്ലൂർ(SF)

മാനന്തവാടി, കുട്ട വഴി

2. 21.45 കോഴിക്കോട് – ബാംഗ്ലൂർ(SF)

മാനന്തവാടി, കുട്ട വഴി

3. 22.15 കോഴിക്കോട് – ബാംഗ്ലൂർ(SF)

മാനന്തവാടി, കുട്ട വഴി

4. 22.30 കോഴിക്കോട് – ബാംഗ്ലൂർ(SF)

മാനന്തവാടി, കുട്ട വഴി

5. 20.00 മലപ്പുറം – ബാംഗ്ലൂർ(SF)

മാനന്തവാടി, കുട്ട വഴി

6. 21.15 തൃശ്ശൂർ – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

7. 19.00 എറണാകുളം – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

8. 19.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

9. 17.30 അടൂർ – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

11. 15.10 പുനലൂർ – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

10. 18.00 കൊല്ലം – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

12. 17.20 കൊട്ടാരക്കര – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

13. 17.30 ചേർത്തല – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

14. 17.40 ഹരിപ്പാട് – ബാംഗ്ലൂർ(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

15. 18.10 കോട്ടയം – ബാംഗ്ലൂർ

(S/Dlx.)

കോയമ്പത്തൂർ, സേലം വഴി

16. 20.10 കണ്ണൂർ – ബാംഗ്ലൂർ(SF)

മട്ടന്നൂർ, ഇരിട്ടി വഴി

17. 21.40 കണ്ണൂർ – ബാംഗ്ലൂർ(SF)

ഇരിട്ടി, കൂട്ടുപുഴ വഴി

18. 20.15 പയ്യന്നൂർ – ബാംഗ്ലൂർ(S/Dlx.)

ചെറുപുഴ, മൈസൂർ വഴി

19. 18.40 കാഞ്ഞങ്ങാട് – ബാംഗ്ലൂർ

(S/Dlx.)

ചെറുപുഴ, മൈസൂർ വഴി

20. 18.00 തിരുവനന്തപുരം-ബാംഗ്ലൂർ(S/Dlx.)

നാഗർകോവിൽ, മധുര വഴി

21. 18.30 തിരുവനന്തപുരം – ചെന്നൈ(S/Dlx.)

നാഗർകോവിൽ വഴി

22. 19.30 എറണാകുളം – ചെന്നൈ (S/Dlx.)

കോയമ്പത്തൂർ, സേലം വഴി

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്.

കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.